0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

തന്റെ ദേഹത്തമർന്ന ഭാരം മാറിയതറിഞ്ഞ് അഭിരാമി മിഴികൾ തുറന്നു…

അജയ് പലകത്തട്ടിൽ കുത്തിയിരുന്ന് പുറത്തേക്ക് നോക്കുന്നതവൾ കണ്ടു…

പാദസരം ഒന്ന് കിലുങ്ങി…

അജയ് ഭീതിയോടെ അവളുടെ കാലിൽ പിടിച്ചു……

"ആന………. "

അവളുടെ ചെവിക്കരികിൽ അവൻ ഭയത്തോടെ മന്ത്രിച്ചു…

*****   ******  *****   ******

രാവിലെ  തന്നെ സനോജ് കാറുമായി വന്നു …

വിനയചന്ദ്രൻ ഒരുങ്ങി നിന്നിരുന്നു……

" പോകാം മാഷേ ….?"

സനോജ് ചോദിച്ചു……

" പോയേക്കാം… …."

അവൻ മുറ്റത്തിട്ടു തിരിച്ച കാറിലേക്ക് കയറുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു…

കാർ റോഡിലേക്കിറങ്ങി…

"എങ്ങോട്ടാണെന്ന് പറഞ്ഞില്ല…… ?"

"പറയാമെടാ… …."

വണ്ടി ടൗണിലേക്കെത്തി…

തിരക്കായിത്തുടങ്ങിയിരുന്നു… ….

സനോജ് കാർ തിരുകിക്കയറ്റാൻ ശ്രമിച്ചെങ്കിലും സിഗ്നലിൽ റെഡ്ലൈറ്റ് കത്തി…

" നാശം…"

സനോജ് പിറുപിറുത്തു…

"തിരക്കുള്ളവർ പോകട്ടെടാ… നമുക്ക് പതിയെപ്പോയാൽ മതി…"

വിനയചന്ദ്രൻ പറഞ്ഞു..

സനോജ് സീറ്റ് ബൽറ്റ് ഒന്നുകൂടി ഉറപ്പിച്ച് സിഗ്നലിലേക്ക് നോക്കിയിരുന്നു……

അടുത്ത നിമിഷം അവരുടെ കാറിന്റെ ഇടതു വശത്തായി ഒരു കാർ വന്നു നിന്നു ..

യാദൃശ്ചികമായി പുറത്തേക്ക് നോക്കിയ വിനയചന്ദ്രൻ കാറിലിരിക്കുന്ന ആളെ കണ്ട് ഒന്ന് നടുങ്ങി …

ആ സ്ത്രീ…….....!

"സനോജേ… …. "

അയാൾ ശബ്ദം താഴ്ത്തി വിളിച്ചു …

" പറ മാഷേ………. "

സിഗ്നലിൽ നിന്ന് കണ്ണെടുക്കാതെ അവൻ പറഞ്ഞു……

" ഈ കാറിനു പിന്നാലെ വിടടാ……. "

വിനയചന്ദ്രൻ മുരളുന്നതു പോലെ പറഞ്ഞു…

സനോജ് ശ്രദ്ധ തിരിച്ചതും സിഗ്നൽ വീണു……

ആ കാർ പോകാനായി , സനോജ് വണ്ടി മൂവ് ചെയാൻ വൈകിയതും പിന്നിൽ നിന്നും ഹോണടി ഉയർന്നു …

ആ കാറിനു പിന്നാലെ സനോജ് വണ്ടി വിട്ടു……

ടൗണിൽ നിന്നും മാറി കാർ ഓടിത്തുടങ്ങി…

രണ്ടു തവണ ഇടതു വശത്തെ റോഡിലേക്ക് കയറിയ ശേഷം ഒരു ഹൗസിംഗ് ലെയിൻ ഏരിയായിലേക്ക് കാർ കയറി…

അടുത്ത വളവിലുള്ള വീടിന്റെ മുൻപിലേക്ക് ആ കാർ കയറാൻ ശ്രമിക്കുന്നതറിഞ്ഞ സനോജ് വണ്ടി സ്ളോയാക്കി……

"ആരാ മാഷേ അത്… ?"

വിനയചന്ദ്രൻ മിണ്ടിയില്ല …

കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീ ഗേയ്റ്റ് തുറന്നിട്ട

💬 Comments

View all comments