0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

നേർക്കാണെന്നറിഞ്ഞ് അജയ് അഭിരാമിയേയും കൊണ്ട് പലകത്തട്ടിലേക്ക് കമിഴ്ന്നു…

കൊടും കാട്ടിൽ എല്ലാം അസ്തമിക്കുകയാണെന്ന തിരിച്ചറിവ് ഇരുവരെയും തകർത്തു തുടങ്ങിയിരുന്നു …

ആനച്ചൂരിന്റെ അസഹ്യത മൂക്കു തുളച്ചു തുടങ്ങി…

അഭിരാമിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി അവന്റെ കവിളിലേക്കിറ്റു…

sയർ പഞ്ചറായതു പോലെ ഒരു ശബ്ദം കേട്ടു… ….

കൊമ്പൻ അപരിചിതമായ ഗന്ധം വലിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു……

മരത്തിനു മുകളിലിരുന്ന കടവാവലുകൾ അവരുടെ തലയ്ക്കു മുകളിലൂടെ , അടുത്ത സ്ഥലം തേടിപ്പറന്നു…

മുക്രയിടുന്നതു പോലെ ഒരു ശബ്ദം പലകത്തട്ടിനു കീഴെ നിന്ന് ഇരുവരും കേട്ടു……

ആന താഴെയുണ്ടെന്ന തിരിച്ചറിവിൽ സർവ്വാംഗം തളർന്ന്, മരണം മുന്നിൽക്കണ്ട് ഇരുവരും മിഴികൾ ഇറുക്കിയടച്ചു…

മരം ഒന്ന് കുലുങ്ങി…

പലകത്തട്ട് നിലവിളിച്ചു……

ചിതലെടുത്ത് , ചെതുക്കു പിടിച്ച പലകക്കഷ്ണങ്ങൾ താഴേക്കടർന്നു വീണു…

ഒരു ചിന്നം വിളി ഉയർന്നു……

നിശബ്ദതയെ ഭേദിച്ച് അത് കാനനമാകെ മുഴങ്ങി…

"അ.. ജൂ…ട്ടാ… "

അഭിരാമി വിറച്ചു തുള്ളി അവനരികിൽ കിടന്ന് കാറി……

ചിന്നം വിളിയുടെ പ്രതിദ്‌ധ്വനിയിൽ അത് അമർന്നു പോയി……

അവൻ വിറകൊള്ളുന്ന കയ്യെടുത്ത് അവളുടെ വായ മൂടിക്കളഞ്ഞു…

മരം ഒന്നുകൂടിക്കുലുങ്ങി വിറച്ചു……

അടുത്ത നിമിഷം കാനനം നടുങ്ങും വിധം ഒരു വെടിയൊച്ച മുഴങ്ങി……

അതിനു മറുപടിയെന്നവണ്ണം വെടിയൊച്ച കേട്ട ദിക്കിലേക്ക് തുമ്പിയുയർത്തി കൊമ്പൻ നീട്ടി ചിന്നം വിളിച്ചു……

തന്റെ തട്ടകത്തിൽ കയറിയവനെ തുരത്തിയോടിക്കാനുള്ള വ്യഗ്രതയോടെ കൊമ്പൻ , മസ്തകം കുലുക്കി തിരിഞ്ഞു..

താഴെ, കൊമ്പന്റെ കാൽച്ചുവട്ടിൽ കാട്ടുപൊന്തച്ചെടികൾ ജീവനു വേണ്ടി , ഞെരിഞ്ഞമരുന്നത് ജീവൻ തിരികെ കിട്ടിയ അഭിരാമിയും അജയ് യും ഒരേ സമയം കേട്ടു…

അടക്കിപ്പിടിച്ച ശ്വാസം തുറന്നു വിട്ട് അജയ് പലകത്തട്ടിലേക്ക് മലർന്നു……

അവന്റെ നെഞ്ചിലേക്ക് മലർന്നു വീണു കൊണ്ട് അഭിരാമി , ഇലപ്പടർപ്പിനിടയിലൂടെ പുതിയ ആകാശം കണ്ടു…

ആനച്ചൂരകന്നു തുടങ്ങി…

കടവാവലുകൾ തിരിച്ചെത്തി…

ടാർപ്പായ തണുത്ത കാറ്റിൽ കൂനിക്കൂടിതുള്ളിത്തുടങ്ങി…….

നായാട്ടുകാർ ദൈവമായി വന്നതാണെന്ന് കിടന്ന കിടപ്പിൽ അജയ് ഓർത്തു..

കൊമ്പന്റെ മുന്നിൽ പെട്ടാലുള്ള അവരുടെ അവസ്ഥ ഓർത്ത് അവനൊന്ന് നടുക്കം കൊണ്ടു…

ഒരു തിര……….!

ഒരൊറ്റ തിരയുടെ ശബ്ദത്താൽ മാത്രം തിരികെ കിട്ടിയ ജീവൻ കൈകളിലേക്കാവാഹിച്ച് അവനവളെ

💬 Comments

View all comments