0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ഒന്ന് ചേർത്തു പിടിക്കാൻ അവന്റെ കൈകൾ വെമ്പിയെങ്കിലും മനസുകൊണ്ട് അതിന് പ്രാപ്തിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ അവളെ സമാധാനിപ്പിക്കുക എന്നുള്ളത് അവന് ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഒന്നായി മാറി.

അവളുടെ നേർത്ത കരച്ചിൽ കാതിനു അലോസരമായി തുടങ്ങിയതും അരുൺ ഇടപെട്ടു.

"നിനക്ക് ഇതെന്താ പറ്റിയെ ശ്രീ? ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാനാണോ ഇങ്ങോട്ട് വരാൻ നീ പറഞ്ഞത്.. വെറുതെ മനുഷ്യന്റെ സമയം കളയാൻ"

അരുൺ പിറുപിറുത്തുകൊണ്ടിരുന്നു.

അതൊക്കെ കേട്ട് ശ്രീയ്ക്ക് തന്റെ വിഷമം ഇരട്ടിയായി മാറി.

പറയാൻ വെമ്പി നിന്ന കാര്യങ്ങൾ മറവിയുടെ അഗാധതയിലേക്ക് എങ്ങോ മറഞ്ഞു പോയി.

ഒന്നും ഉരിയാടാനാവാതെ അവൾ മുഖം പൊത്തി വിതുമ്പിക്കൊണ്ടിരുന്നു.

ഭാര്യയുടെ സങ്കടം കണ്ട് മനസ് പതറിയ അരുൺ എന്തു ചെയ്യബമെന്നറിയാതെ കുഴങ്ങി.

തൽക്കാലം ഇങ്ങനെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ അവൻ ശ്രീയുടെ കൈകളിൽ ബലമായി പിടുത്തമിട്ടുകൊണ്ട് മുന്നോട്ട് നടന്നു.

അവളെയും വലിച്ചിഴച്ചുകൊണ്ട് അരുൺ നടന്നു.

ശ്രീ തന്റെ കയ്യിലെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അതിനാൽ തന്റെ ഭർത്താവിന് അവൾ വിധേയയായിക്കൊണ്ടിരുന്നു.

കാറിലേക്ക് അവളെ ഉന്തിത്തള്ളി കയറ്റിയ ശേഷം അരുൺ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു.

അപ്പോഴും അവളുടെ കരച്ചിലിന് യാതൊരു ശമനവും ഉണ്ടായിരുന്നില്ല.

അരുൺ വണ്ടി പതുക്കെ മുന്നോട്ട് എടുത്തു.

യാത്രയിലുടനീളം ശ്രീയോട് പലപ്പോഴും മിണ്ടാൻ ശ്രമിച്ചെങ്കിലും അവൻ അതിൽ പരാജയപ്പെട്ടുകൊണ്ടിരുന്നു.

തല്ക്കാലം ഡ്രൈവിങ്ങിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

രാത്രിയായപ്പോഴേക്കും അവർ വീട്ടിലേക്ക് എത്തിച്ചേർന്നു.

കാർ പോർച്ചിലേക്ക് കയറ്റുന്നതിനു മുൻപ് അരുൺ അവളോടായി പറഞ്ഞു.

"ആ കണ്ണൊക്കെ തുടച്ചു വയ്ക്ക്.. അമ്മയ്ക്ക് വേഗം മനസിലാവും.. പിന്നെ ഫുള്ള് ചോദ്യങ്ങളായിരിക്കും.. എനിക്കൊരു സമാധാനം

💬 Comments

View all comments