Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]
വിറച്ചു കൊണ്ടിരുന്നു..
"അജൂട്ടാ……."
കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു…
അവൻ അനങ്ങിയില്ല..
അവൾ ഒരു നിമിഷം കഴിഞ്ഞ്, അല്പം ബലം പ്രയോഗിച്ച് അവനെ തന്റെ നേർക്ക് ചെരിച്ചു.
"നീയെന്നെ ധർമ്മസങ്കടത്തിലാക്കരുത് .."
അജയ് വീണ്ടും മൗനം …
"എന്നേക്കാൾ കാര്യപ്രാപ്തിയും വകതിരിവും സാമൂഹിക ബോധവും നിനക്കുണ്ടല്ലോ.. ആ നീ തന്നെ പറ, ഞാൻ എന്തു വേണം … ?"
" നതിംഗ് അമ്മാ… "
ഒരു നിമിഷം കഴിഞ്ഞ് അവന്റെ മറുപടി വന്നു……
പുലരി വിളിച്ചോതുന്ന പക്ഷിയുടെ ശബ്ദം മൂന്നാലു തവണ മുഴങ്ങിക്കേട്ടു…
അഭിരാമി ഇടം കൈ എടുത്ത് അവനെ ചുറ്റിപ്പിടിച്ചു……
" ചില സമയങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കാറുണ്ട്…… നിന്റെ മുന്നിൽ ഞാൻ ഞാനല്ലാതായി മാറുന്നുമുണ്ട്…. അതും എനിക്കു നഷ്ടപ്പെട്ട കാലങ്ങളാണ്…… "
അജയ് ഒന്നിളകി അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു……
അവൾ കമ്പിളിത്തൊപ്പിക്കു പുറത്തു കൂടി , അവന്റെ ശിരസ്സിൽ തഴുകിക്കൊണ്ടിരുന്നു……
" നമ്മുടെ ബന്ധങ്ങൾക്ക് അതിരു വരച്ചിടേണ്ടത് നമ്മളാണ്…… അല്ലെങ്കിൽ… …. "
" അറിയാം അമ്മാ… ആം റിയലി സോറി.."
അവൾ പൂർത്തിയാക്കുന്നതിനു മുൻപേ അവൻ ഇടയിൽക്കയറി പറഞ്ഞു………
"അജൂ……....."
"ഉം……… "
അവൻ വിളി കേട്ടു..
"നിന്റെ മൗനം എനിക്കു സങ്കടമാണ് ട്ടോ… "
അവൻ കയ്യെടുത്ത് , അവളെ ചുറ്റിപ്പിടിച്ചു…
മൗനം……….!
അത് സങ്കടകരമാണ്…… വല്ലാത്തൊരു വിഷമാവസ്ഥയാണത്……
തങ്ങൾ ആരാധിക്കുന്നവരുടെ , സ്നേഹിക്കുന്നവരുടെ , പ്രതീക്ഷിച്ചിരിക്കുന്നവരുടെ മൗനം നമുക്കുണ്ടാക്കുന്ന അസഹ്യത പറഞ്ഞറിയിക്കാവുന്നതല്ല……
നേരം പുലർന്നു തുടങ്ങി…
കിളി കൂജനങ്ങൾ ചെവിയിലേക്കലച്ചു തുടങ്ങിയപ്പോഴാണ് ഇരുവരും മിഴികൾ തുറന്നത്……….
വനഭൂമിയിലെ രണ്ടാമത്തെ പ്രഭാതം അവർ കണി കണ്ടു…
"അമ്മാ………. എഴുന്നേൽക്ക്.."
അജയ് അവളുടെയരികിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു……
ശരീരം വലിച്ചുയർത്തിയാണ് അവൾ എഴുന്നേറ്റത്…
അമ്മ ക്ഷീണിതയാണെന്ന് ഒറ്റ നോട്ടത്തിൽ അവന് മനസ്സിലായി ..
പ്രത്യേകിച്ചു പ്രഭാത കൃത്യങ്ങളൊന്നും ഇല്ലാത്തതിനാൽ അജയ് ബാഗെടുത്ത് ചുമലിൽ തൂക്കി…
കയർ ഗോവണി കെട്ടഴിച്ച് അവൻ താഴേക്ക് ശ്രദ്ധാപൂർവ്വം ഇട്ടു..
" ഇറങ്ങ്… "
അവൻ പറഞ്ഞു.
"നീയാദ്യം ഇറങ്ങ്… "
അജയ് അവളെ ഒന്നു നോക്കിയ ശേഷം
💬 Comments
View all comments