Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]
കണ്ട പാണ്ടികളെക്കൊണ്ട് വണ്ടിയിടിപ്പിച്ചു കൊല്ലുന്നതാണോടാ ആണത്തം…… ? വെപ്പാട്ടിയേയും അവളുടെ മോളെയും ഒരുപോലെ ഊക്കാൻ നടക്കുന്നതാണോടാ ചെറ്റേ ആണത്തം… ….?””
കാഞ്ചന ഒന്നും തന്നെ വിട്ടു പോകാതെ അയാൾക്കു മുന്നിൽ കുമ്പസാരിച്ചതായി രാജീവ് ആ നിമിഷം അറിഞ്ഞു… ….
ഇനി ഒന്നും പറയാനില്ല… ….!
“” നേർക്കു നേരെ നിന്ന് ഒരാളെ തല്ലാനുള്ള പാങ്ങൊന്നും ഇപ്പോഴെനിക്കില്ല.. എന്റെ ശത്രുവിനെ ജയിക്കാൻ എനിക്ക് ഏതു വഴിയും സ്വീകരിക്കാം രാജീവാ… “
“” ഞാൻ നിന്റെ ശത്രുവല്ല……….””
രാജീവ് പിറുപിറുത്തു…
വലത്തേ കവിളിനായിരുന്നു അടുത്ത അടി……….
ഒരാർത്ത നാദം രാജീവിൽ നിന്നുണ്ടായി…
“” തന്തയെ കൊന്നിട്ട് ഇരുപത് വയസ്സുള്ള പയ്യനെ ജയിലിൽ വിടാൻ പറ്റാഞ്ഞിട്ട് ഞാനിതു ചെയ്യുവാ……….. “
വിനയചന്ദ്രൻ പറഞ്ഞതും കൈ വീശി……….
രാജീവിന്റെ തലയോട് പൊട്ടുന്ന ശബ്ദം കേട്ടു…
“” അല്ലെങ്കിലും നിനക്കില്ലാത്ത മനസ്സാക്ഷിക്കുത്ത് എനിക്കെന്തിനാ… ….?””
അയാൾ പറഞ്ഞു കൊണ്ട് വീണ്ടും കൈ ഉയർത്തി…….
***** ******* ****** ****** ******
സബ് ജയിൽ…
ഇരുമ്പു വലയ്ക്കപ്പുറം വിനയചന്ദ്രനെ നോക്കി സനോജ് നിന്നു…
“” രാഹുലിനോട് ഞാൻ പറഞ്ഞിരുന്നു മോളെ പറഞ്ഞു മനസ്സിലാക്കാൻ… അതുകൊണ്ട് മാഷിനെ കാണണമെന്ന കാര്യം ഇപ്പോൾ പറയാറില്ല………. “
വിനയചന്ദ്രൻ ഒന്നു മൂളുക മാത്രം ചെയ്തു..
“” എന്നെ മാഷങ്ങ് ഒഴിവാക്കി, അല്ലേ… ….?””
സനോജ് അയാളെ നോക്കി…
“” നിനക്ക് ഒരു ജീവിതമില്ലേടാ… …. എന്റെ കാര്യം അങ്ങനെയാണോ… ?””
സനോജ് മിണ്ടാതെ നിന്നു…
“” ദുരിതങ്ങൾ മാത്രമാ എന്റെ ജീവിതം… എന്റെ കൂടെച്ചേർന്ന് നീയും കൂടി നശിക്കേണ്ട കാര്യമില്ലല്ലോ………. “
“” ഇത്രയും ധൈര്യം മാഷ് കാണിക്കൂന്ന്………. “
സനോജ് അർദ്ധോക്തിയിൽ നിർത്തി…
“” സാഹചര്യങ്ങളല്ലേ മനുഷ്യനെ മാറ്റുന്നത്… ….?””
വിനയചന്ദ്രൻ പറഞ്ഞു……
ഒരു നിമിഷം മൗനം ഇരുവരെയും വിഴുങ്ങി…
“” നീ ബാറിലൊക്കെ പോകാറുണ്ടോടാ……….?””
“” ഇല്ല മാഷേ… …. “
“” അതെന്താ… ….?””
“” ഇപ്പോൾ കുടിക്കാൻ തോന്നാറില്ല… മാത്രമല്ല, മാഷില്ലാഞ്ഞിട്ട് ഒരു രസമില്ല… “
സനോജ് മുഖം താഴ്ത്തിയാണത് പറഞ്ഞത്…
അവന്റെ മിഴികളിലെ നീർത്തിളക്കം
💬 Comments
View all comments