0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

മറുപടിയായി അവനവളെ രൂക്ഷമായി നോക്കി ...

ഫോൺ വിളി കഴിഞ്ഞ് ഇരുവരും തിരികെ ഫാം ഹൗസിലേക്ക് പോയി ...

നിശബ്ദരായി ഇരുവരും രണ്ടു റൂമുകളിലെ കട്ടിലിൽ പോയിക്കിടന്നു ...

ചെയ്തത് അബദ്ധമായി എന്ന് അഭിരാമിക്ക് തോന്നിത്തുടങ്ങി...

ഇനി തിരികെ ചെല്ലുമ്പോൾ എന്തൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരുമെന്നോർത്ത് അവളാകുലപ്പെട്ടു ...

ഒന്ന് മാറി നിന്നു എന്ന് പറയാം ... പക്ഷേ അതാരോടും പറയാതെ പോന്നതാണ് പ്രശ്നം ... പോരാത്തതിന് ഫോൺ വരെ എടുത്തില്ല ... ഒരാളുടെയെങ്കിലും ഫോൺ എടുത്തിരുന്നുവെങ്കിൽ ഒന്ന് മറന്നു പോയി എന്നെങ്കിലും പറയാമായിരുന്നു ...

വിനയചന്ദ്രന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അവൾ സംശയിച്ചു തുടങ്ങി...

പ്രത്യക്ഷത്തിൽ എല്ലാ മനുഷ്യരും പാവങ്ങളാണ് ... അടുത്തറിയുമ്പോഴല്ലേ തനി സ്വഭാവം വെളിവാകൂ....

പക്ഷേ .....?

എല്ലാത്തിലുമേറെ അവളെ തളർത്തിയത് അജയ് യുടെ പെരുമാറ്റമായിരുന്നു ....

അവന്റെ കൂടെ രക്ഷയെ കരുതിയാണ് താൻ വിനയേട്ടന്റെ വാക്കു വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടത് ...

അവനും തന്നോട് ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങിയത് അവൾക്ക് താങ്ങാനാകുമായിരുന്നില്ല ....

മകനാണെങ്കിലും അത്രത്തോളം ആത്മബന്ധം അവനുമായി ഉണ്ടായിട്ടില്ല ... അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാൻ ....

പലരുടെയും വാശിക്കു മുൻപിലും മറ്റുള്ളവരുടെ വാക്കു കേട്ടും തന്റെ ജീവിതം ഒഴുക്കിലകപ്പെട്ട തോണിയായിത്തീർന്നത് സജലങ്ങളായ മിഴികളോടെ അവൾ തിരിച്ചറിഞ്ഞു ...

ആരുടേയോ തിരക്കഥയിൽ നടിക്കുന്നവൾ ....

തനിക്കാരാണ് അഭിരാമിയെന്ന് പേരിട്ടതെന്ന് അവളോർത്തു ...

മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒന്നും തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ....

വാതിൽക്കൽ അജയ് യുടെ തല കണ്ട് അവൾ മിഴികൾ തുടച്ചു ...

" അമ്മാ...."

പതിഞ്ഞ സ്വരത്തിലായിരുന്നു അവന്റെ വിളി ...

അവൾ കിടന്നുകൊണ്ട് തന്നെ തല ചെരിച്ച് അവനെ നോക്കി ...

"വാ ... ഒന്ന് പുറത്തു പോകാം ... "

അനുസരണയോടെ അവൾ എഴുന്നേറ്റു .

പതിവിന് വിപരീതമായി വാതിൽ പൂട്ടിയാണ് അവർ മൺറോഡിലേക്കിറങ്ങിയത്. ...

റേഞ്ചിൽ കയറിയപ്പോൾ അജയ് ഫോണെടുത്ത് ക്ലീറ്റസിനെ വിളിച്ചു ..

ഇത്തവണ അവൻ ഫോണെടുത്തു ...

അവരുടെ തമാശ നിറഞ്ഞ സംസാരം

💬 Comments

View all comments