0%

Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]

അകത്തുള്ളതിനാലാകാം അയാളങ്ങനെ പറഞ്ഞതെന്ന് അവനു തോന്നി……

താക്കോൽ അവൻ ബാഗിലേക്കിട്ടു…

അജയ് കാറിന്റെ ഡോർ തുറന്നു ..

അഭിരാമി അകത്തേക്ക് കയറി..

" അമ്മായെ നല്ല പാത്തുക്കോ തമ്പീ… "

മുനിച്ചാമി പറഞ്ഞു.

"നൈറ്റ്ക്ക് ഫുഡ് നാൻ റെഡി പണ്ണലാ.."

അയാൾ കൂട്ടിചേർത്തു……

കാർ മൺറോഡിലൂടെ മുന്നോട്ടു നീങ്ങി…

മുനിച്ചാമി മയിൽവാഹനത്തിൽ പിന്നാലെ വരുന്നത് ഗ്ലാസ്സിലുടെ അജയ് കണ്ടു…

പിന്നീടാ കാഴ്ച മറഞ്ഞു……….

കാർ മെയിൽ റോഡിലേക്ക് കയറിയപ്പോൾ അജയ് ഒന്ന് തിരിഞ്ഞു നോക്കി…

ഫാം ഹൗസിലേക്കുള്ള വഴി ഓടി മറയുന്നത് അവൻ കണ്ടു.

കാർ വേഗമെടുത്തു തുടങ്ങി …

അപരിചിതൻ……….

അപരിചിതമായ വാഹനം……

അപരിചിതമായ നാട്…….

അഭിരാമി അവന്റെ വലത്തേ കയ്യിൽ ഒന്നു മുറുകെ പിടിച്ചു…

അവൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി…

ഒന്നുമില്ല എന്നവൾ കണ്ണടച്ചു കാണിച്ചു…

" സോങ് പോടട്ടെ തമ്പീ… "

പിന്തിരിയാതെ തന്നെ സെൽവൻ ചോദിച്ചു……

"ആമ…....."

അവൻ പറഞ്ഞു……

അവന്റെ തമിഴ് കേട്ട് അഭിരാമി നോക്കി ചിരിച്ചു…

രജനിയുടെ ബാഷ സിനിമയിലെ ഒരു പാട്ടിന്റെ രണ്ടു വരി പാടി പാട്ടുതീർന്നു……

അടുത്ത പാട്ടു തുടങ്ങി…

" റാ.. റാ. റാ റാമയ്യാ……........."

സൺ ടി.വിയിൽ പണ്ടെങ്ങോ ഈ പാട്ട് കേട്ടിട്ടുള്ളത് അജയ് ഓർത്തു…

സ്റ്റിയറിംഗ് വീലിൽ താളമടിച്ചാണ് സെൽവൻ ഡ്രൈവ് ചെയ്യുന്നത് …

എതിരെ വരുന്ന വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ് ഓവർടേക്ക് ചെയ്തയാൾ കയറുന്നതു കണ്ട് ചില സമയങ്ങളിൽ അഭിരാമി കണ്ണുകൾ ഇറുക്കിയടച്ചു..

" അയാളോട് പതിയെ പോകാൻ പറയെടാ… "

"അണ്ണാ……. "

അജയ് വിളിച്ചു..

"ന്നാ

💬 Comments

View all comments