0%

Chapter Title : അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 9.7K

നിർത്തി അവൻ തുടർന്നു…

“” മനസ്സിലിത് ഓങ്ങി വെച്ചിട്ട് കുറച്ചായതാ….””

രാജീവ് മുഖം കുനിച്ച് പതിയെ തന്റെ കാറിനു നേർക്ക് തിരിഞ്ഞു..

“”പെണ്ണെന്ന വർഗ്ഗത്തോട് മൊത്തം കാമം തോന്നാൻ എന്റെ പേര് രാജീവ് എന്നല്ല, കേട്ടോടാ ചെറ്റേ……….”

പിന്നിൽ സനോജിന്റെ വാക്കുകൾ രാജീവ് കേട്ടു……

അപമാനവും പ്രതീക്ഷകളുടെ പതനവും പേറി, അയാൾ കാറിലേക്ക് കയറി…

അയാളുടെ കാർ നീങ്ങിയതും സിറ്റൗട്ടിൽ ശിവരഞ്ജിനിയുടെ നിഴൽ കൺകോണിൽ സനോജ് കണ്ടു…

അവൻ തിരിഞ്ഞതും അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി വന്നു.

അവളുടെ കണ്ണുകൾ  കരഞ്ഞു കലങ്ങിയിരുന്നു..

“” സത്യമാണോ ചേട്ടായീ അയാൾ പറഞ്ഞത്… ?”

“” മോളോട് മുൻപ് അയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ .?””

സനോജ് മറു ചോദ്യം കൊണ്ട് അവളെ നിശബ്ദയാക്കി…

ശിവരഞ്ജിനി ഒരു നിമിഷം അവനെ നോക്കി നിന്നു…….

“” മോൾക്ക് അച്ഛനെ വേണോ , അമ്മയെ വേണോ………?””

“” എനിക്കച്ഛനെ മതി……””

ശങ്കയില്ലാതെ അവൾ പറഞ്ഞു…

“ എങ്കിൽ മോളകത്തേക്ക് ചെല്ല്………. “”

പറഞ്ഞിട്ട് സനോജ് ഗേയ്റ്റിനു നേർക്ക് തിരിഞ്ഞു…

*****   ******  ******  *******

അന്ധകാരത്തിന്റെ അംബരം പുതച്ച് രാത്രി കയറി വന്നു… ….

കാഞ്ചനയുടെ കൊലപാതക വാർത്തയിൽ നിന്ന് മുക്തരായിരുന്നില്ല അഭിരാമിയും അജയ് യും…

അത്താഴ ശേഷം ഇരുവരും താഴെ സോഫയിലായിരുന്നു…

ടി.വി വെച്ചു നോക്കിയെങ്കിലും വലിയ പ്രാധാന്യമില്ലാത്ത ഒരു വാർത്തയായി അത് സ്ക്രോൾ ചെയ്തു പോകുന്നത് മാത്രം ഇരുവരും കണ്ടു…

“ അവർ ചെയ്തതിന് അവർക്ക് കിട്ടി… അത്രയേ ഉള്ളൂ അമ്മാ… “

അജയ് പറഞ്ഞു കൊണ്ട് എഴുന്നേറ്റു..

അവൻ മുകളിലേക്കുള്ള പടികൾ

💬 Comments

View all comments