Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
തിരിച്ചു പോയേക്കാം ... " അജയ് പറഞ്ഞു ...
" പോയേക്കാം ... "
അവളും സമ്മതിച്ചു ...
" നമ്മളെ കാണാനില്ലെന്ന് നാടു മുഴുവൻ പാട്ടായിക്കാണും ... അമ്മിണിയമ്മയല്ലേ ആള് ...."
അജയ് കസേരയിലേക്ക് ചാരി...
അടുത്ത നിമിഷം ആ ഓർമ്മയിൽ അഭിരാമിയുടെ മുഖത്തെ ചിരി മാഞ്ഞു ...
" പൊലീസുകാരും അറിഞ്ഞു കാണും ... "
അജയ് പിറുപിറുത്തു ...
ഭീതിദമായ ഓർമ്മയിൽ അഭിരാമി നടുങ്ങി ...
"സ്ത്രീകൾക്ക് സൗന്ദര്യവും ബുദ്ധിയും ഒരുമിച്ച് ദൈവം കൊടുക്കില്ലാ എന്നത് സത്യമാണ് ... അല്ലേ അമ്മാ....?"
കസേരയിൽ നിന്ന് നിവർന്ന് അജയ് അവളെ നോക്കി ...
അവൻ പറഞ്ഞതിന്റെ പൊരുൾ അവൾ മനസ്സിലാക്കി വന്നപ്പോഴേക്കും അജയ് അവളുടെയടുത്തു നിന്നും മാറിയിരുന്നു ...
" എനിക്ക് മനസ്സിലായില്ലാന്ന് കരുതണ്ട ...."
അവനെ നോക്കി അവൾ കെറുവിച്ചു ...
എട്ടു മണിക്കു മുൻപേ ഇരുവരും ഭക്ഷണം കഴിച്ചു ...
ഭക്ഷണം അവിടെ ഉണ്ടാക്കി വെക്കരുത് എന്ന പാഠം കൂടി അവർ കഴിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിലാക്കി ...
മുഴുവനും തണുത്തു പോയിരുന്നു ...
പുറത്തെ ലൈറ്റ് മുഴുവനും ഓൺ ചെയ്തിട്ടാണ് അവർ കിടക്കാൻ ഒരുങ്ങിയത് ...
നെരിപ്പോടിനരികെ ഒന്നു കൂടി ശരീരം ചൂടാക്കിയ ശേഷം അവർ എഴുന്നേറ്റു ...
" അജൂ ... "
അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു ...
"മ്മക്ക് .. ഒരുമിച്ചു കിടക്കാം ട്ടോ ..."
"പേടിയാല്ലേ ...." അജയ് ചിരിച്ചു ...
" എനിക്കു പേടിയൊന്നുമില്ല ... നീ പേടിക്കണ്ടാന്ന് കരുതിയാ..."
"എനിക്ക് ഒരു പേടിയുമില്ല ...."
അജയ് അവൾക്കെതിരെയുള്ള മുറിയിലേക്ക് കയറാനൊരുങ്ങി ...
"വാടാ ... ഡിമാന്റിടാതെ ... "
പറഞ്ഞിട്ട് അവളവന്റെ കയ്യിൽ പിടിച്ചു വലിച്ചു ...
അവനെ ഉന്തിത്തള്ളി കിടക്കയിലേക്ക് തള്ളിയിട്ട ശേഷം വാതിലടച്ച് അവൾ തിരിഞ്ഞു ...
" എന്നെക്കൊണ്ടു വന്ന് കാട്ടുമൂലയിലിട്ടതും പോരാ, ഒറ്റയ്ക്ക് കിടത്താനും നോക്കുന്നു ... കണ്ണിൽ ചോരയില്ലാത്തവൻ... "
അവനെ മറികടന്ന് അവൾ ഭിത്തി സൈഡിലേക്ക് കയറി.. അതുപോലെ തന്നെ തിരികെ തന്റെയരികിലേക്ക് നിരങ്ങി
💬 Comments
View all comments