Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
അവൾ ചോദിച്ചു ...
" എങ്കിൽ ഒരു കൈ നോക്കാമായിരുന്നു .."
അവൻ ചിരിയോടെ അവളെ നോക്കി ...
" അമ്പട കള്ളാ ..." അവൾ കയ്യെടുത്ത് അവന്റെ നെഞ്ചിൽ കളിയായി അടിച്ചു ...
"വല്ല ചുള്ളത്തി പെൺകുട്ടികളേയും അടിച്ചുമാറ്റി വന്നിരുന്നേൽ ആരെന്തു പറഞ്ഞാലും കേൾക്കാനൊരു രസമുണ്ടായിരുന്നു ... "
അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ പറഞ്ഞു ...
"നാളെത്തന്നെ പോയേക്കാം ...."
പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു ...
പുലർച്ചെ മുനിച്ചാമി വന്ന് വാതിലിൽ ഇടിച്ചു വിളിച്ചപ്പോഴാണ് ഇരുവരും ഉണർന്നത് ...
ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു തങ്ങൾ രണ്ടുപേരും എന്നത് കണ്ണു തുറന്നപ്പോഴാണ് അവരറിഞ്ഞത് ...
ജനൽഗ്ലാസ്സിനപ്പുറം ഉദയകിരണങ്ങൾ അജയ് കണ്ടു ...
കോട്ടുവായ് ഇട്ടു കൊണ്ട് അവൻ പോയി വാതിൽ തുറന്നു ...
ഒരു കുപ്പിയിൽ പാലുമായി മുനിച്ചാമി നിൽക്കുന്നു ...
"ഉറങ്ങിപ്പോയി ...." ക്ഷമാപണ സ്വരത്തിൽ അവൻ പറഞ്ഞു ...
"ശാരമില്ല തമ്പി ... "
അജയ് ചുവർ ക്ലോക്കിലേക്ക് നോക്കി .. എട്ടര കഴിഞ്ഞിരിക്കുന്നു ..
ക്ഷീണത്തിന്റെ കൂടെ സുഖദമായ തണുപ്പും ചേർന്നപ്പോൾ ബോധം കെട്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല..
"സായന്തനം നാൻ വര മുടിയാത്.. "
അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി ...
" ഇന്ന് ശനിയാഴ്ച .. പണിക്കാർക്ക് കൂലി കൊടുത്ത് ഞാൻ നാട്ടിൽ പോകും ... പിന്നെ തിങ്കളാഴ്ച രാവിലെയേ വരൂ..." സ്ഫുടമല്ലാത്ത മലയാളത്തിൽ അവനു മനസ്സിലാകാൻ വേണ്ടി നിർത്തി നിർത്തിയാണ് അയാൾ സംസാരിച്ചത് ...
"നാടെവിടാ ....?"
" തേനി ...."
"നല്ല ദൂരമുണ്ടല്ലേ ...."
" ഇല്ലെ .... അടുത്തു താൻ ... "
പറഞ്ഞത് മുനിച്ചാമി ആയതിനാൽ അജയ് അത് വിശ്വസിച്ചില്ല ...
" എന്തെങ്കിലും വാങ്ങണോ ...? "
അജയ് അതിനു മറുപടി പറഞ്ഞില്ല ...
ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ മുനിച്ചാമി വാങ്ങി തന്നതിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.. ഇനി അഥവാ തീർന്നാൽ തന്നെ അങ്ങാടിക്ക് നടന്നാണെങ്കിലും പോകണമെന്ന് അവൻ കണക്കുകൂട്ടി.
"നാൻ പോറേ ..."
മുനിച്ചാമി പുറത്തേക്കിറങ്ങി ...
" അമ്മാ.....?" അയാൾ
💬 Comments
View all comments