0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

പിൻതിരിഞ്ഞ് ഗോവണി ഇറങ്ങിത്തുടങ്ങി..

നാലഞ്ചു സ്റ്റെപ്പുകൾ കഴിഞ്ഞതും അവൾ മുകളിൽ നിന്നും വിളിച്ചു……

"നിക്ക്… ഞാനും കൂടെ ഇറങ്ങട്ടെ … "

അവളും പിൻ തിരിഞ്ഞ് ഇറങ്ങുവാൻ ശ്രമിച്ചത് ഫലവത്തായില്ല…

പേടി കാരണം അവൾ പലകത്തട്ടിലിരുന്ന് കണ്ണടച്ചവനെ വിളിച്ചു…

അജയ് സ്റ്റെപ്പുകൾ തിരികെ കയറിച്ചെന്നു.

അവൻ അവളുടെ അരക്കെട്ടിൽ പിടിച്ച് ആദ്യത്തെ പടിയിറക്കി……

കയർ ഗോവണി അഭിരാമിയോടൊപ്പം ഇളകിക്കൊണ്ടിരുന്നു…

ഭഗീരഥപ്രയത്നം നടത്തിയാണ് അജയ് അവളെ താഴെയിറക്കിയത്.

താഴെ മരത്തിനു ചുവട്ടിൽ ആനപിണ്ടം കിടപ്പുണ്ടായിരുന്നു……

ആനച്ചൂര് സമീപത്ത് തങ്ങി നിൽക്കുന്നതു പോലെ അവനു തോന്നി…

കയർ ഗോവണി തിരികെ കെട്ടിയ ശേഷം വരുമ്പോൾ , കൊമ്പൻ മസ്തകമുരച്ച മുറിപ്പാട് മരത്തിലവൻ കണ്ടു……

തലേന്ന് മരത്തിനു മുകളിൽ കയറിയപ്പോൾ പ്രകാശം കണ്ട ദിക്കു കണക്കാക്കി അജയ് അഭിരാമിയേയും കൂട്ടി വീണ്ടും നടപ്പു തുടങ്ങി……

കാട്ടാന എന്ന പേടി സ്വപ്നം ഉള്ളിലുള്ളതിനാൽ അഭിരാമിയും അവനൊപ്പം വലിച്ചു വിട്ടു നടന്നു……

അര മണിക്കൂർ നടക്കുന്നതിനു മുൻപേ , ജലപാതത്തിന്റെ ഇരമ്പം കേട്ടു തുടങ്ങി……

പുഴ…….!

ഈ പുഴയ്ക്കക്കരെ ജനവാസ മേഖലയാകാം എന്നൊരു പ്രത്യാശ ഇരുവരുടെയും ഉള്ളിൽ മൊട്ടിട്ടു …

"വേഗം അമ്മാ……. "

അജയ് തിടുക്കം കൂട്ടി……

കിതപ്പിലായതിനാൽ അഭിരാമി മറുപടി പറഞ്ഞില്ല……

പുഴയുടെ ഇരമ്പം അടുത്തു കേട്ടു തുടങ്ങി……

അജയ് യുടെ ഹൃദയം ആർത്തു തുടങ്ങി……

ഈറ്റക്കാടും കാട്ടുതഴച്ചെടികളും കുറച്ചു ദൂരെ നിന്നു തന്നെ ഇരുവരും കണ്ടു…

"ഇനി എനിക്ക് വയ്യടാ.."

അല്പം പിന്നിൽ നിന്ന് ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി..

അമ്മ കുറച്ചു പിന്നിലാണ്..

" ഒന്നു വേഗം വരുന്നുണ്ടോ… ?"

അവൻ മുന്നിൽ നിന്ന് ശുണ്ഠിയെടുത്തു..

"ഇനി എന്നേക്കൊണ്ട് ഒരടി വയ്യ.."

എളിക്ക് കൈ കൊടുത്ത് കുനിഞ്ഞു നിന്നു , കിതച്ചു കൊണ്ടവൾ പറഞ്ഞു..

അജയ് തിരികെച്ചെന്നു…

ബാഗ് എടുത്ത് മുൻവശത്ത് തൂക്കിയ ശേഷം അവനവളെ പുറത്തെടുത്തു നടന്നു……

പുഴക്കരയിലേക്ക് നടന്നത് കാടുമെതിച്ചു തന്നെയായിരുന്നു..

ആവേശവും രക്ഷപ്പെടാനുള്ള ത്വരയും ചേർന്നപ്പോൾ ശക്തിയും ധൈര്യവും സ്വയം വന്നുചേരുകയായിരുന്നു……

പക്ഷേ പുഴയ്ക്കു സമാന്തരമായി പത്തു മിനിറ്റ് നടന്നിട്ടും നുഴഞ്ഞുകയറാൻ പോലും ഒരു

💬 Comments

View all comments