0%

Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]

മരണത്തിനു പിന്നിൽ അച്ഛനുണ്ടെങ്കിൽ , ആ അച്ഛനെ ഭയക്കേണ്ടത് തന്നെയാണെന്ന് അവന്റെ മനസ്സ് വിളിച്ചു പറഞ്ഞു……

അജയ്, അഭിരാമി കയറിയ റൂമിനെതിർവശം പാരപ്പെറ്റിനരികിലേക്ക് ചെന്നു…

മുൻ വശത്തെ ലൈറ്റിന്റെ നേരിയ പ്രകാശവും നിലാവിന്റെ കനം കുറഞ്ഞ പ്രകാശവും മാത്രം അവിടേക്ക് വീഴുന്നുണ്ടായിരുന്നു……

പാരപ്പെറ്റിൽ കൈകൾ കുത്തി അവൻ പുറത്തേക്ക് നോക്കി നിന്നു…

കേസ് റീ ഓപ്പൺ ചെയ്യണം……

കാലതാമസം വരും…… എന്നാലും അതു തന്നെയേ രക്ഷയുള്ളൂ…

കൊട്ടേഷൻ കൊടുത്താലും ഒടുവിൽ അന്വേഷണം വരുമ്പോൾ തങ്ങളിലേക്കെത്തും…

അത് കൊണ്ട് പ്രയോജനമില്ല……

ശത്രുവിനെ വക വരുത്താൻ സ്വന്തം ജീവിതം കൂടി ഹോമിക്കുന്നത് , വിഡ്ഢിത്തരമാണ്…

എസ്. ഐ പറഞ്ഞതു പോലെ, നിയമത്തിന്റെ വഴിയേ എല്ലാം നടക്കട്ടെ…

പിന്നിൽ നിഴലനങ്ങിയത് അവനറിഞ്ഞു……

" നിനക്ക് ഉറക്കമൊന്നുമില്ലേ … ?"

പിന്നാലെ അഭിരാമിയുടെ ശബ്ദം വന്നു…

" ഞാൻ പകലുറങ്ങി…… അമ്മയോ… ?"

അവൻ തിരിഞ്ഞു..

"എന്റെ ഉറക്കമൊക്കെ എന്നേ പോയതാടാ…"

അവൾ അവനടുത്തേക്ക് വന്നു……

അത് സത്യമാണെന്ന് അവനറിയാമായിരുന്നു…

"കണ്ണാ……….."

അമ്മയുടെ സ്വരം മാറിയത് അവനറിഞ്ഞു…

" ങ്ഹും… …. "

" സംതിംഗ് ഫിയർ കണ്ണാ …."

" ഡോണ്ട് വറി അമ്മാ…"

പറഞ്ഞെങ്കിലും അജയ് അവളെ തൊടാൻ ശ്രമിച്ചില്ല……

"നമ്മളൊഴികെ നമുക്ക് ചുറ്റുമുള്ളവരെല്ലാം ശത്രുക്കൾ… വല്ലാത്തൊരു അവസ്ഥയാണത്…… "

ഇരുളിലേക്ക് നോക്കി അഭിരാമി നെടുവീർപ്പിട്ടു……

" യുദ്ധം ചെയ്യാൻ എളുപ്പം അതല്ലേ അമ്മാ…… എവിടെ അടിച്ചാലും കൊള്ളുന്നത് അവർക്കിട്ടല്ലേ… ?"

അജയ് അവളുടെ മനസ്സിന്റെ ഭാരം ലഘൂകരിക്കാൻ ചിരിയോടെ പറഞ്ഞു…

അഭിരാമി ഒന്നും മിണ്ടിയില്ല……

" അമ്മ ഒന്നും ആലോചിച്ച് വിഷമിക്കണ്ട… നമുക്ക് കേസുമായി മുന്നോട്ടു പോകാം… അല്ലാതെ വഴിയില്ല… "

അവളതിനും മറുപടി പറഞ്ഞില്ല…

അജയ് തിരിഞ്ഞു……

ആ നിമിഷം അവന്റെ കയ്യിൽ ഒരു പിടുത്തം വീണു……

" കുറച്ചു കഴിയട്ടെ…"

അവളുടെ സ്വരം പതിഞ്ഞിരുന്നു……

അഭിരാമി അവനെ വലിച്ച് തന്റെ പിന്നിലേക്ക് നിർത്തി……

അവന്റെ നെഞ്ചിലേക്ക് , ശിരസ്സ് മാത്രം ചായ്ച്ച് അവൾ നിന്നു…

" സങ്കടങ്ങൾ വരുമ്പോൾ ഇങ്ങനെ ചാഞ്ഞു കിടക്കാൻ ഒരു നെഞ്ചകം കിട്ടണം…

💬 Comments

View all comments