0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

അഭിരാമി ശ്രദ്ധിച്ചു നിന്നു ...

റേഞ്ച് പലപ്പോഴും കിട്ടാറില്ലെന്നും അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് മുനിച്ചാമിയെ വിളിച്ചു പറയാനും അജയ് ക്ലീറ്റസിനോട് പറഞ്ഞു ...

ക്ലീറ്റസ് അവരുടെ വിശേഷങ്ങൾ തിരക്കുകയും സൗകര്യക്കുറവ് എന്ത് വന്നാലും മുനിച്ചാമിയോട് പറഞ്ഞാൽ മതിയെന്നും അറിയിച്ചു..

അവിടെ തന്നെ ചടഞ്ഞു കൂടിയിരിക്കാതെ പുറത്തിറങ്ങി കാഴ്ചകൾ കാണാൻ പറഞ്ഞ ശേഷം അവൻ ഫോൺ വെച്ചു....

അതിനു ശേഷം ഫോണിൽ നിന്നും സിം കാർഡ് അജയ് ഊരിമാറ്റി ...

"നീ എന്താ ചെയ്യണേ ...?"

പകപ്പോടെ അഭിരാമി ചോദിച്ചു ...

" ഇനി ആരെയും അങ്ങോട്ടു വിളിക്കുന്നില്ല ... "

ഉറച്ച തീരുമാനം എന്ന പോലെ അവൻ പറഞ്ഞു ...

കഴിഞ്ഞ ദിവസം പോയ നടവഴിയേ അവൻ നടന്നു ... അവന്റെ പിന്നാലെ അവളും ...

വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തു കേട്ടു തുടങ്ങി ...

ആ സമയം പ്രകാശം ശരിക്കും പരന്നിരുന്നു ...

കുന്നിനു താഴെ പല വർണ്ണങ്ങളിലുള്ള പ്ലാസ്റ്റിക് ചൂടൽ തലയിൽ ചുറ്റി തൊഴിലാളി സ്ത്രീകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് അവർ കണ്ടു ..

വെള്ളച്ചാട്ടത്തിന്റെ ചാറ്റൽ തുള്ളികൾ അവരുടെ ദേഹത്തേക്ക് പാറി വീണു കൊണ്ടിരുന്നു ..

"തിരികെ പോയാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും ... "

കുന്നിലേക്ക് സൂര്യൻ പ്രകാശം വർഷിക്കുന്നതു നോക്കി അവൻ പറഞ്ഞു ...

അവളവനരികിൽ നിശബ്ദം കേട്ടു നിന്നു ...

" ഒന്നുകിൽ പൊലീസ് തിരഞ്ഞു വരും ... അല്ലെങ്കിൽ അയാൾ ... "

" അജൂ .... "

വിറയലോടെ അവൾ വിളിച്ചു ...

"സാരമില്ലമ്മാ...."

അവൻ കൈ നീട്ടി അവളെ തന്നിലേക്ക് ചേർത്തു .. അത് പ്രതീക്ഷിച്ചു നിന്ന പോലെ അവളുടെ കൈകൾ അവനെ ചുറ്റി ....

" ഞാനിത്രയൊന്നും കടന്നു ചിന്തിച്ചില്ലെടാ ...."

" ഇനിയതൊന്നും ചിന്തിക്കണ്ട ... "

അവളെ മാറോടു ചേർത്ത് അവൻ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു ...

ശീതക്കാറ്റിന്റെ പ്രവേഗത്തിൽ വെള്ളച്ചാട്ടത്തിന്റെ ഒരല അവരുടെ മുകളിലേക്ക് കുളിരു കോരിയിട്ടു ...

ഒന്ന് കിടുങ്ങിക്കൊണ്ട് അഭിരാമി അവനോട് ഒന്നുകൂടി ചേർന്നു

💬 Comments

View all comments