0%

Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]

പോയിത്തുടങ്ങിയതോടെ സംഗതി ഗുരുതരമായി…

എവിടെ , എന്ത് സാധനം നഷ്ടപ്പെട്ടാലും ട്രീസയെ തേടി റൂമിൽ ചെല്ലേണ്ട അവസ്ഥ……

അതൊരു രോഗമായിരുന്നു……

അവളുടെ മോഷണം പിടിക്കപ്പെട്ടാൽ ട്രീസ കുറച്ചു ദിവസത്തേക്ക് , മുറിക്ക് പുറത്തിറങ്ങില്ല …

ജലപാനം ചെയ്യില്ല……

ചിലപ്പോഴവൾ അക്രമാസക്തയാകുമായിരുന്നു……

ആശിച്ചത്, അല്ലെങ്കിൽ കണ്ണിനു കൗതുകമേകുന്നതെന്തും സ്വന്തമാക്കുക എന്ന അവളുടെ ശീലം, രോഗമാണെന്ന് കോൺവെന്റിലെ ഒരു മദർ മാത്രം മനസ്സിലാക്കി……

അവളെ ചികിത്സിക്കാൻ അവർ മുന്നിട്ടിറങ്ങി…

സഹപാഠികൾ അവളൊരു രോഗിയാണെന്നറിഞ്ഞതും സഹതാപത്താലും അനുകമ്പയാലും അവളെ നോക്കിത്തുടങ്ങി …

ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നവളും അതിനായി ഏതറ്റം വരെയും കഷ്ടപ്പെടാൻ മനസ്സുള്ളവളുമായിരുന്നു ട്രീസ…

ക്ലാസ്സ് ലീഡറായും സ്കൂൾ ലീഡറായും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണിലുണ്ണിയായിരുന്ന ട്രീസ മനോരോഗിയാണെന്ന് മനസ്സിലാക്കി ആരും പരാതി ഉന്നയിക്കാതെ ഒരു വർഷം കൂടി കഴിഞ്ഞു…

യഥാർത്ഥ കള്ളൻമാരും കള്ളികളും ട്രീസയെ മറയാക്കി രക്ഷപ്പെട്ടുകൊണ്ടിരുന്നു…

ഒടുവിൽ അവളുടെ ആകെ ആശ്രയമായിരുന്ന മദർ മരണപ്പെട്ടു……

എല്ലാവരും മൂടി വെച്ച സത്യം പതിയെ അവളും അറിഞ്ഞു തുടങ്ങി……

അക്കൗണ്ടന്റ് കോഴ്സ് പൂർത്തിയാക്കിയ അവൾക്ക് അവളുടെ രോഗം അറിഞ്ഞവരാരും ജോലി നൽകിയില്ല എന്ന് മാത്രമല്ല, അറിയാത്തവരെ പറഞ്ഞറിയിച്ചും വിളിച്ചറിയിച്ചും മറ്റുള്ളവർ, വഴി അടയ്ക്കുക കൂടി ചെയ്തതോടെ ട്രീസ തകർന്നു …

അവളുടെ ശരീര സൗന്ദര്യം മുതലാക്കാൻ ജോലി നൽകാമെന്ന് പറഞ്ഞവരെ ആട്ടിപ്പായിക്കാനുള്ള ബുദ്ധി കൂടി അവൾക്കുണ്ടായിരുന്നു…

കോൺവെന്റ് വിട്ട് പല സ്ഥലങ്ങളിൽ പേയിംഗ് ഗസ്റ്റായും അപൂർവം ചില സുഹൃത്തുക്കളുടെ വീട്ടിൽ ഒന്നോ രണ്ടോ ദിവസം താമസിച്ചും ട്രീസ കുറച്ചു കാലം തള്ളിനീക്കി……

അല്ലെങ്കിലും എവിടെയും സ്ഥിരതാമസം അവൾക്ക് സാദ്ധ്യമായ ഒന്നായിരുന്നില്ല… ….

അവഗണന …

പരിഹാസം…….

നാണക്കേട്…….

ഒറ്റപ്പെടൽ…….

വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥ…

ആണൊരുത്തൻ തകർന്നു പോകാൻ ഇത്രയൊക്കെ ധാരാളമായ കാര്യകാരണങ്ങളാണ്…… അത് ട്രീസയെന്ന വെറും പെണ്ണ് നേരിട്ടു കൊണ്ടിരുന്നു…

ഒരു ദിവസം അവളെ ഇഷ്ടപ്പെടുന്നവർ പിറ്റേന്ന് അവളെ സംശയത്തോടെ നോക്കുന്ന അവസ്ഥ…

അങ്ങനെയിരിക്കെ, ഒരു ജ്വല്ലറിയിലെ മോഷണശ്രമത്തിനിടയിൽ ട്രീസ കയ്യോടെ പിടിക്കപ്പെട്ടു……

അനാമികക്ക് ആഭരണങ്ങൾ വാങ്ങാൻ വന്ന രാജീവ് ട്രീസയെന്ന സൗന്ദര്യധാമത്തിന്റെ അഴകളവുകൾ അവിടെ വെച്ച് നൊടിയിടയിൽ

💬 Comments

View all comments