0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

“” എനിക്കെല്ലാം മനസ്സിലായി……. “

ശിവരഞ്ജിനി അയാളുടെ കണ്ണുകളിലേക്ക് നോക്കി… ….

“” നിങ്ങളുടെ ചതിക്കും വഞ്ചനയ്ക്കും മറുപടി കിട്ടാതിരിക്കില്ല……””

അവിടേക്ക് വന്നത് അബദ്ധമായെന്ന് രാജീവിന് തോന്നി…

ഒരു കൊച്ചു പെണ്ണിന്റെ മുൻപിൽ ഉത്തരമില്ലാതെ അയാൾ നിന്നു…

അയാൾ പതിയെ വാതിൽക്കലേക്ക് തിരിഞ്ഞു..

സിറ്റൗട്ടിൽ ആരെയോ കണ്ട് അയാൾ നിന്നതും ശിവരഞ്ജിനി അയാൾക്കു പിന്നിലേക്ക് വന്നു…

സനോജ്…….!

ടൈൽ വിരിച്ച അരഭിത്തിയിൽ വലതു കാൽ തൂക്കിയിട്ട് ഇടതു കാൽ അരഭിത്തിയിലൂന്നി , കുനിഞ്ഞിരുന്ന് ബൈക്കിന്റെ ചാവി കൊണ്ട് അവൻ നഖം ചുരണ്ടിക്കൊണ്ടിരുന്നു…

“” മോളകത്തു പോ…….....””

മുഖമുയർത്താതെ തന്നെ അവൻ പറഞ്ഞു…

തന്റെ പിന്നിലെ നിഴൽ അതേ നിമിഷം അകത്തേക്ക് വലിയുന്നത് രാജീവറിഞ്ഞു…

“ വൈസ് ക്യാപ്റ്റനാ………. “

സനോജ് ഇടതു കാൽ വീശി തറയിലേക്ക് നിന്നു കൊണ്ട് പറഞ്ഞു…

ചാവി അരഭിത്തിയിലേക്ക് വെച്ചിട്ട് , അവൻ രൂക്ഷമായി അയാളെ ഒന്നു നോക്കി..

സനോജിന്റെ അത്തരമൊരു ഭാവം രാജീവ് ആദ്യമായി കാണുകയായിരുന്നു…

അവൻ അയാളുടെ അടുത്തേക്ക് ചെന്നു..

രാജീവിന്റെ തോളിൽ കയ്യിട്ടു കൊണ്ട് , അവൻ അയാളെ പടികളിലൂടെ മുറ്റത്തേക്ക് പിടിച്ചിറക്കി……

“” വീട്ടിലിരിക്കുന്ന കുട്ടികളോടാണോ രാജീവൻ സാ………. റേ, ചെറ്റത്തരം പറയുന്നത്… ?””

സനോജ് ഈണത്തിൽ അയാളുടെ പുറത്ത് ഒരടി കൊടുത്തു കൊണ്ട് ചോദിച്ചു……

“” പിന്നെ തന്ത തള്ളയെ കഴുവേറ്റിയതിന് ഞാൻ അച്ചടി ഭാഷ നിരത്തോണോടാ… ?””

രാജീവ് പല്ലുകൾക്കിടയിലൂടെ ചീറി……

“” പൊലയാടി മോനേ….....””

സനോജ് അയാളുടെ കോളറിന് കൂട്ടിപ്പിടിച്ച് തന്നിലേക്ക് ഒറ്റയടിക്ക് വലിച്ചടുപ്പിച്ചു…

“”  നിന്റെ വെപ്പാട്ടി ചത്തു തുലഞ്ഞത് വന്ന് പ്രസംഗിക്കാൻ ഇത് നിന്റെ തന്തയുണ്ടാക്കിയ ഭൂമിയല്ല… ഈ മണ്ണിനി നീ സ്വപ്നം കാണുക പോലും വേണ്ട…””

സനോജ് അയാളുടെ കണ്ണുകളിലേക്ക് നോക്കി ജ്വലിച്ചു…

രാജീവ് പകയോടെ അവനെ നോക്കുക മാത്രം ചെയ്തു…

“” നീയും നിന്റെ കൂട്ടുകൃഷിക്കാരിയും മാഷിനെ കൊല്ലാൻ ശ്രമിച്ചതൊക്കെ എനിക്കറിയാം… ഇനിയെങ്ങാനും അങ്ങനെ ആവർത്തിച്ചാൽ, അയാൾക്കു വേണ്ടി നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല… “

സനോജ് പറഞ്ഞിട്ട് അയാളെ ചെറുതായി ഒന്നു തള്ളി…

ഒന്നു വേച്ച് രാജീവ്

💬 Comments

View all comments