0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

പുറത്തേക്കൊഴുകിയത് സ്വാഭാവികമായിരുന്നു ...

"ഓരോ തവണയും വരുമ്പോൾ അമ്മയോട് പറയണമെന്ന് ഞാൻ കരുതാറുണ്ട് ... പക്ഷേ എന്നേക്കാൾ വലിയ സങ്കടം അമ്മയനുഭവിക്കുമ്പോൾ ....."

"അച്ഛനോട് എനിക്ക് സ്നേഹമൊന്നുമില്ലമ്മാ...."

അതവൾക്ക് അറിയാവുന്ന കാര്യമായിരുന്നു ...

" അമ്മയെന്താ ഒന്നും പറയാത്തത് ....? "

" ഞാൻ കേൾക്കുന്നുണ്ടെടാ .... "

പതറുന്ന സ്വരത്തിൽ അവൾ പറഞ്ഞു ...

" അമ്മയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ ... "

"എനിക്കറിയാടാ ...."

അജയ് മിണ്ടിയില്ല ....

"നിനക്ക് എന്നോട് പറയാം .... ഞാൻ ആരോട് പറയും ....?"

" എന്നോട് പറഞ്ഞു കൂടെ അമ്മാ.....?"

ഒരു നിമിഷം കഴിഞ്ഞാണ് അവളുടെ ഉത്തരം വന്നത്..

" ഒരമ്മയ്ക്ക് മകനോട് പറയുന്ന കാര്യങ്ങൾക്ക് പരിധിയില്ലേ അജൂ ... "

അതൊരു സത്യമാണെന്ന് അജയ് തിരിച്ചറിഞ്ഞു ...

" എനിക്കുമില്ല കൂടെപ്പിറന്നവരാരും ... ജാതിയും മതവും സാമ്പത്തികാന്തരവും മനപ്പൊരുത്തത്തിനു മുകളിൽ വരുമെന്ന് വിധി പറയുന്ന തറവാട്ടിൽ പിറന്ന എനിക്ക് ഒരു തീരുമാനവും എടുക്കാൻ സാധിച്ചിരുന്നില്ല ... "

" നിനക്കറിയാമോ എന്നറിയില്ല അജൂ .... എന്റെ അച്ഛന് നിന്നെ ഇഷ്ടമല്ലായിരുന്നു ... ആ വിഷത്തിന്റെ വിത്താണെന്ന് പറഞ്ഞ് നിന്നെ അകറ്റി നിർത്തുന്നത് കണ്ട് മനസ്സു മരവിച്ചിട്ടാടാ നിന്നെ ഞാൻ ഹോസ്റ്റലിലാക്കിയത് ... "

ഒരു തേങ്ങിക്കരച്ചിലോടെ അവളവന്റെ നെഞ്ചിലേക്ക് പുറം ചായ്ച്ചു ...

പുതിയ അറിവിന്റെ നടുക്കം അവനിൽ വിറകൊണ്ടു നിന്നു ...

അമ്മാച്ചെൻറ പെരുമാറ്റങ്ങൾ അവൻ മനസ്സാലെ പരതി നോക്കി ...

"കരയല്ലേ ... മ്മാ ...."

അജയ് ഇടം കൈത്തലമെടുത്ത് അവളുടെ കണ്ണുകൾ തുടച്ചു ....

" നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ , ഒന്നുമ്മ വെക്കാൻ , എന്റെ അച്ഛൻ മരിച്ചു പോയാലോ എന്ന് വരെ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടെടാ...."

എത്ര അടക്കി നിർത്തിയിട്ടും അവൾ പൊട്ടിക്കരഞ്ഞു പോയി ....

അവളുടെ ശിരസ്സിനു മുകളിലേക്ക് അവന്റെ മിഴിനീരിറ്റു വീണു ...

" ഞാൻ നൊന്തു പ്രസവിച്ചതല്ലേടാ നിന്നെ ......"

ഹൃദയവും മനസ്സും മരവിച്ച് താനിപ്പോൾ താഴേക്കു നിപതിക്കുമെന്ന് അവന് തോന്നി ....

ഇതാണ് സങ്കടങ്ങളുടെ

💬 Comments

View all comments