Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
" അങ്കിളേ ... ഞാനാ ..."
" ങ്ഹാ... പറ അജയ് ...."
" എന്തുദ്ദേശത്തിലാ അങ്കിളമ്മയോട് ഇങ്ങനൊക്കെ ചെയ്യാൻ പറഞ്ഞത് ...?"
"കാര്യമുണ്ടെടാ... "
" എന്തു കാര്യം ...? എനിക്കൊന്നും മനസ്സിലാകുന്നില്ല .... "
" നീ പേടിക്കാതെ ...."
" ഇവിടെ വന്ന് അയാളൊന്നും ചെയ്യില്ലാന്ന് അങ്കിളിനെന്താ ഉറപ്പ് ...?"
അവനിനി സംശയത്തിനിട കൊടുക്കണ്ട എന്ന് കരുതിയാകണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ വിനയചന്ദ്രൻ അവനോട് പറഞ്ഞു ...
അജയ് ഒന്നും മിണ്ടാതെ കേട്ടു നിന്നു ... അവരുടെ സംസാരം വ്യക്തമല്ലെങ്കിലും ഗൗരവതരമാണെന്നറിഞ്ഞ് അഭിരാമി അവനരികെ ചെവി വട്ടം പിടിച്ചു നിന്നു ...
" അയാളെ ഇന്നലെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട് ... വീട്ടിൽ വന്നയാൾ ബഹളമുണ്ടാക്കിയ കാര്യം അമ്മിണിയമ്മ പൊലീസിനോട് പറഞ്ഞിട്ടുമുണ്ട് ...."
വിനയചന്ദ്രൻ പറയുന്നത് അവൻ കേട്ടു നിന്നു.
"ഇനി നിങ്ങൾക്കെന്ത് സംഭവിച്ചാലും അതിനുത്തരവാദി അയാളാണ് ... അതുകൊണ്ട് അങ്ങനെയൊരു സാഹസം അയാൾ ചെയ്യില്ല ... "
" അതിന് അമ്മിണിയമ്മയെ കൂട്ടി ഒരു പരാതി കൊടുത്താൽ പോരായിരുന്നോ അങ്കിളേ ....?"
"ഇതിനുത്തരം ഞാൻ പിന്നെ പറഞ്ഞു തരാം ... "
പറഞ്ഞിട്ട് വിനയചന്ദ്രൻ ഫോൺ വെച്ചു.
ആലോചനയോടെ കട്ടായ ഫോൺ ഓഫ് ചെയ്ത് അജയ് പാന്റിന്റെ കീശയിലിട്ടു ...
" എന്താ കാര്യം ...?"
" നമ്മളെ ഇങ്ങോട്ടാരാ പറഞ്ഞു വിട്ടത് ...?"
അജയ് ചോദിച്ചു ...
"വിനയേട്ടൻ ...."
ഒരു നിമിഷം കഴിഞ്ഞ് അവൾ മറുപടി പറഞ്ഞു ...
" എന്നാ അയാൾ തന്നെ നമ്മളെ കാണാനില്ല എന്നു പറഞ്ഞു പൊലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട് ... "
" പൊലീസിലോ ...?"
"ഉം ... "
" ജയിലിൽ കിടക്കാനുള്ള സകല വഴിയും അയാളുണ്ടാക്കി വെക്കുന്നുണ്ട് ...."
രോഷത്തോടെ അജയ് പറഞ്ഞു ...
" ജയിലിലോ ....?"
"അല്ലാതെ പിന്നെ ... അമ്മയീ ലോകത്തൊന്നുമല്ലേ ..."
അഭിരാമി മിണ്ടിയില്ല ....
"തെറ്റിദ്ധാരണ പരത്തുക, പൊലീസിനെ കബളിപ്പിക്കുക, പിന്നെ നമുക്കറിയാത്ത വകുപ്പും ചേർത്ത് കേസ് വരുമ്പോഴറിയാം ..."
"എനിക്ക് പേടിയാകുന്നെടാ അജൂ ...."
💬 Comments
View all comments