Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]
അവൾ അനുവദിച്ചില്ല…
“” എനിക്കൊന്നും കേൾക്കണ്ട… ഇത് എന്റെയല്ലെന്ന് എനിക്കറിയാം… ആ കൊച്ചിന്റെ അല്ലെങ്കിൽ പിന്നെ ആരുടെ… ….?".
പന്തം ഒന്നുകൂടി ആളിപ്പടർന്നു… ….
“” ടെൽ മി.....””
കത്തിയുമായി അവൾ അയാളിലേക്കടുത്തു…
രാജീവ് നിശബ്ദനായി നിന്നു…
“” പറയെടാ……............””
ട്രീസയുടെ അലർച്ചയിൽ അയാൾ നടുങ്ങി വിറച്ചു……
“" എനിക്കൊരു രക്ഷ തന്നവനാ നീ… …. ആ നിനക്ക് പറ്റുന്നതെല്ലാം ഞാൻ ചെയ്തു… സഹായിച്ചു………. “
ആസന്നമായ അപകടം മുന്നിൽ കണ്ട് രാജീവ് ഹാളിൽ മിഴികൾ പരതി…….
രക്ഷ നേടുവാനായി ഒന്നും അയാൾ ഹാളിൽ കണ്ടില്ല…
“” നിനക്ക് ഞാൻ വേണ്ടല്ലോ അല്ലേ…….....?””
ട്രീസയുടെ വാക്കുകളിലെ കാഠിന്യത്തിനും മുകളിൽ നൊമ്പരം വിങ്ങി നിന്നിരുന്നു…
“”ട്രീസാ………. ലവ് യൂ…….....””
അവളുടെ സങ്കടമറിഞ്ഞ് രാജീവ് പ്രണയാതുരനായി ഝടുതിയിൽ പറഞ്ഞു…
“” ഓക്കേ………. ഓക്കേ………. “
അവൾ കിതപ്പിനിടയിൽ പിറുപിറുത്തു… ….
“” ഒരു ചോദ്യം………. ഒരൊറ്റ ചോദ്യം………. “
അവൾ വീണ്ടും ശ്വാസമെടുത്തു…
രാജീവ് അത് ശ്രദ്ധിക്കാതെ നിന്നു… കാരണം ചോദ്യമെന്തെന്ന് അയാൾക്കറിയാമായിരുന്നു…
കാഞ്ചനയുടെ വീട്ടിൽ വെച്ച് അനാമികയുടെ അടിവസ്ത്രത്തിൽ ആകൃഷ്ടനായ ആ നിമിഷത്തെ അയാൾ ശപിച്ചു തുടങ്ങിയിരുന്നു……….
കാഞ്ചനയില്ല……….!
അനാമിക എന്നത് വിദൂര സാദ്ധ്യത മാത്രം… ….!
ട്രീസയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു… ….!
പെണ്ണിന് ശരീരം മാത്രമല്ല മനസ്സുമുള്ള കാര്യം ഒരു നൊടി രാജീവ് ശരിക്കും അറിഞ്ഞു…
അവൾക്ക് കൊടുക്കേണ്ടത് കൊടുക്കണം…….
എങ്കിൽ തിരികെ കിട്ടും…
അല്ലെങ്കിൽ…….....?
അടുത്ത നിമിഷം അയാൾക്ക് അഭിരാമിയെ ഓർമ്മ വന്നു… ….
“” ഈ പാന്റീസ് ആരുടെ….....?””
ചിന്തകൾക്കു മേൽ ട്രീസയുടെ ശബ്ദം തല്ലിയലച്ചതും അയാൾ നടുങ്ങിയുണർന്നു… ….
“” പറയെടാ……….””
അയാളുടെ മൗനത്തിനു മേൽ അവളുടെ ആക്രോശം വന്നു വീണു…
“” അനാമികയുടെ……...........””
അവളോടിനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്ന അയാൾ പിറുപിറുക്കുന്നതു പോലെ പറഞ്ഞു…
“” ദാറ്റ്സ് ഇനഫ്………. “
അവളുടെ സ്വരം അഗാധതയിൽ നിന്നെന്നവണ്ണം മുഖം കുനിച്ചു നിന്ന അയാൾ കേട്ടു…
ഒരു അടിയോ തള്ളലോ പ്രതീക്ഷിച്ചു നിന്ന രാജീവ് , തറയിലേക്ക് മഞ്ചാടിക്കുരുക്കൾ വീഴുന്നതു കണ്ട് മുഖമുയർത്തി… ….
ചോര…….....!
💬 Comments
View all comments