Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
പൊതുവായ പ്രശ്നം ...
നമ്മുടെ ദു:ഖങ്ങൾ ചെറുതാകുന്നത് മറ്റുള്ളവരുടെ ദു:ഖം അറിയുമ്പോഴാണ് ...
ജീവനിൽ പേടിച്ച് പാലായനം ചെയ്തതാണെങ്കിലും ഈ ഒരു തുറന്നു പറച്ചിലിനായി കാലം കാത്തുവെച്ചതിവിടെയാ കാമെന്ന് അവനു തോന്നി ...
ഹൃദയം തെളിഞ്ഞപ്പോൾ വട്ടവടയ്ക്ക് സൗന്ദര്യമിരട്ടിച്ചതായി അവന് തോന്നി ...
മൊട്ടക്കുന്നുകൾക്ക് ഹരിതാഭയേറിയതായും മലഞ്ചെരിവുകൾ ഉദ്യാനസമം പൂക്കുന്നതും അവനു അനുഭവേദ്യമായി ...
അവളുടെ ഏങ്ങലടിയുടെ താളം കുറഞ്ഞു തുടങ്ങി ...
" പോയാലോ മ്മാ ....?"
ചേക്കേറാൻ വെമ്പുന്ന പക്ഷിജാലങ്ങളെ നോക്കി അവൻ പറഞ്ഞു ....
" കുറച്ചു കൂടി കഴിയട്ടെ ടാ ..."
" ഇപ്പോൾ പേടിയില്ലേ ....?"
"അതിന് നീ അരികിലില്ലേ .....?"
" താഴെ കൊക്കയാണ് ...
" അതിന്....?"
" ഈ പ്രശംസയിൽ മതിമറന്ന് കാൽ വഴുതി താഴെപ്പോയാലോ ....?"
"അങ്ങനെ വീഴുന്ന ആളല്ല നീ ...."
"അതെങ്ങനെയറിയാം ...? "
" നീ ബുദ്ധിയുള്ള കൂട്ടത്തിലാ ...."
"അമ്മ സൗന്ദര്യമുള്ള കൂട്ടത്തിലും ...."
"നീ ചിലപ്പോൾ സത്യം പറയാറുണ്ട് ....."
"സത്യങ്ങളേ പറയൂ .... ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും ... "
" എനിക്ക് ബുദ്ധി ഉണ്ടായിരുന്നെടാ .... നിന്നെ പ്രസവിച്ച സമയത്ത്, നീ പൊട്ടനാകാതിരിക്കാൻ എന്റെ ബുദ്ധി കൂടി തന്ന് വിട്ടതാ ...." സഹികെട്ട് അവൾ പറഞ്ഞു ...
"സമ്മതിച്ചേ ....."
പൊട്ടിച്ചിരിച്ചവൻ പറഞ്ഞു ...
കാറ്റിന് തണുപ്പേറിത്തുടങ്ങി ...
തിരികെ, ഇറക്കത്തിൽ അഭിരാമിക്ക് നടക്കേണ്ടി വന്നു ...
പോരുന്ന വഴി അടുത്തു കണ്ട കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി ....
" എന്താടാ ....?"
" ഒരു സാധനം വാങ്ങട്ടെ ... "
അജയ് കടയിലേക്ക് കയറി ....
" ഒരു ടോർച്ച് വേണം ... "
മുനിച്ചാമിയുടെ വണ്ടി കണ്ട് കടക്കാരൻ അവനെ നോക്കി ചിരിച്ചു ...
മുനിച്ചാമി സർവ്വജന സമ്മതനാണെന്ന് ആ ചിരിയിൽ നിന്ന് അവന് മനസ്സിലായി..
"മുനിച്ചാമിയുടെ ആരാ ...?"
കടക്കാരൻ ടോർച്ച് നിരത്തിക്കാണിക്കുന്നതിനിടയിൽ ചോദിച്ചു ...
" ക്ലീറ്റസിന്റെ റിലേറ്റീവാ .... " അവൻ അങ്ങനെയാണ് പറഞ്ഞത് ...
💬 Comments
View all comments