Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
അവർക്ക് കാണാൻ സാധിച്ചില്ല ...
കുറച്ചു കൂടി മുന്നോട്ടോടിയപ്പോൾ വലത്തേക്ക് ഒരു വഴിയും ബോർഡും അവൻ കണ്ടു ...
അപകടം....☠️
അവനങ്ങോട്ട് വണ്ടി തിരിച്ചപ്പോൾ അവളവനെ മുറുകെ പിടിച്ചു ...
"നീയാ ബോർഡ് കണ്ടില്ലേ ....?"
"അല്ലെങ്കിൽ ഇപ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണല്ലോ ...."
അവന്റെ മറുചോദ്യത്തിനു മുന്നിൽ പിന്നെ അവളൊന്നും മിണ്ടിയില്ല ...
സൂര്യരശ്മികൾ താണു തുടങ്ങിയിരുന്നു ...
മുന്നോട്ടു പോകും തോറും വഴി ദുർഘടമായിക്കൊണ്ടിരുന്നു ...
ഉരുളൻകല്ലുകളും ഇടത്തരം പാറക്കഷ്ണങ്ങളും നിറഞ്ഞ വഴി ...
മുറിച്ചിട്ട മരക്കഷ്ണങ്ങൾ വഴിയരികിൽ ചിതലു തിന്ന് കിടന്നിരുന്നു ...
ഒരു ചെറിയ കയറ്റം ....
ശ്വാസം കിതച്ചു വലിച്ച് മുരണ്ടു കൊണ്ട് ടി.വി.എസ് അവരെ ലക്ഷ്യത്തിലെത്തിച്ചു ....
അഭിരാമിയുടെ പിന്നാലെ വണ്ടി സ്റ്റാൻഡിലിട്ട് അവനും ഇറങ്ങി ...
ഒന്നുറക്കെ കൂകി വിളിക്കാൻ അവനു തോന്നി ....
തങ്ങൾ നിൽക്കുന്നത് ആകാശത്താണെന്ന് അവനു തോന്നി ..
വട്ടവടയും സമീപപ്രദേശങ്ങളും തന്റെ കാൽച്ചുവട്ടിലും ...
കുറച്ചു കൂടി മുന്നോട്ടു നീങ്ങിയ അവൻ ഞെട്ടി ഒരടി പിന്നോട്ടു വെച്ചു ... പിന്നെ സഹജമായ കൗതുകത്തോടെ നടുവ് വളച്ച് മുന്നിലേക്ക് എത്തിനോക്കി ....
ചെങ്കുത്തായ കൊക്ക ..... !
വീണാൽ തങ്ങിനിൽക്കാൻ ഒരു പടവു പോലും താഴെയില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി ....
"വാ മ്മാ...."
" ഞാനില്ല ...."
പേടിയോടെ അവൾ പറഞ്ഞു ...
" ഞാൻ താഴെപ്പോയാലോ ...?"
" ദേ അജൂ ... നിന്റെ കുരുത്തക്കേട് കൂടുന്നുണ്ട് ... " അവൾ ദേഷ്യപ്പെടു. ..
കാറ്റിന്റെ എതിർദിശയിൽ അവളുടെ ടോപ്പിന്റെ അടിഭാഗം കഥകളിവേഷം തീർക്കുന്നത് നോക്കി അവൻ ചിരിച്ചു ...
"വാ ന്ന് ...."
" ഞാനെങ്ങോട്ടുമില്ല ... നീ ഇങ്ങോട്ടു വാ..."
"എങ്കിൽ ഞാൻ വരുന്നില്ല ... "
അവൻ അവൾക്ക് പുറം തിരിഞ്ഞു നിന്നു ...
" ടാ ...."
അവൻ വിളി കേട്ടതേയില്ല ....
" എനിക്ക് പേടിയായിട്ടാ ..."
അതു കേട്ടതും അജയ് തിരിഞ്ഞ് അവളുടെ നേരെ വലം കൈ നീട്ടി ...
അവളവനിലേക്ക്
💬 Comments
View all comments