Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
അട്ട കടിച്ചിറങ്ങിപ്പോയിരുന്നു..
"അ… അട്ട കടിച്ചതാ… "
അവനൊന്നു വിക്കി…
" അട്ടയോ… ….?"
അവൾ സംശയിച്ചു……
"ആ………. അങ്ങനെയൊരു സാധനമുണ്ട്…… "
അവൻ തന്റെ ശൈലിയിലേക്ക് തന്നെ തിരിച്ചെത്തി..
അഭിരാമി അവന്റെ മുന്നിൽ വെച്ചു തന്നെ പാന്റ് ധരിച്ചു.
"പ്രശ്നമാകുമോ..?"
ചോദിച്ചു കൊണ്ട് അവൾ അവനടുത്തായി ഇരുന്നു..
"പിന്നേ… രണ്ടു മരണം വരെ ഒരുമിച്ച് സംഭവിക്കാം.."
അജയ് മരത്തിലേക്ക് ചാഞ്ഞു ..
"പോടാ കളിയാക്കാതെ … "
അവളും അവന്റെ ദേഹത്തേക്ക് ചാരി……
" എന്നാലും ഈ അട്ട…"
അവൾക്ക് സംശയം മാറിയില്ല…
അജയ് തിരിഞ്ഞു……
" അട്ട ഒരു തണുപ്പു നിറഞ്ഞ പ്രദേശത്ത് കാണപ്പെടുന്ന ഒരു പ്രത്യേകതരം ജീവിയാണ് … ചോരയാണ് ഇഷ്ടപാനീയം…… ചോര കുടിക്കാൻ അതിന്റെ വായിൽ ഒരു നീഡിൽ ഉണ്ട്.. ചോര കുടിക്കുമ്പോൾ അതിനെ വലിച്ചു പറിച്ചാൽ ആ നീഡിൽ ശരീരത്തിലിരുന്ന് ചൊറിയുകയും ചിലപ്പോൾ പനി വരുകയും ചെയ്യാം… കാട്ടിലും പൊന്തയിലും ഒന്നിനും രണ്ടിനും ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട മാരക ജീവിയാണ് മേല്പറഞ്ഞ അട്ട… "
തുടർന്ന് അവൻ വലതു കയ്യുടെ ചൂണ്ടുവിരൽ കൊണ്ട് അട്ട സഞ്ചരിക്കുന്ന രീതി കാണിച്ചു …
അവന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും അവൾ കടിച്ചു പിടിച്ചു ഇരുന്നു …
താഴെ, ഇരിക്കുമ്പോൾ അവൻ പറഞ്ഞ " മാരക ജീവിയെ " കണ്ട കാര്യം അവളോർത്തു …
അത്താഴത്തിന് ലഡ്ഡുവും മൈസൂർ പാവുമായിരുന്നു…
" ഇത് കഴിഞ്ഞില്ലേ……… ?"
ലഡ്ഡു കയ്യിൽ കിട്ടിയപ്പോൾ അവൾ ചോദിച്ചു
" ഓരോ കുഴിമന്തിക്ക് പറഞ്ഞാലോ..?"
അഭിരാമി അതു കേട്ട് വേഗം
💬 Comments
View all comments