Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
മുൻപേ വരെ വിളിച്ചതാടാ… ആ നമ്പർ സ്വിച്ച്ഡ് ഓഫാണ്…… "
ചെറിയൊരു നടുക്കത്തോടെ അജയ് അവളെ നോക്കി …
"അതവൾ തന്നെയാ…….."
അഭിരാമി ഉറപ്പിച്ചു പറഞ്ഞു……
" എനിക്കാകെ പേടിയാകുന്നെടാ അജൂട്ടാ… "
അവൾ അവന്റെ നെഞ്ചിലേക്കൊട്ടി…
"എന്തിന്…….?".
"അമ്മമ്മയേയും അമ്മച്ഛനേയും അവർ ഇല്ലാതാക്കിയതാണെങ്കിലോ……….?"
അവന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി…
"അവരുടെ മരണ ശേഷമാണ് , അവളെ ഞാൻ കണ്ടത്… ആദ്യമൊക്കെ കാര്യങ്ങൾ പറഞ്ഞു തന്നിരുന്ന അവൾ ഞാൻ കേസ് ഒഴിവാക്കും വരെ കൂടെ ഉണ്ടായിരുന്നു…… അവളുടെ ഹസ്ബന്റും അപകടത്തിൽ മരണപ്പെട്ടു എന്നാണവൾ പറഞ്ഞത്… "
അജയ് അവളുടെ മുഖത്തേക്ക് നോക്കി……
അഭിരാമി തുടർന്നു……
" അതിനു ശേഷം, ഞാനും അയാളുമായി വഴക്കുണ്ടായ അന്നാണ് പിന്നീടവൾ വിളിച്ചത്… അത് , എന്റെ നീക്കങ്ങളറിയാനല്ലേ…: ?"
അജയ് പകച്ച മുഖത്തോടെ അവളെ നോക്കിയിരുന്നു……
അമ്മയുടെ അനുമാനങ്ങൾ ശരിയാകാമെന്ന് അവനു തോന്നി……….
അമ്മയുടെ ആശങ്കകളും അസ്ഥാനത്തല്ല..
"ഇതെന്താ നേരത്തെ പറയാതിരുന്നത്… ?"
അജയ് ദേഷ്യപ്പെട്ടു……
" അവർ മരിക്കുമ്പോൾ അതിനുള്ള പ്രായമൊന്നും നിനക്കായില്ല , അജൂ.."
അവനൊന്നു തണുത്തു…
"ആരെയും വിശ്വസിക്കാൻ പറ്റില്ല…… പുറത്തു നിന്ന് ഒരാളായതിനാൽ അവളെ വിശ്വസിച്ച് ഞാൻ കാര്യങ്ങളൊക്കെ ഷെയർ ചെയ്തിരുന്നു… മാത്രമല്ല, അന്ന് എന്റെ കൂടെ ആരുമില്ലായിരുന്നു… "
"സാരമില്ലമ്മാ… "
അജയ് അവളുടെ പുറത്ത് തട്ടി…
" അവർ നമ്മളേയും….....?"
അഭിരാമി അവനെ നോക്കി……
"ചുമ്മാ… "
അജയ് അവളെ കണ്ണിറുക്കി കാണിച്ചു..
" സ്വത്തൊന്നും അവരിലേക്കെത്താതെ അതൊന്നും നടക്കില്ല , അമ്മാ.. അമ്മയുടെ സംശയം വെച്ച് ആക്സിഡന്റ് കേസ് നമുക്ക് റീ ഓപ്പൺ ചെയ്തു നോക്കാം…… "
അഭിരാമിയുടെ മുഖത്ത് തെളിച്ചം വന്നു…
" തല്ലാനും കൊല്ലാനും നമുക്ക് പറ്റില്ലല്ലോ…… ഇത് സത്യമാണെങ്കിൽ, അവരെ കുടുക്കാൻ നമ്മുടെ മുന്നിൽ തെളിഞ്ഞ ഒരേ ഒരു വഴി ഇതാണ് … "
"അവരെ തകർക്കണം…"
അഭിരാമി പല്ലു ഞെരിച്ചു……
"അച്ഛനുമമ്മയ്ക്കും എന്നാലേ മോക്ഷം കിട്ടൂ………. "
******* ******** ******* *******
സനോജ് ഒന്നുകൂടി വിനയചന്ദ്രന്റെ ഫോണിലേക്ക് വിളിച്ചു നോക്കി……
സ്വിച്ച്ഡ് ഓഫ്…….!
പെയിന്റിംഗ് ഇന്നോ
💬 Comments
View all comments