0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

ഹൗസിലേക്ക് .... ബാക്കി അവിടെ ചെന്നിട്ട് കരയാം ...."

അവൾ ചമ്മലോടെ മുഖം താഴ്ത്തി ..

"നീ ഇന്നലെ പറഞ്ഞതു പോലെ തെളിഞ്ഞു വരുന്നുണ്ട്..."

ചമ്മൽ മാറ്റാനായി അകലെ കോടമഞ്ഞ് അനാവൃതമായ മൊട്ടക്കുന്നുകളിലേക്ക് നോക്കി അവൾ പറഞ്ഞു...

" എങ്കിൽ അതിനപ്പുറം ഒരു പൂക്കാലവുമുണ്ടാകും. ... "

അജയ് പറഞ്ഞു ...

" ജ്യോത്സ്നാണോ ....?"

" അല്ല ... റിമി ടോമി ... "

അവൻ കെറുവോടെ മുഖം തിരിച്ചു ...

"പിന്നെ പ്രവചിക്കുന്നവനെ ജ്യോത്സ്യൻ എന്നല്ലേ പറയുക ...?"

" നമ്മുടെ ജീവിതം പ്രവചിക്കാൻ അത്രത്തോളം പഠിക്കണ്ട ...."

അഭിരാമി മുഖമുയർത്തി ...

" ധനനഷ്ടം, മാനഹാനി, ചിലപ്പോൾ ഒത്തു വന്നാൽ കാരാഗൃഹവാസവും ... "

" ഞാനത് മറന്നിരിക്കുകയായിരുന്നു ... "

അവൾ സങ്കടപ്പെട്ടു ...

" ഇടയ്ക്കിടെ ഒന്ന് ഓർമ്മിക്കുന്നത് നല്ലതാ..."

പറഞ്ഞിട്ട് അവൻ തിരിഞ്ഞു ..

അവർ തിരികെ എത്തുമ്പോൾ മുനിച്ചാമി അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു ...

" പോയില്ലായിരുന്നോ ...? "

" വൈകുന്നേരം ... " അയാൾ പറഞ്ഞു ...

"ഡാമിലെ മീനാ ..." അയാൾ ഇടതു കൈയിൽ തൂക്കിപിടിച്ച കവർ മുന്നോട്ട് നീട്ടി ...

അജയ് കൈ നീട്ടി അത് വാങ്ങി ...

അഭിരാമി അതും ചാവിയും അവന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക് കയറി പോയി ...

" മീനിനെത്രയായി ...?" അവൻ ചോദിച്ചു ...

" അതെന്നുടെ സന്തോഷം ...."

"അത് പറ്റില്ല ... " അജയ് തീർത്തു പറഞ്ഞു ....

അവൻ അകത്തു പോയി പണമെടുത്തു കൊടുത്തു ..

പ്രതീക്ഷിച്ചതിലധികം പണം കിട്ടിയതിനാൽ അയാളുടെ കണ്ണുകൾ തിളങ്ങി ...

" തിങ്കളാഴ്ച പാക്കലാം..."

അയാൾ പോകാനൊരുങ്ങി ...

വീണ്ടും അയാൾ തിരിഞ്ഞപ്പോൾ വരം തരാനാകുമെന്ന് കരുതി അജയ് നിന്നു ...

" എന്നുടെ ഷെഡ്ക്ക് മുന്നാടി ബൈക്കിറിക്കും ... വൺഡേ നീങ്ക യൂസ് പണ്ണുങ്കോ..."

അതിനു ശേഷം വണ്ടിയിൽ തന്നെ ചാവി വെക്കുന്ന സ്ഥലം അയാൾ കാണിച്ചു കൊടുത്തു...

അയാളൊരു നല്ല മനുഷ്യനാണെന്ന്

💬 Comments

View all comments