Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
"മെഡിസിനാ .... ക്ലൈമറ്റ് താൻ റൊമ്പ മോശം ... "
ഇനിയും താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ഭാവത്തിൽ അയാൾ തല ചൊറിഞ്ഞു നിന്നു ...
രണ്ടു നിമിഷം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി ...
അജയ് അയാളുടെ പിന്നാലെ ചെന്നു..
" ചേട്ടാ ...."
പ്രായത്തിന് വളരെയധികം മൂത്ത അയാളെ പേരു വിളിക്കാനുള്ള സങ്കോചത്താൽ അവൻ വിളിച്ചു ...
മുനിച്ചാമി തിരിഞ്ഞു..
" എന്ന തമ്പീ...."
" ഞങ്ങളിവിടെ വന്ന കാര്യം ആരും അറിയുകയൊന്നും വേണ്ട ... "
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു ...
"ഇല്ല തമ്പീ.... ഇത് അറുപതേക്കർ വരും .. ഇങ്കെ പണിക്കാർ മാത്രം ... "
അജയ് ഒന്ന് നടുങ്ങി ..
പത്തറുപത് ഏക്കറിനുള്ളിൽ തങ്ങളല്ലാതെ മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലെന്ന സത്യം അവനെ ഭയപ്പെടുത്തി ...
എട്ടല്ല, എൺപത്തിയെട്ടിന്റെ പണി ....!
"നിങ്ങളോ ....?"
ഒരാശ്വാസത്തിനെന്നവണ്ണം അവൻ ചോദിച്ചു ...
" ഒരു കിലോമീറ്ററപ്പുറം താൻ എന്നുടെ ഷെഡ് ...."
മുനിച്ചാമിയുടെ ഒരു കിലോമീറ്റർ അജയ് ഭാവനയിൽ കണ്ടു ...
"കവലപ്പെടാതെ തമ്പീ.... സോളാർ വേലി ഇരിക്കും ... മിരുഗങ്ങളൊന്നും വരക്കൂടാത്... "
അതിന് മൃഗങ്ങളെ ആർക്ക് ഭയം എന്ന് അജയ് മനസ്സിൽ പറഞ്ഞു ..
" അമ്മാവുക്ക് സൗഖ്യമാകട്ടെ തമ്പീ.... നാൻ പോറേൻ ...."
മുനിച്ചാമി മുറ്റത്തേക്കിറങ്ങി ....
ടി. വി. എസ് അകന്നു പോയിട്ടും കുറച്ചു നേരം കൂടി അവൻ അവിടെ തന്നെ നിന്നു ....
ക്ലീറ്റസ് ഡേവിഡ് എബ്രഹാം .....!
ചുമ്മാതല്ലടാ നാറീ നീ നാട്ടിൽ പോകാത്തത് ....
മനസ്സിൽ അവനെ തെറി വിളിച്ചു കൊണ്ട് അജയ് പുറത്തേക്ക് നോക്കി നിന്നു ...
പ്രകൃതി രമണീയത നിറഞ്ഞ ഇത്തരം സ്ഥലങ്ങൾ വല്ലപ്പോഴും സന്ദർശിക്കാമെന്നല്ലാതെ, സ്ഥിര താമസത്തിനു പറ്റിയതല്ലെന്ന് അവന് തോന്നിത്തുടങ്ങി ...
വോൾട്ടേജ് ഇല്ലാഞ്ഞിട്ടാണോ ബൾബുകൾ മുനിഞ്ഞു കത്തുന്നതെന്ന് അവൻ സംശയിച്ചു ...
അല്ല ...! കോടമഞ്ഞ് തന്നെയാണ് പ്രശ്നക്കാരൻ ...
തണുത്ത കാറ്റ് വീശിയപ്പോൾ അവൻ വാതിലടച്ച് തിരിഞ്ഞു ...
അഭിരാമി അതേ ഇരിപ്പു
💬 Comments
View all comments