Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
വരുന്നതു കണ്ടപ്പോൾ അവൻ ചോദിച്ചു ...
" എന്ത് പറ്റി ....?"
" ഭിത്തിക്കും തണുപ്പെടാ ...."
കട്ടിലിൽ കിടന്ന പുതപ്പെടുത്ത് അവൾ ശരീരം മൂടി. മറ്റൊരു പുതപ്പെടുത്ത് അജയ്‌യും ശരീരം മറച്ചു ...
പുറത്ത് ചീവീടുകൾ കച്ചേരി തുടങ്ങിയിരുന്നു.
" അജൂ ...."
"ഉം ...."
" പൊലീസൊക്കെ അറിഞ്ഞു കാണും ല്ലേ ...?"
"പിന്നെ അറിയാതിരിക്കുമോ ...?"
"ആകെ നാണക്കേടായി ...." അഭിരാമി ലജ്ജയോടെ പറഞ്ഞു ...
" അത് ഇപ്പോ ഓർത്തിട്ട് എന്തു കാര്യം ...?"
" ഞാനതൊന്നും ഓർത്തില്ലെടാ ...."
"അതാ ഞാൻ നേരത്തെ പറഞ്ഞത് ...."
"എനിക്ക് സൗന്ദര്യമുണ്ടെന്നല്ലേ ...?"
അവൾ ചിരിയോടെ ചോദിച്ചു ...
"അല്ല, ബുദ്ധിയില്ലാന്ന് ...."
" പോടാ ..." അവൾ പുതപ്പിനകത്തിരുന്ന വലം കൈ എടുത്ത് അവന്റെ കവിളിലൊന്ന് പിച്ചി വിട്ടു ...
" നമ്മൾ നാടു വിട്ടു എന്നൊക്കെയായിരിക്കും പറയുന്നതല്ലേ ....?" അഭിരാമി ചോദിച്ചു..
" ഒളിച്ചോടീന്നായിരിക്കും ആ തള്ള പറഞ്ഞു നടക്കുന്നത് ... " ദേഷ്യത്തോടെ അജയ് പറഞ്ഞു ...
"നിനക്കെന്താ അവരോടിത്ര ദേഷ്യം ...? അവരൊരു പാവമല്ലേ ...?"
അമ്മിണിയമ്മയെ ഉദ്ദ്ദേശിച്ച് അവൾ ചോദിച്ചു ...
" എന്തോ എനിക്കവരെ ഇഷ്ടമല്ല...." അജയ് പറഞ്ഞു ...
" അവരെ ഇഷ്ടമല്ലാഞ്ഞിട്ടാണോ , അതോ എന്റെ കൂടെ ഒളിച്ചോടീന്ന് പറഞ്ഞിട്ടാണോ ...?"
" രണ്ടും ... " അവൻ ചിരിയോടെ പറഞ്ഞു ...
" അതെന്താടാ ഞാനത്ര മോശക്കാരിയാ....?"
"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ...."
" ഈ ആണുങ്ങളെല്ലാം ഇങ്ങനാ.. കുറച്ചു മുൻപേ ഞാൻ സുന്ദരിയാണെന്ന് പറഞ്ഞവനാ.... " അവൾ പിണക്കം ഭാവിച്ചു ...
"ബുദ്ധിയില്ലാത്തവൾ എന്നു കൂടി ഞാൻ പറഞ്ഞിരുന്നു .."
അവൾ മനസ്സിലാകാതെ അവനെ നോക്കി ...
"നിങ്ങളെന്റെ അമ്മയല്ലേ ...? അപ്പോൾ അവരങ്ങനെ പറയുമ്പോൾ ...." അജയ് ഒന്നു നിർത്തി ...
അവളും അപ്പോഴാണ് ആ കാര്യം ആലോചിച്ചത് ...
ചീവീടുകളുടെ കച്ചേരി ഉച്ചസ്ഥായിലായിരുന്നു ...
" അല്ലെങ്കിൽ കുഴപ്പമില്ലായിരുന്നു ല്ലേ ...?"
കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം
💬 Comments
View all comments