0%

Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 19.3K

" ഇന്നലെ തന്നെ സാധനങ്ങളെല്ലാം കൊണ്ടുപോയിരുന്നു.. അതും കൂടിയേ ബാക്കിയുള്ളൂ…"

അവനത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സെക്യൂരിറ്റി പറഞ്ഞു…

ഫർണിച്ചർ കയറ്റിപ്പോകുവാനുള്ള ഒരു പിക്ക് -അപ്പ് വാഹനം മാത്രമേ കോമ്പൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ…

അജയ് കാറിനു വലം വെച്ച് , ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് ചെന്നു…

അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി..

" അമ്മാ……."

അജയ് അഭിരാമിയെ ഒന്ന് നോക്കി ..

" പോകാം… "

ഹെഡ്റെസ്റ്റിൽ തല ചായ്ച്ചിരുന്ന അഭിരാമി മുഖമുയർത്താതെ തന്നെ പറഞ്ഞു……

അജയ് കാർ തിരിച്ചു..

"എവിടെങ്കിലും നിർത്തണോ… ?"

കുറച്ചു ദൂരം മുന്നോട്ടോടിയതിനു ശേഷം അവൻ ചോദിച്ചു……

" വേണ്ട……"

അവൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു……

തിരികെ വീടെത്തുവോളം പിന്നീട് സംസാരമൊന്നും ഉണ്ടായില്ല..

അജയ് പോർച്ചിലേക്ക് കാർ നിർത്തിയതും അഭിരാമി ഡോർ തുറന്ന് പുറത്തിറങ്ങി……

അവൻ വന്നു വാതിൽ തുറന്നതും അവൾ മുറിയിൽ കയറി വാതിലടച്ചു..

മുൻവശത്തെ വാതിലടയ്ക്കാൻ അവൻ തിരികെ വന്നപ്പോഴേക്കും ഗേയ്റ്റ് കടന്നു പൊലീസ് ജീപ്പ് അകത്തേക്ക് കയറി വന്നു..

അജയ് അടയ്ക്കാനൊരുങ്ങിയ വാതിൽ മലർക്കെ തുറന്നിട്ടു……

അവന്റെ ആറാമിന്ദ്രിയം പിടഞ്ഞുണർന്നു…

ബൊലീറോ പോർച്ചിൽ കയറാതെ മുറ്റത്തു വന്നു നിന്നു…

അജയ് തലയെടുപ്പോടു കൂടിത്തന്നെ സിറ്റൗട്ടിലേക്ക് ചെന്നു…

ഒരു പൊലീസുകാരൻ പടികൾ കയറി വന്നു……

" അജയ്… ?"

പൊലീസുകാരൻ അവനെ ചോദ്യഭാവത്തിൽ നോക്കി……

" ഞാൻ തന്നെയാണ്…… "

" അമ്മയെവിടെ… ?"

"അകത്തുണ്ട്…"

പൊലീസുകാരൻ പിന്നിലേക്ക് തിരിഞ്ഞ് കണ്ണു കാണിച്ചപ്പോൾ ബൊലീറോയുടെ മുൻസീറ്റിലിരുന്ന എസ്.ഐ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…

അജയ് സിറ്റൗട്ടിൽ കിടന്ന കസേര, കുറച്ചു മുന്നിലേക്ക് വലിച്ചിട്ടു…

💬 Comments

View all comments