Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
തന്നെയായിരുന്നു .....
അജയ് ക്ലോക്കിലേക്ക് നോക്കി ... ആറര കഴിഞ്ഞതേയുള്ളൂ ...
ബാംഗ്ലൂരിലെ വൈകുന്നേരത്തെ ആറര അവനൊന്ന് ഓർത്തു നോക്കി ...
കാഴ്ചകൾ കാണാൻ വന്ന സ്ഥലം ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുൻപേ അവൻ വെറുത്തു തുടങ്ങി ...
ഇതും ഭൂമിയിലെ തന്നെ ഒരു സ്ഥലമാണ് ...
ഫ്ളാസ്ക്കിലിരുന്ന ചായ അവൻ രണ്ടു ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു.
ഒരു ഗ്ലാസ്സ് എടുത്ത് അവൻ അവളുടെ നേരെ നീട്ടി ....
"കുടിക്കമ്മാ ..."
അവന്റെ ദേഷ്യവും പിണക്കവും മാറിയോ എന്ന സംശയത്തോടെ അഭിരാമി ഗ്ലാസ്സ് കയ്യിൽ വാങ്ങി ...
"പത്തറുപത് ഏക്കർ ഉണ്ട് ഈ സ്ഥലം ...."
അജയ് അവളുടെയടുത്ത് കസേരയിലിരുന്നു ...
" നമ്മളല്ലാതെ ഈ ഭാഗത്ത് ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല ...."
അത് കേട്ട് അഭിരാമി ഒന്ന് വിക്കി ...
"പേടിക്കണ്ട ... മൃഗങ്ങൾ വരാതിരിക്കാൻ സോളാർ വേലിയിട്ടിട്ടുണ്ട് ...."
അവളെ നോക്കാതെ തന്നെ അവൻ തുടർന്നു ...
" മുനിച്ചാമിയുടെ ഒരു കിലോമീറ്ററിനപ്പുറം അയാളുടെ ഷെഡ്ഡ് ഉണ്ട് ... "
അഭിരാമി അവനെ നോക്കി ....
" ഇത്രയുമാണ് വൈകുന്നേരത്തെ വാർത്തകൾ ... "
ചെറിയ ചിരിയോടെ അജയ് മുഖം ചെരിച്ചു ...
ഒരു പുഞ്ചിരി അമ്മയുടെ മുഖത്തും അവൻ കണ്ടു..
"ആരും വന്ന് കൊല്ലില്ലെന്ന് ഉറപ്പാ .... പേടിച്ചു ചാകാതിരുന്നാൽ മതി ...."
അവനത് പറഞ്ഞപ്പോൾ അവളൊരൊറ്റ ചിരിയായിരുന്നു ...
ചായ അവളുടെ ശിരസ്സിൽ കയറി വിക്കി ....
അജയ് വലം കൈത്തലം കൊണ്ട് അവളുടെ ശിരസ്സിൽ പതിയെ തട്ടിക്കൊണ്ടിരുന്നു ...
" എന്നാലും ഞാൻ നിങ്ങളെ സമ്മതിച്ചു .... ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് ...."
"നീയല്ലേ ഈ കാട്ടുമുക്ക് കണ്ടുപിടിച്ചത് ...?"
"ഇപ്പോ എനിക്കായോ കുറ്റം ...?"
" ഞാനങ്ങനെ പറഞ്ഞൂന്ന് വെച്ച് നീയും കുറച്ചൊക്കെ ചിന്തിക്കണ്ടേ ....: ?"
"അതിനവിടെ വെച്ച് ഇങ്ങനെയൊന്നുള്ള കാര്യം എന്നോട് പറഞ്ഞില്ലല്ലോ..."
" ഫോൺ വിളിച്ചപ്പോൾ ടൂറ് ആണോന്ന് നീയല്ലേ ചോദിച്ചേ ...?"
അവളും വിട്ടു കൊടുത്തില്ല ...
"മതി ... മതി ... നാളെത്തന്നെ
💬 Comments
View all comments