0%

Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]

മറുപടി പെട്ടെന്ന് വന്നു…

"അതെന്താന്നാ ചോദിച്ചത്… ….,"

" എനിക്കു സൗകര്യമില്ലായിരുന്നു…"

അജയ് അവളെ തുറിച്ചു നോക്കിക്കൊണ്ട് എഴുന്നേറ്റു…

"എന്തെങ്കിലും പറഞ്ഞാൽ മുഖം വീർപ്പിക്കലും ചാടിക്കടിക്കലും… "

അമ്മ പറയുന്നത് കിച്ചണിലേക്ക് നടക്കുന്നതിനിടയിൽ അവൻ കേട്ടു……

ഫ്രിഡ്ജിൽ ഒരു കുന്തവുമിരുപ്പില്ല…

രണ്ട് ബിസ്ക്കറ്റ് ബിന്നിൽ നിന്നും കിട്ടിയത് ഒരുമിച്ച് കടിച്ചു കൊണ്ട് , ടാപ്പ് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് അജയ് തിരിഞ്ഞു……

അവൻ പടികൾ കയറുമ്പോഴും അഭിരാമി സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു……

പതിവിനു വിപരീതമായി അവൻ അകത്തു കയറി വാതിലടച്ചു……

വിശപ്പു കാരണം അവൻ ഒന്ന് മയങ്ങി പോയി……

ഉണർന്നെഴുന്നേറ്റ് വാതിൽ തുറന്ന് വന്നപ്പോൾ താഴെ നിന്ന് സംസാരം കേട്ടു..

അവൻ ചെവി വട്ടം പിടിച്ചു……

അമ്മിണിയമ്മ….....!

ഇവരെപ്പോൾ വന്നു… ?

അവൻ താഴെ, മുറ്റത്തേക്ക്  നോക്കി…

അടിച്ചുവാരി വൃത്തിയാക്കിയിട്ടുണ്ട്..

ഹാളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ മീൻ കറിയുടെ ഗന്ധം മൂക്കിലടിച്ചു…

വിശപ്പ് ഇരട്ടിച്ചതായി അവന് തോന്നി…

വർക്ക് ഏരിയായുടെ ഭാഗത്തു നിന്നാണ് സംസാരം…

" മൂന്നാലു ദിവസം കൂടി കഴിഞ്ഞ് വന്നാൽ മതി…… ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്‌…… "

അമ്മ പറയുന്നത് അവൻ കേട്ടു…

അമ്മ പറഞ്ഞ സ്ഥലം എവിടെയാണെന്ന് അവന് മനസ്സിലായില്ല…

"കുഞ്ഞ് എന്നോടൊന്നും വിചാരിക്കരുത്…… വിനയൻ കൊച്ച് പറഞ്ഞിട്ടാ ഞാൻ വരാതിരുന്നത്……"

"അത് സാരമില്ല…… "

"എന്നാലും കുഞ്ഞേ… …."

"അമ്മിണിയമ്മ പറഞ്ഞതനുസരിക്ക്…… ഞാൻ വിളിച്ചിട്ട് വന്നാൽ മതി…… "

പിൻവാതിൽ വഴി അമ്മിണിയമ്മ പോയതും അഭിരാമി അകത്തേക്ക് കയറി വന്നു…

അവൾ അവനെ കണ്ട് ഒരു നൊടി ആശ്ചര്യപ്പെട്ടു……

" നീ നല്ല ഉറക്കമായിരുന്നല്ലോ… ഞാൻ വന്നു വിളിച്ചിരുന്നു… "

അജയ് അതിനു മറുപടി പറഞ്ഞില്ല……….

"വാ… ചോറുണ്ണാം… ഞാനും കഴിച്ചില്ല… "

കുറച്ചു മണിക്കൂറിനുള്ളിൽ അമ്മയാകെ മാറിയതു പോലെ അവനു തോന്നി…

ഡൈനിംഗ് ടേബിളിനു മുന്നിലിരിക്കുമ്പോൾ അവൻ ചുമർ ക്ലോക്കിലേക്ക് നോക്കി……

നാലു മണി കഴിഞ്ഞിരിക്കുന്നു..

അഭിരാമി അവനും തനിക്കും ഭക്ഷണം വിളമ്പി…

മൂന്നാലു കൂട്ടം കറികളുണ്ടായിരുന്നു…

അജയ് നിശബ്ദനായിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി…

അല്ലെങ്കിലും പിണക്കം ഭക്ഷണത്തോടല്ലല്ലോ…

💬 Comments

View all comments