Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
ഒരു ലഡ്ഡു എടുത്ത് അവൻ അവൾക്കു കൊടുത്തു…
" ഒരെണ്ണമോ… ?"
അവൾ അന്തിച്ച് അവനെ നോക്കി…
" പുലി പിടിച്ചില്ലേൽ പത്തു ദിവസം കാട്ടിൽ കിടക്കേണ്ടി വരും … അതുകൊണ്ട് ജീവൻ നിലനിർത്താൻ മാത്രം…… "
ചെറിയ ചിരിയോടെ അവൻ പറഞ്ഞു…….
അവൻ പറഞ്ഞത് കാര്യമാണോ തമാശയാണോ എന്നൊരു സംശയം അവളുടെ മുഖത്തുണ്ടായി …
അവൻ കൊടുത്ത ലഡ്ഡു ഒറ്റ വിഴുങ്ങിന് അവൾ തിന്നു തീർത്തു…
രണ്ടാമത്തെ ലഡ്ഡു അവൻ അവളുടെ നേരെ നീട്ടി ..
അതു പതിയെ കടിച്ചിട്ട് അവൾ അവനെ നോക്കി…
" നീ കഴിക്കുന്നില്ലേ ….?"
"അമ്മ കഴിച്ചോ………. "
" നീയും കഴിക്ക്…"
അവൾ താൻ കഴിച്ച ലഡ്ഡുവിന്റെ ബാക്കി അവന്റെ വായിലേക്ക് തിരുകിവെച്ചു കൊടുത്തു…
അവളെ നോക്കിക്കൊണ്ട് അവനത് കഴിച്ചു…
അജയ് വീണ്ടും കവറിൽ നിന്ന് പലഹാരമെടുത്തു..
വൃത്താകൃതിയിലുള്ള പലഹാരം അവൾക്കു നേരെ നീട്ടി……
അഭിരാമി അതു വാങ്ങി കടിച്ചു……
പലഹാരത്തിനുള്ളിൽ നിറഞ്ഞ പഞ്ചസാര ലായനി അവളുടെ ചൊടികളിൽ നിന്ന് താടിയിലേക്ക് ഇറ്റുവീണു…
ഒരു നിമിഷം അത് നോക്കി നിന്ന ശേഷം അജയ് കൈ നീട്ടി അത് തൊട്ടെടുത്തു……
പിന്നെ വിരൽ വായിലേക്കിട്ട് നുണഞ്ഞു…
അഭിരാമി ചിരിയോടെ അവനെ നോക്കി…
അത് കണ്ട് അജയ് കണ്ണടച്ചു ചിരിച്ചു……
പലഹാരങ്ങൾ ബാക്കി വന്നത് എല്ലാം ഒരു കവറിലാക്കി മറ്റു രണ്ടു കവറുകളിൽ അജയ് വെള്ളം ശേഖരിച്ചു…
" കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല മിനറൽ വാട്ടറാ… "
അജയ് കവർ കൂട്ടിക്കെട്ടി ബാഗിലേക്കിടുന്നതിനിടയിൽ പറഞ്ഞു……
ദാഹവും വിശപ്പും അല്പം അടങ്ങിയ ശേഷം വീണ്ടും യാത്ര തുടർന്നു……
പ്രതീക്ഷിച്ചതു പോലെയല്ലായിരുന്നു കാര്യങ്ങൾ……
അഭിരാമി വീണ്ടും തളർന്നു തുടങ്ങി……
അവളെ എടുത്തും നടത്തിയും അജയ് യും തളർന്നു………
സൂര്യനും പടിഞ്ഞാറേക്ക് താണു തുടങ്ങിയിരുന്നു..
ഇരുട്ടുന്നതിനു മുൻപ് എവിടെയെങ്കിലും എത്തിച്ചേരാം എന്ന അവന്റെ പ്രതീക്ഷ തകിടം മറഞ്ഞു..
ആ ദേഷ്യം അവനവളോട് തീർക്കുകയാണുണ്ടായത്..
"വല്ല കാലത്തും കുറച്ച് നടക്കണം…… വെറുതെ കഴിച്ചു വീട്ടിലിരുന്നാൽപ്പോരാ … "
അഭിരാമി സങ്കടത്തോടെ അവനെ നോക്കി…
" ഈ കാട്ടിൽ
💬 Comments
View all comments