Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
തിരിഞ്ഞു നിന്ന് അന്വേഷിച്ചു ...
"എഴുന്നേറ്റിട്ടില്ല ... "
" സൗഖ്യമായി വരും തമ്പീ....."
മുനിച്ചാമി ദൈവം വീണ്ടും അനുഗ്രഹിച്ച് അയാളുടെ മയിൽവാഹനത്തിൽ കയറി സ്ഥലം വിട്ടു ...
അയാളുടെ പ്രകൃതമോർത്ത് അവന് ചിരി വരുന്നുണ്ടായിരുന്നു ....
ഈ കൊടും തണുപ്പിലും അയാൾ എത്ര ഉത്സാഹവാനും കർമ്മനിരതനുമാണെന്ന് അവൻ മനസ്സിലോർത്തു..
ചായ ഉണ്ടാക്കിയത് അജയ് ആണ് ...
അവൻ ചായയുമായി ബെഡ്റൂമിലേക്ക് ചെന്നു...
അഭിരാമി കണ്ണു തുറന്നു കിടക്കുകയായിരുന്നു ...
"മാഡം .... ടീ സാപ്പിട്...."
അജയ് അവൾക്കരികെ കട്ടിലിൽ ഇരുന്നു ....
"നിന്റെ ചുള്ളത്തിക്ക് കൊണ്ടുപോയിക്കൊട്...."
അവൾ കപട ദേഷ്യത്തോടെ പറഞ്ഞു ...
അവന് കാര്യം മനസ്സിലായി ..
"വേണേൽ കുടിക്ക് ... തണുക്കുന്നതിന് മുൻപ് ... "
അവനും ദേഷ്യത്തിൽ പറഞ്ഞിട്ട് കട്ടിലിനു മുകൾ വശത്തായി കിടന്ന ടേബിളിൽ ചായ ഗ്ലാസ് വെച്ചു.
"ഉച്ച കഴിഞ്ഞാൽ മുനിച്ചാമിയും പോകും ... "
" എങ്ങോട്ട് ...?"
അഭിരാമി കിടക്കയിൽ നിവർന്നിരുന്നു ...
" അയാളുടെ നാട്ടിൽ ... "
" എന്തു ചെയ്യും ....?"
" ഒന്നും സെയ്യാനില്ല മല്ലയ്യാ ..."
അജയ് അവളെ നോക്കി ചിരിച്ചു ...
" അവന്റെയൊരു ഓഞ്ഞ തമാശ ...."
അഭിരാമി ചായക്കപ്പ് കയ്യിലെടുത്തു ...
" അത് ചുള്ളത്തിക്കുള്ളതാ ...."
" ഞാനും ചുള്ളത്തിയാ..."
വാശിയോടെ അഭിരാമി രണ്ടു കവിൾ പെട്ടെന്ന് കുടിച്ചു ...
"ചായ ഉണ്ടാക്കാനൊക്കെ അറിയാല്ലോ ....?"
അവളത് കളിയാക്കിയാണോ പറഞ്ഞതെന്ന് അജയ് ഒരു നിമിഷം സംശയിച്ചു.
"പിന്നേ... തിളച്ച വെള്ളത്തിൽ ചായപ്പൊടിയിടാൻ ഡോക്ടറേറ്റ് എടുക്കണമായിരിക്കും ... "
അവനത് ചിരിച്ചു തള്ളി ...
പല്ലു തേപ്പു കഴിഞ്ഞ് ഉപ്പുമാവും ഉണ്ടാക്കി കഴിച്ച് ഇരുവരും പുറത്തേക്കിറങ്ങി ...
ഫോൺ വിളിക്കുക എന്നതായിരുന്നു ലക്ഷ്യം ...
മുനിച്ചാമിയുടെ പത്തുമീറ്റർ കടന്ന് സിഗ്നൽ കിട്ടിയപ്പോൾ ആദ്യം ക്ലീറ്റസിനെ വിളിച്ചു. അവൻ ഫോണെടുത്തില്ല ...
രണ്ടാമത് അജയ് വിനയചന്ദ്രനെ വിളിച്ചു.
മൂന്നാമത്തെ റിംഗിൽ അയാൾ ഫോണെടുത്തു..
" എപ്പോഴും വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ ...?"
വിനയചന്ദ്രന്റെ സ്വരം അവൻ കേട്ടു.
💬 Comments
View all comments