Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
" അമ്മിണിയമ്മ വന്നപ്പോൾ ഓട്ടോക്കാരനെ വിട്ടു മേടിപ്പിച്ചതാ…"
അവൻ മീൻ കറി എടുക്കുന്നത് കണ്ട് അവൾ പറഞ്ഞു……
അജയ് അതിനും മറുപടി പറഞ്ഞില്ല…
" നിനക്കെന്നാടാ ഒരു ഗൗരവം… ?"
അവൾ അവന്റെ പാത്രത്തിലിരുന്ന മീൻ കഷ്ണം എടുത്തുകൊണ്ട് ചോദിച്ചു……
അജയ് അവളെ നോക്കുക മാത്രം ചെയ്തു..
"നീ പറ്റിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല………"
അഭിരാമി വിഷയത്തിലേക്ക് തിരികെ വന്നു…
അജയ് ഭക്ഷണം മതിയാക്കി എഴുന്നേൽക്കാൻ ഭാവിച്ചു…
"എന്നോടുള്ള വാശി ഭക്ഷണത്തോട് വേണ്ട…… മുഴുവനും കഴിച്ചിട്ട് എഴുന്നേറ്റാൽ മതി……"
അവൾ പറഞ്ഞു……
അജയ് ഒരു നിമിഷം വായുവിൽ ഇരുന്നു…
" മതി………."
അവൻ പതിയെ എഴുന്നേറ്റു…
" പിന്നെ ഇതൊക്കെ ആർക്കുവേണ്ടിയാ ഞാനുണ്ടാക്കിയത്…….?"
പറഞ്ഞതും അവൾ രോഷത്തോടെ ചാടിയെഴുന്നേറ്റു…
കസേര പിന്നോട്ട് നിരങ്ങി മാറി…
ടേബിൾ ഒന്ന് ഇളകി…
അവളുടെ ഭാവമാറ്റം കണ്ട് അവനൊന്നു പകച്ചു..
"എല്ലാവരും പക പോക്കുന്നത് എന്നോട്…… എനിക്കിത് സഹിക്കാൻ വയ്യ… "
വാരിയ ചോറ് പാത്രത്തിലേക്കിട്ട് അഭിരാമി നിന്നു കിതച്ചു…
അജയ് അവളെ തന്നെ ഉറ്റുനോക്കി നിന്നു..
തന്റെ മൗനവും പിണക്കവും അമ്മയെ തകർത്തു തുടങ്ങിയെന്ന് അവന് മനസ്സിലായി…
"അമ്മാ… ഞാൻ………."
"എനിക്കിതിൽ കൂടുതൽ വയ്യ……."
അവൾ വിങ്ങിത്തുടങ്ങി…
അജയ് അവൾക്കടുത്തേക്ക് വന്നു…
ഇടതു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ച്, അവൻ വാഷ്ബേസിനടുത്തേക്ക് നീങ്ങി……
അഭിരാമി ഒന്നും പറയാതെ അവനോടൊട്ടി നിന്നു..
അജയ് കൈ കഴുകിയ ശേഷം അവളുടെ കൈയ്യും കഴുകി കൊടുത്തു…
"ഇനി പറ… എന്താ അമ്മയുടെ പ്രശ്നം …? "
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി……
" നീ പറ്റിച്ചൂന്ന് ഞാൻ പറഞ്ഞില്ലല്ലോ…… നീയും കൂടെയേ… …."
"അത് വിട്………. "
അഭിരാമി മുഖമുയർത്തി……
" ട്രീസയുടെ കാര്യം പറഞ്ഞിട്ട് നീ ഒന്നും മിണ്ടിയില്ലല്ലോ…"
" ഈ വാതിലടച്ച് കിടക്കുന്ന ഏർപ്പാട് ഒരാൾക്കു മാത്രം വേദനയുണ്ടാക്കുന്ന കാര്യമല്ല……"
അഭിരാമി മുഖം താഴ്ത്തി…
അജയ് അവളുടെ കൈ പിടിച്ച് സോഫയിലേക്കിരുന്നു..
"ആ സ്ത്രീയുടെ നമ്പർ അമ്മയുടെ കയ്യിലില്ലേ… ഒന്നു വിളിച്ചു കൂടെ… ഒന്ന് ക്ലിയർ ചെയ്യാമല്ലോ… "
" ഞാൻ കുറച്ചു
💬 Comments
View all comments