0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ചോദിച്ചു.

അവന്റെ ചോദ്യം കേട്ടിട്ടും മറുപടി കൊടുക്കാതെ ശ്രീക്കുട്ടി ഇരുന്നു.

അവളൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ട് അരുണിന് അല്പം ദേഷ്യം തോന്നി.

പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചായാനൊരുങ്ങുന്ന അസ്തമയ സൂര്യന്റെ പൊന്കിരണങ്ങളേറ്റ് ശ്രീയുടെ തങ്കത്താലി ശോഭയോടെ ജ്വലിച്ചു.

അതിന്റെ പ്രതിഫലനം കണ്ണിലേറ്റ് അസഹ്യതയോടെ അരുൺ മുഖം വെട്ടിച്ചു.

ആ താലി കാണുന്തോറും അരുണിന് ആകപ്പാടെ ഒരു വയ്യായ്മ തോന്നി.

ഒന്നും മിണ്ടാതെ കണ്ണുകളടച്ചു അവൻ തണലിന്റെ മറ പറ്റി ഇരുന്നു.

"അരുണേട്ടാ"

"ഹ്മ്മ്മ്"

"അരുണേട്ടാ...... "ശ്രീ നീട്ടി വിളിച്ചു.

"പറയ്‌ ശ്രീ "

അരുൺ മുറുമുറുപ്പോടെ പറഞ്ഞു.

"അരുണേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ? "

"ഹ്മ്മ്മ് ചോദിക്ക് "

"അരുണേട്ടന് എന്നോട് എന്തോരം സ്നേഹമുണ്ട്? "

ശ്രീ അവന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

"എന്തിനാ അങ്ങനൊക്കെ ചോദിക്കുന്നെ? "

"ഒന്നുല്ല ഏട്ടാ... എന്നാലും പറാ"

അവൾ അവന് നേരെ തിരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.

"എനിക്ക് അങ്ങനൊന്നും പറയാൻ അറിഞ്ഞുട ശ്രീ"

"എന്നാലും പറ ഏട്ടാ എന്തോരം ഇഷ്ട്ടമുണ്ട്? "

"ശ്രീക്കുട്ടി എനിക്ക് ദേഷ്യം വരുന്നുണ്ട്... ഒന്നാമത്തെ എന്റെ മൂഡ് ശരിയല്ല.. നിനക്ക് എന്താ പറയാൻ ഉള്ളതെന്ന് വച്ചാൽ അതങ്ങട് പറഞ്ഞു തൊലയ്ക്ക് "

അരുൺ അവൾക്കു നേരെ ചീറി അവന്റെ അലർച്ച കേട്ട് ശ്രീക്കുട്ടി ഭയന്നു വിറച്ചു.

അവൾ വിറയലോടെ അവനെ നോക്കി.

അരുണിന്റെ രോഷം നിറഞ്ഞ ചുവന്നു തുടുത്ത മുഖം അവൾ ആദ്യമായി കാണുകയായിരുന്നു.

സങ്കടം സഹിക്കാനാവാതെ അവൾ മുഖം പൊത്തിക്കൊണ്ട് വിതുമ്പി.

പെട്ടെന്നുള്ള ശ്രീയുടെ ഭാവമാറ്റം കണ്ട് അരുണിന് അവളോട്‌ ദയ തോന്നി.

അത്രയും ചൂടാകേണ്ടിയിരുന്നില്ല.

വിതുമ്പുന്ന അവളെ

💬 Comments

View all comments