Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
നാളെയോ തീരേണ്ടതാണ്…
വീഗാലാന്റിൽ പോയി വരുമ്പോൾ മാഷിന്റെ കോൾ വന്നതാണ്……
നാട്ടിലേക്ക് പോവുകയാണെന്നും ശിവരഞ്ജിനി വിളിച്ചാൽ കാര്യങ്ങളെല്ലാം ശരിയാക്കണമെന്നും പറഞ്ഞേല്പിച്ചിരുന്നു……
മാഷ് ഫോൺ ഓഫ് ചെയ്തു വെക്കേണ്ട ആവശ്യം എത്രയാലോചിച്ചിട്ടും അവന് മനസ്സിലായില്ല……
പുതിയ ഉത്തരവാദിത്വങ്ങൾ സത്യം പറഞ്ഞാൽ അവനിൽ മടുപ്പുളവാക്കിത്തുടങ്ങിയിരുന്നു……
മാഷ് വന്നു ചേർന്നാൽ ആ നിമിഷം എല്ലാം കണക്കു പറഞ്ഞ് പറഞ്ഞേല്പിച്ച് സ്ഥലം വിടണമെന്ന് അവൻ കണക്കുകൂട്ടി……
സനോജിന്റെ കീശയിലിരുന്ന ഫോൺ പാട്ടുപാടി……
പരിചയമില്ലാത്ത നമ്പർ……….!
മാഷെങ്ങാനുമാകുമോ എന്ന സംശയത്തോടെ അവൻ കോൾ എടുത്തു..
"സനോജ് ചേട്ടനല്ലേ…?"
"അതേ… "
മറുപടി പറഞ്ഞതും അപ്പുറത്തെ പെൺസ്വരം സനോജ് തിരിച്ചറിഞ്ഞു……
ശിവരഞ്ജിനി……….!
" ചേട്ടനെന്നാ വരുന്നത്… ?".
"നാളെയോ മറ്റന്നാളോ വരാം മോളേ… …. "
ആ സമയം അറിയാതെ തന്നെ അവൻ അവളുടെ ജ്യേഷ്ഠനായി……
"അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല…… "
" മാഷിന്റെ ഫോൺ കേടാ… ഞാൻ പറഞ്ഞോളാം……"
അവനങ്ങനെയാണ് പറഞ്ഞത്…
താൻ ഏറ്റുപോയ ഉത്തരവാദിത്വം കൂടി ചെയ്യണം……
അവൻ മനസ്സിലുറപ്പിച്ചു……
ഒന്നും പകരമാവില്ലെന്നറിയാം., എന്നാലും പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുത്ത് കടപ്പാടിന്റെ ഭാരം കുറയ്ക്കാമല്ലോ എന്നവൻ കണക്കുകൂട്ടി..
മാഷ് വരുന്ന വരെ, എല്ലാം നോക്കി നടത്തിയേ പറ്റൂ……….
***** ****** ****** ****** ******
അത്താഴം കഴിഞ്ഞ് അജയ് പടികൾ കയറിയതിനു പിന്നാലെ, ലൈറ്റുകൾ ഓഫ് ചെയ്ത് ബഡ് ഷീറ്റും പില്ലോയുമായി അഭിരാമിയും മുകളിലേക്ക് കയറി..
" ഇന്നെന്താ ഒരു സ്ഥലം മാറ്റം…… ?"
ഇടനാഴിയിൽ അവളെ കണ്ട് കുസൃതിയോടെ അവൻ ചോദിച്ചു……
" നിന്റെയടുത്തേക്കല്ല…"
പറഞ്ഞിട്ട് അവൾ അടുത്ത മുറിയിലേക്ക് കയറി…
അവൾ ബഡ്ഷീറ്റ് മാറ്റി വിരിക്കുന്നത് വാതിൽക്കൽ അവൻ നോക്കി നിന്നു…
അവൾ ജാലകവിരി വലിച്ചിടുന്നത് കണ്ടുകൊണ്ട് , അജയ് പിന്തിരിഞ്ഞു……
അമ്മയ്ക്ക് നല്ല ഭയമുണ്ടെന്ന് അവന് മനസ്സിലായി……
അച്ഛനെന്നയാൾ കാണിച്ച നെറികേട് ആലോചിച്ച് അവന് ദേഷ്യം തോന്നുന്നുണ്ടായിരുന്നു……
എല്ലാം അമ്മയുടെ പണത്തിനു വേണ്ടി മാത്രം……
അമ്മ കുറച്ചു കൂടെ മുൻപേ , ബോൾഡ് ആവേണ്ടതായിരുന്നു..
അമ്മ ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാതിരുന്നപ്പോൾ അച്ഛന് എല്ലാം കൊണ്ടും സൗകര്യമായി..
അമ്മമ്മയുടെയും അമ്മച്ഛന്റെയും
💬 Comments
View all comments