0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

ഒരിരമ്പം വന്നു തുടങ്ങി… ….

ഒരു നിമിഷത്തിനകം ട്രീസ കാറിനകത്തു നിന്ന് ഊർദ്ധ്വൻ വലിക്കുന്നത് രാജീവ് കേട്ടു…

ട്രീസയും പോവുകയാണ്….....!

പണവും വാഹനവും അടുത്ത് ഹോസ്പിറ്റലും ഉണ്ടെന്നിരിക്കെ, നിസ്സഹായതയുടെ പടുകുഴിയിൽ കിടന്ന് അയാളുടെ ഹൃദയം, ഹൃദയം മാത്രം വിലപിച്ചു കൊണ്ടിരുന്നു…

“” കൊള്ളി വെയ്ക്കാനുള്ളവനെ കൊല്ലാൻ തുനിഞ്ഞ നീ ഇതിൽക്കുറഞ്ഞതൊന്നും അർഹിക്കുന്നില്ല രാജീവേ………. “

ഗഹ്വരത്തിൽ നിന്നെന്നപോലെ വിനയചന്ദ്രന്റെ സ്വരം രാജീവ് കേട്ടു..

അടിയേറ്റ് കലങ്ങിയ അയാളുടെ ബോധത്തിലേക്ക് അഭിരാമിയുടെയും മകന്റെയും മുഖം കടന്നു വന്നു…

“” നിന്റെ ഭീഷണി കേട്ട് ഊരും വാരിപ്പിടിച്ചോടിയ ഒരമ്മയുടെയും മകന്റെയും അവസ്ഥ, കുമ്പസാരിപ്പിച്ചിട്ടാ ഞാൻ കാഞ്ചനയെ അങ്ങ് തീർത്തത്… …. "

പ്രതീക്ഷിച്ചതാണെങ്കിലും രാജീവ് വിനയചന്ദ്രന്റെ വാക്കുകൾ കേട്ടതും ചോരയിറ്റു വീഴുന്ന മുഖമുയർത്തി ഒന്ന് നോക്കി…

ശരീരവും മനസ്സും ഒരുപോലെ തകർന്ന രാജീവ് അയാളെ നോക്കിയതല്ലാതെ മിണ്ടിയില്ല…

ഇന്റർലോക്കും കയ്യിൽ പിടിച്ചു തന്നെ, വിനയചന്ദ്രൻ കാൽമുട്ടുകൾ മടക്കി രാജീവിനു മുൻപിലേക്കിരുന്നു…

“” ആരെയും കൊല്ലാതിരിക്കാൻ ആവത് ശ്രമിച്ചവനാ ഞാൻ… പക്ഷേ, എന്റെ ജീവൻ കൂടെ നീ എടുക്കാൻ തുനിഞ്ഞപ്പോൾ… “”

രാജീവ് അയാളിൽ നിന്ന് രക്ഷനേടാൻ മിഴികൾ ചുറ്റും പായിച്ചു കൊണ്ടിരുന്നു…

അന്ധകാരമല്ലാതെ തന്റെ മുന്നിൽ ഒരു വഴിയുമില്ലെന്ന് രാജീവ് അറിഞ്ഞു തുടങ്ങി…

കാറിനകത്തു നിന്ന് ശബ്ദമൊന്നും കേൾക്കാനില്ല… ….

ട്രീസ……….!

അവൾ പോയിരിക്കാം……….!

മുഖത്തു പരന്ന ചോരയുടെ മുകളിലേക്ക് അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി ഇറ്റുവീണു…

അവൾ പാവമായിരുന്നു…… !

അവൾ സ്നേഹമുള്ളവളായിരുന്നു… !

തന്റെ ശരീരവും സ്നേഹവും പങ്കു വെച്ചു പോകുന്നത് സഹിക്കവയ്യാതെ , അവൾ ചെയ്ത ബുദ്ധിമോശത്തിന്റെ വില വളരെ വലുതായിരുന്നു…

രാജീവ് പതിയെ തല ചെരിച്ച്, പിൻസീറ്റിനു നേർക്ക് നോക്കി… ….

വിനയചന്ദ്രൻ അതു കണ്ടു..

“ എന്നെ കൊല്ലാനും എന്റെ മകളുടെ വെൽവിഷറായും നീ അവതരിപ്പിച്ചവൾ………. അവളെയും നിന്നെയും ഒരുമിച്ചു കിട്ടാൻ കുറച്ചു ദിവസമായി ഞാൻ കാത്തിരിക്കുകയായിരുന്നു… “

“”പിന്നിൽ നിന്നും തലയ്ക്കടിക്കുന്നതല്ലടാ ആണത്തം… …. “

തകർന്ന താടിയെല്ലിനിടയിലൂടെ രാജീവ് ചീറിത്തുടങ്ങി…

“” മിണ്ടരുത് നീ….....””

വിനയചന്ദ്രൻ വീണ്ടും കയ്യോങ്ങി……….

“”

💬 Comments

View all comments