0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

കിച്ചൺ നൈഫ് പിടി കുത്തി മറിഞ്ഞു വീണ ശബ്ദം കേട്ടതും അയാൾ നടുങ്ങി… ….

“”ട്രീസാ……...........””

അയാളുടെ വിളിയിൽ പരിസരം നടുങ്ങി…….

“” തൊടരുതെന്നെ… ….””

രക്തം ചീറ്റിത്തെറിക്കുന്ന, ഇടം കൈയ്ക്ക് , വലം കൈ കൊണ്ട് ബലം കൊടുത്ത് അവൾ കുനിഞ്ഞു നിന്ന് പറഞ്ഞു……

ടൈൽസിനു  മുകളിൽ ചോര പരന്നു തുടങ്ങിയിരുന്നു…

ഒരു നിമിഷം അന്ധാളിച്ച രാജീവ്, അടുത്ത നിമിഷം അവളെ വാരിപ്പിടിച്ചു……

“ ട്രീസാ… …. നീ………. “

“” വിളിക്കണ്ട………. ന്നെ… “

“” എന്താ മോളേ.. നീയീ കാണിച്ചത്……….?””

അയാൾ അവളുടെ കഴുത്തിൽ കിടന്ന ഷാളെടുത്ത് പരിഭ്രാന്തിയോടെ മുറിവിൽ ചുറ്റി…

“” വിടടാ……….””

അവളുടെ പ്രതിഷേധം തണുത്തു തുടങ്ങിയിരുന്നു…

“” ആ വീടും കൂടെ എഴുതി വാങ്ങിക്കാൻ എന്നെ പ്രലോഭിപ്പിക്കാൻ കാഞ്ചന ചെയ്ത പണിയാണത്…… അതിനിങ്ങനെ………. “

രാജീവ് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു…

“” ഞാൻ ചത്താലും  നീ സത്യം പറയില്ലല്ലേ… …. ? “

ട്രീസ രോഷമെടുത്തു……

“”നിനക്ക് പുതിയ പുതിയ പെണ്ണുങ്ങളെ വേണം… അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട… …. “

ട്രീസ അയാളെ തള്ളി മാറ്റി തിരിഞ്ഞതും നിലത്തു പടർന്ന ചോരയിൽ ചവിട്ടി അവൾ തെന്നിവീണു…

“ ഇല്ല ട്രീസാ… …. ഞാൻ പറഞ്ഞത് സത്യമാണ്……".

രാജീവ് അവളെ പിടിക്കാനായി കൈ നീട്ടിക്കൊണ്ട് പറഞ്ഞു……

“” എനിക്കൊന്നും കേൾക്കണ്ട………. “

അവളുടെ സ്വരം ദുർബലമായിത്തുടങ്ങിയിരുന്നു…

“” നീ വാശിപിടിക്കാതെ…….ഹോസ്പിറ്റലിലേക്ക് പോകാം… “

അയാൾ അവളെ പിടിച്ചുയർത്താൻ ശ്രമിച്ചു…

“” ഞാനെങ്ങോട്ടുമില്ല…””

രക്തം ഊറി നിലത്തേക്ക് വീഴുന്ന തളർച്ചയിൽ അവളുടെ സ്വരവും തളർന്നിരുന്നു…

രാജീവ് അത് വക വെയ്ക്കാതെ, അവളെ വാരിയെടുത്തു..

“” കാഞ്ചനയെ കൊന്നത് വിനയചന്ദ്രനാ. അയാൾ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്……””

ധൃതിയിൽ അയാൾ പറഞ്ഞു, ട്രീസയെ ചുമലിലേക്ക് എടുത്തു.

അടഞ്ഞു വരുന്ന മിഴികൾ ബദ്ധപ്പെട്ട് ട്രീസ വലിച്ചു തുറന്നു…

“” എനിക്കറിയാമായിരുന്നു……...........””

വാതിൽ വലിച്ചു തുറന്ന് രാജീവ് അവളെയും കൊണ്ട് സിറ്റൗട്ടിലേക്കിറങ്ങി…

ട്രീസയുടെ ശരീരത്തിന്റെ ഭാരമേറുന്നതും തണുത്തു തുടങ്ങുന്നതുമറിഞ്ഞ രാജീവിന് ഒരുൾക്കിടിലമുണ്ടായി… ….

“” ഈശ്വരാ……....."”

💬 Comments

View all comments