0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

കൊള്ളാവുന്ന ഒരു ടോർച്ച് വാങ്ങി തെളിച്ച് നോക്കി പണം കൊടുത്ത് അവനിറങ്ങി ...

അവർ ഫാം ഹൗസിലെത്തുമ്പോൾ ഇരുട്ടിയിരുന്നു ...

ലൈറ്റുകളെല്ലാം തെളിച്ച് അകത്തു കയറി അവർ വാതിൽപ്പൂട്ടി ...

അഭിരാമി അടുക്കളയിൽ കയറിയപ്പോൾ അജയ് ബാത്റൂമിൽ കയറി കുളിച്ചു ...

തണുത്ത വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ ഒരുൻമേഷം അവന് തോന്നി ...

വന്ന ദിവസത്തെ പോലെ പ്രശ്നക്കാരനല്ല, ഇവിടുത്തെ കാലാവസ്ഥ എന്ന് അവന് മനസ്സിലായി ...

"നീ കുളിച്ചോ ....?"

ചായയുമായി ഹാളിലേക്ക് വന്ന അഭിരാമി ചോദിച്ചു ...

"ഇന്നലെ കുളിച്ചില്ലല്ലോ ...."

"നല്ല തണുപ്പല്ലേടാ ...."

"എവിടെ ...? നല്ല സുഖം ...."

അഭിരാമി മടിയോടെ അവനെ നോക്കി ...

" കുളിക്കാതെ എന്റെയടുത്ത് കിടക്കണ്ട ...."

ചിരിയോടെ അവൻ പറഞ്ഞു ....

" ഞാനൊറ്റയ്ക്ക് കിടന്നോളാം..."

അഭിരാമി പറഞ്ഞു ...

" അങ്ങനെയാവട്ടെ ...." പറഞ്ഞിട്ട് അവൻ ചായക്കപ്പ് കയ്യിലെടുത്തു ...

ചായ കുടിച്ച ശേഷം അജയ് നെരിപ്പോടിന് തീ കൊളുത്തി ...

പാദസരത്തിന്റെ കിലുക്കം കേട്ട് അവൻ തിരിഞ്ഞു നോക്കി ...

സ്വെറ്റർ അഴിച്ചു മാറ്റി ചുരിദാർ ടോപ്പ് മാത്രമിട്ട് , കയ്യിൽ മാറാനുള്ള വസ്ത്രങ്ങളുമായി അഭിരാമി ഹാളിലേക്ക് വന്നു ...

" കുളിക്കുന്നില്ലാന്ന് പറഞ്ഞിട്ട് ...?"

" ഞാനാരുടേയും ഉറക്കം കളയുന്നില്ല ...."

ചിരിയോടെ പറഞ്ഞിട്ട് അവൾ ബാത്റൂമിലേക്ക് കയറി ....

ഹാളിൽ ചൂട് പടർന്നു തുടങ്ങി...

ബനിയൻ ക്ലോത്ത് പാന്റും ടീ ഷർട്ടുമാണ് അവൻ ധരിച്ചിരുന്നത് ... നെഞ്ചിലേക്ക് ചൂടടിച്ചപ്പോൾ അവൻ പിന്നോട്ട് മാറിയിരുന്നു.

പത്തു മിനിറ്റിനകം കുളി കഴിഞ്ഞ് അഭിരാമി പുറത്തേക്ക് വന്നു ...

റോസ് ചുരിദാർ പാന്റിയിൽ അവൾ , മുടിയിഴകൾ ടവ്വലുകൊണ്ട് തോർത്തി അവനെ നോക്കി ...

"നീയല്ലേ പറഞ്ഞത് തണുപ്പില്ലാന്ന് .."

"അതിനല്ലേ ഇത് ...."

അവനവളെ നെരിപ്പോടിനരികിലേക്ക് ക്ഷണിച്ചു.

ടവ്വൽ മുടിയിൽ ചുറ്റി അവളവനടുത്തായി കസേരയിൽ വന്നിരുന്നു ....

" ബ്യൂട്ടിഫുൾ.... "

തീക്കനൽ ഓളം വെട്ടി പ്രഭ ചൊരിയുന്ന അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവൻ പറഞ്ഞു ...

" എന്തോന്ന്

💬 Comments

View all comments