Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
പോയത്……?"
സൗമ്യമായ സ്വരത്തിലായിരുന്നു സുനിലിന്റെ ചോദ്യം……
" മൂന്നാർ… "
ഭാവവ്യത്യാസമില്ലാതെ അവൻ മറുപടി പറഞ്ഞു…
"ആരാ അവിടുള്ളത്…… ?"
" ഒരു സുഹൃത്തുണ്ട്…"
അജയ് പറഞ്ഞു..
അപ്പോഴേക്കും വാതിൽ കടന്ന് അഭിരാമി വന്നു……
ആദ്യം വന്ന പൊലീസുകാരൻ പടികളിറങ്ങി മുറ്റത്തേക്ക് പോയി…
നെറ്റിയിലും ചെവിയുടെ വശങ്ങളിലും നനഞ്ഞിരിക്കുന്നതിനാൽ, അവളപ്പോൾ മുഖം കഴുകിയതായി അവന് മനസ്സിലായി…
ചുരിദാർ ഷാളെടുത്ത് അവൾ ചുമലിൽ പുതച്ചിരുന്നു …
" വിനയചന്ദ്രൻ പറഞ്ഞിട്ടാണ് നിങ്ങൾ പോയത് , അല്ലേ… ?"
എസ്. ഐ സൗമ്യതയോടെ തന്നെയായിരുന്നു ചോദിച്ചത്……
" അല്ല… "
അജയ് പെട്ടെന്ന് പറഞ്ഞു…
"കള്ളം പറയണ്ട അജയ്… അയാളുടെ നിർദ്ദേശപ്രകാരമാണ് നിങ്ങൾ പോയതെന്ന് ഞങ്ങൾക്കറിയാം … നിങ്ങളും അയാളും കൂടെയല്ലേ , നിങ്ങളുടെ വക്കീലിനെ കണ്ട് എവിടെയോ പോകുന്ന കാര്യം സംസാരിച്ചത്…?''
അഭിരാമിയുടെ നേരെ നോക്കിയായിരുന്നു എസ്.ഐ യുടെ ചോദ്യം …
ചോദ്യമൽപ്പം ഘനത്തിലായിരുന്നു…
ഉൾക്കിടിലമുണ്ടായിട്ടും അവളത് പ്രകടിപ്പിക്കാത്ത രീതിയിൽ നിന്നു…
" കാര്യങ്ങളൊക്കെ ഞങ്ങൾ അറിഞ്ഞു… നിങ്ങളും ഹസ്ബന്റും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് പരാതി തരുക…… അല്ലാതെ കുത്തിത്തീർക്കുകയല്ല വേണ്ടത്… "
വീണ്ടും അയാളുടെ സ്വരം മയപ്പെട്ടു……
അഭിരാമിയിലും അജയ് യിലും ഒരേ സമയം ഒരു നടുക്കമുണ്ടായി……
എസ്. ഐ അത് ശ്രദ്ധിച്ചു……
" നിങ്ങൾ തിരിച്ചു വന്ന സ്ഥിതിക്ക് കേസ് ഞാൻ ക്ലോസ് ചെയ്യുകയാണ്……"
എസ്.ഐ അവരെ ഒന്നു നോക്കി…
" എനിക്കയാളെ ഒന്ന് കാണണം…… വിനയചന്ദ്രനെ… ….. "
ആ വാക്കുകൾക്ക് അല്പം മൂർച്ചയുള്ളതായി അവന് തോന്നി……
"ഞങ്ങളെ അച്ഛൻ അപകടപ്പെടുത്തും എന്ന് കരുതിയായിരിക്കും വിനയനങ്കിൾ പരാതി തന്നത്……."
അജയ് പരുങ്ങലോടെ പറഞ്ഞു……
" പിന്നെ ഞങ്ങളൊക്കെ എന്തിനാടോ ഇവിടെ..? അയാളാണോ നിങ്ങൾക്കീ ബുദ്ധി ഉപദേശിച്ചു തന്നത് … ?"
സുനിൽ ശബ്ദമുയർത്തി…
ഇരുവരും മിണ്ടിയില്ല..
"കോർട്ടിൽ കേസ് നടക്കുന്നില്ലേ… നീതിയും നിയമവുമൊക്കെ അവിടെ കിട്ടും…… അതിന് വളഞ്ഞ വഴി ആലോചിക്കണ്ട…"
ഒരു നിമിഷം നിർത്തി എസ്. ഐ തുടർന്നു…
" അയാൾ നിങ്ങളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടത് ഞാൻ ചെയ്തോളാം. അതു പോലെ അയാൾക്ക്
💬 Comments
View all comments