0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

നിലത്തു നിലയുറപ്പിച്ചു…

ഷർട്ടിന്റെ ചുളിവ് പിടിച്ചിട്ട ശേഷം രാജീവ് അവനു നേരെ നോക്കി , മുഖത്തെ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു..

“ നീ ആരുടെ ദേഹത്താ കൈ വെച്ചതെന്ന് മറക്കണ്ട…””

“” സാ…റ് പോയാട്ടെ…….........”

അത് ശ്രദ്ധിക്കാതെ സനോജ് പറഞ്ഞു…

“” കുടിയനും നട്ടെല്ലു തകർന്നവനും… നീയാ കൊച്ചിന്റെ തൊലിവെളുപ്പു കണ്ടാണ് കുരയ്ക്കുന്നത് എന്ന് എനിക്കറിയാം… അല്ലാതെ….........””

രാജീവ് പറഞ്ഞു തീരും മുൻപേ അടി വീണു കഴിഞ്ഞിരുന്നു…

നിന്ന നില്‌പിൽ രാജീവ് ഒന്നുലഞ്ഞു…

ബോധമണ്ഡലം അടി കിട്ടിയത് അറിഞ്ഞു വന്നതും രാജീവ് കയ്യുയർത്തി…

സനോജ് അതേ നിമിഷം ഗേയ്റ്റിലേക്ക് ഒന്നു നോക്കി…

ഒരാൾ ബൈക്കിലിരിക്കുന്നു…

മറ്റേയാൾ ബൈക്കിൽ ചാരി നിൽക്കുന്നു…

അടുത്ത നിമിഷം രാജീവും അവരെ കണ്ടു..

അയാളുടെ ഉയർന്ന കൈ പതിയെ താഴ്ന്നു…

“ വൺ ഡൗണും റ്റു ഡൗണുമാ… മാഷിവിടെ ഇല്ലാത്ത സ്ഥിതിക്ക് , കൊച്ചിനെ കൊണ്ടുവന്നപ്പോൾ ഒരു മുൻ കരുതൽ… ….””

സനോജ് അയാളെ നോക്കി ഒന്ന് ചിറികോട്ടി……

രാജീവിന്റെ മുഖം കോപം കൊണ്ട് ചുവന്നിരുന്നു…

“” സാറിനെ തല്ലാതെ വിട്ടത് എന്റെ മര്യാദ… തല്ല് ചോദിച്ചു മേടിച്ചത് സാറിന്റെ അഹങ്കാരം …. “

ഒന്നു നിർത്തി അവൻ തുടർന്നു…

“” മനസ്സിലിത് ഓങ്ങി വെച്ചിട്ട് കുറച്ചായതാ….””

രാജീവ് മുഖം കുനിച്ച് പതിയെ തന്റെ കാറിനു നേർക്ക് തിരിഞ്ഞു..

“”പെണ്ണെന്ന വർഗ്ഗത്തോട് മൊത്തം കാമം തോന്നാൻ എന്റെ പേര് രാജീവ് എന്നല്ല, കേട്ടോടാ ചെറ്റേ……….”

പിന്നിൽ സനോജിന്റെ വാക്കുകൾ രാജീവ് കേട്ടു……

അപമാനവും പ്രതീക്ഷകളുടെ പതനവും പേറി, അയാൾ കാറിലേക്ക് കയറി…

അയാളുടെ കാർ നീങ്ങിയതും സിറ്റൗട്ടിൽ ശിവരഞ്ജിനിയുടെ നിഴൽ കൺകോണിൽ സനോജ് കണ്ടു…

അവൻ തിരിഞ്ഞതും അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി വന്നു.

അവളുടെ കണ്ണുകൾ  കരഞ്ഞു കലങ്ങിയിരുന്നു..

“” സത്യമാണോ ചേട്ടായീ അയാൾ പറഞ്ഞത്… ?”

“” മോളോട് മുൻപ് അയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ .?””

സനോജ് മറു ചോദ്യം കൊണ്ട് അവളെ നിശബ്ദയാക്കി…

ശിവരഞ്ജിനി ഒരു നിമിഷം അവനെ നോക്കി നിന്നു…….

“” മോൾക്ക് അച്ഛനെ വേണോ , അമ്മയെ വേണോ………?””

💬 Comments

View all comments