0%
Chapter 1

അർത്ഥം അഭിരാമം 1 [കബനീനാഥ്]

Author : കബനീനാഥ് | Read All Parts | 👁 1009 |

അർത്ഥം അഭിരാമം 1

Ardham Abhiraamam Part 1 | Author : Kabaneenath

[ Other Stories By Kabaneenath ] [ www.kambistories.com ]


ഇരുപത്തിനാല് മിസ്ഡ് കോൾസ് ......!

കിടക്കയിൽ സൈലന്റ് മോഡിൽ കിടന്ന ഫോൺ എടുത്തു നോക്കിയിട്ട് അഭിരാമി വീണ്ടും ഫോൺ കിടക്കയിലേക്കിട്ടു ...

ആശങ്കയും ദേഷ്യവും വാശിയും സങ്കടവും കൂടിച്ചേർന്ന മുഖഭാവത്തോടെ അവൾ മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു ...

അടച്ചിട്ടിരിക്കുന്ന ജനൽപ്പാളികളും വാതിലും ....

ഫുൾ സ്പീഡിൽ കറങ്ങുന്ന സീലിംഗ് ഫാൻ...

ഇളം മഞ്ഞ ചുരിദാറിൽ , ആ ഫാനിന്റെ ചുവട്ടിൽ അവൾ വിയർത്തു നിന്നു ...

കിടക്കയിൽ കിടന്ന ഫോണിൽ വീണ്ടും ലൈറ്റ് മിന്നിയണയുന്നത് അവൾ കണ്ടു ...

അടുത്ത നിമിഷം അടഞ്ഞുകിടന്ന വാതിലിൽ മുട്ടുകേട്ടു ...

അവളൊന്നു ഞെട്ടി...

പിന്നെ, ഒരാശങ്കയോടെ അവൾ വാതിലിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു ...

വാതിലിനപ്പുറം അമ്മിണിയമ്മയെ അവൾ കണ്ടു ...

"സാർ പുറത്തു വന്നു നിൽപ്പുണ്ട് ...."

"ഉം ...." അവളൊന്ന് അമർത്തി മൂളി ...

" എന്താ പറയേണ്ടത് ....?"

" വാതിൽ തുറന്നിട്ടേക്ക് ...."

പറഞ്ഞിട്ട് അഭിരാമി തിരിഞ്ഞു ...

ഫാൻ ഓഫ് ചെയ്തിട്ട് അവൾ മേശ വലിപ്പ് തുറന്നു ...

ഫയലുകൾക്കു താഴെ മറച്ചു വെച്ച , തുകൽപ്പാളിയിൽ പൊതിഞ്ഞ ഒരു കഠാര അവൾ വലിച്ചെടുത്തു ...

" കൊന്നേക്കാം ആ നാറിയെ ...."

ഒരു മുരൾച്ചയോടെ അഭിരാമി കഠാര വലം കൈയ്യിൽ പിടിച്ച്, ഇരു കൈകളും പിന്നിൽ കെട്ടി വാതിലിനു പുറത്തേക്ക് വന്നു..

ആ സമയം തന്നെ രാജീവ് മുൻവശത്തെ തുറന്ന വാതിലിലൂടെ അകത്തേക്ക് കയറി ..

ലിവിംഗ് റൂം കടന്ന് അയാൾ ഡൈനിംഗ് ഹാളിലേക്ക് വന്നു ...

" ഞാൻ കുറേയേറെ വിളിച്ചു ... " അയാൾ പറഞ്ഞു ...

" ഞാൻ കണ്ടു ... " പരുഷമായിരുന്നു അവളുടെ സ്വരം ..

💬 Comments

View all comments