Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
നോക്കി……
വെള്ളം….....!
ഒറ്റയടിക്ക് ഇരുവരുടെയും ദാഹം ഇരട്ടിയായി…
കാലുകൾ നീട്ടി വലിച്ച് ഇരുവരും വേഗത്തിൽ നടന്നു……
അതൊരു ചോല തന്നെയായിരുന്നു……
ചെറിയൊരു കൈത്തോട്……
ചുറ്റും കാട്ടു കൂവച്ചെടിയും മുൾപ്പടർപ്പുകളും കൊണ്ട് ചോലയിലേക്ക് അടുക്കാൻ അവർക്ക് സാധിച്ചില്ല…
അജയ് മുകളിലേക്ക് സൂര്യനെ ഒന്നു നോക്കി…
സൂര്യൻ ചതിച്ചില്ലെങ്കിൽ തങ്ങൾ ശരിയായ ദിശയിൽ തന്നെ ആയിരിക്കാം എന്ന് ഒന്നുകൂടി ഉറപ്പിച്ച് അവൻ , അഭിരാമിയേയും കൂട്ടി ചോലക്കു മുകളിലേക്ക് നടന്നു……
അവിടെ കുറച്ചു ഭാഗം, ചെറിയ പാറയ്ക്കു മുകളിലൂടെ വെള്ളമൊഴുകുന്ന സ്ഥലം അവർ കണ്ടു…
ഇരുവരുടെയും കണ്ണുകളിൽ വെള്ളത്തോടുള്ള ആർത്തി നിറഞ്ഞു..
പായൽ പിടിക്കാത്ത ഭാഗത്തേക്ക് അജയ് അഭിരാമിയെ പിടിച്ചിറക്കി……
തണുത്ത വെള്ളം കാലിൽ തൊട്ടപ്പോൾ ഇരുവരും ഒന്ന് കുളിരു കോരി…….
മുട്ടൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് അജയ് അവളേയും പിടിച്ചിറക്കി……
" തണുക്കുന്നെടാ…...."
അവൾ വെള്ളത്തിൽ നിന്നും കയറാൻ ശ്രമിച്ചു..
" എന്നാൽ വെള്ളം കുടിക്കണ്ട … "
പറഞ്ഞിട്ട് അജയ് കൈ കുമ്പിളാക്കി വെള്ളം കോരി മുഖം കഴുകി..
അതു കണ്ട് അവളും ചോലയുടെ അരികിലിരുന്ന് മുഖം കഴുകി……
വിരലുപയോഗിച്ച് ബ്രഷ് ചെയ്ത ശേഷം അവൻ ഒരു കവിൾ വെള്ളം കുടിച്ചു…
" വെള്ളം വേണ്ടേ…….?"
അവൻ അവളെ നോക്കി…
" വേണം…… "
അവൾ പറഞ്ഞു……
കരയിലിരുന്നു കൊണ്ട് വെള്ളം കുടിക്കുക ദുഷ്ക്കരമായിരുന്നു..
അത് മനസ്സിലാക്കി അജയ് അവളെ ചോലയിലേക്ക് വലിച്ചു ചാടിച്ചു.
" വിടടാ… "
അവൾ ശുണ്ഠിയെടുത്തു…
അവൻ വലിച്ചിട്ടപ്പോൾ അവൾ മുട്ടിനു മുകളിൽ വരെ നനഞ്ഞു …
"ആവശ്യത്തിന് കുടിച്ചോ… അടുത്ത തോട് കാണുന്ന വരെ വെള്ളത്തിന് മിണ്ടരുത്… "
" ഞാനെന്താ ഒട്ടകമോ…?"
വെള്ളം കണ്ടതിൽ അഭിരാമിക്ക് ശബ്ദം തിരിച്ചു കിട്ടി……….
" പുറത്ത് എത്തുന്ന വരെ പല വേഷവും കെട്ടേണ്ടി വരും…… "
അഭിരാമി വെള്ളം കുടിച്ചു തുടങ്ങി …
അജയ് വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി …
ബാഗ് തുറന്ന് മുനിച്ചാമിയുടെ സമ്മാനമായ പലഹാരപ്പൊതി എടുത്തു.
"വാ… ബ്രേക്ക്ഫാസ്റ്റ് കഴിക്കാം………"
അവൻ തൂക്കിയിട്ടിരുന്ന കാലിൽ പിടിച്ച് അഭിരാമി കരയിലേക്ക് കയറി…
💬 Comments
View all comments