Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]
ഡയൽ ചെയ്തിട്ട ശേഷം ഫോൺ , വിനയചന്ദ്രന്റെ മുൻപിലുള്ള ഡാഷ് ബോർഡിലേക്ക് വെച്ചു..
പണക്കാരെല്ലാം ഒരുപോലെയാണെന്ന് സനോജ് ഒരു നിമിഷം ഓർത്തു..
തന്റെ മകളുടെ ജീവന് അയാൾ തന്ന പണം ഈ നിമിഷം തന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ എന്ന് അവനോർത്തു……
അവൻ പതിയെ സീറ്റ് ബൽറ്റ് അഴിച്ചു……
"ഇപ്പം വരാം മാഷേ… "
പറഞ്ഞിട്ട് സനോജ് , വിനയചന്ദ്രന്റെ മറുപടി ക്കു കാത്തു നിൽക്കാതെ ഡോർ തുറന്ന് പുറത്തിറങ്ങി…
ബാറിനു പുറത്തുള്ള ബാത്റൂമിലേക്ക് അവൻ കയറുന്നത് കാറിലിരുന്ന് വിനയചന്ദ്രൻ കണ്ടു……
വിനയചന്ദ്രനെ ധരിപ്പിക്കാനായി ബാത്റൂമിൽ കയറിയ സനോജ് രണ്ടുമുന്ന് മിനിറ്റു കഴിഞ്ഞ് പുറത്തിറങ്ങി …
പതിവില്ലാത്തതാണെങ്കിലും ബാറിനു സമീപം, ലോട്ടറി വിൽക്കുന്ന വൃദ്ധന്റെയടുത്തേക്ക് അവൻ നീങ്ങി……
തന്റെ കടങ്ങളും കടപ്പാടുകളും വീട്ടി തീർക്കാൻ പര്യാപ്തമായ ഒരു തുക ലഭിക്കേണമേ എന്ന പ്രാർത്ഥനയോടെ , ലോട്ടറി വിൽപ്പനക്കാരൻ വിശറി പോലെ വിരിച്ചു പിടിച്ച ടിക്കറ്റുകളിൽ നിന്ന് ഒരെണ്ണം അവൻ വലിച്ചൂരിയെടുത്തു..
നമ്പർ പോലും നോക്കാതെ അവനത് മടക്കി കീശയിലേക്കിട്ടു……
ലോട്ടറിക്കാരന് പണം കൊടുത്ത് ബാക്കി വാങ്ങി പിൻതിരിഞ്ഞ സനോജ്, ബാർ കോമ്പൗണ്ടിന്റെ അങ്ങേതലയ്ക്കൽ നിന്ന് കാർ നിർത്തി, ഡോർ തുറന്ന് പുറത്തിറങ്ങുന്ന രാജീവിനെ കണ്ട് സ്തബ്ധനായി …
ഒരു നിമിഷം കൊണ്ട് ഭാഗ്യദേവതയെ അവൻ മറന്നു..
രാജീവ് രാവിലെ തന്നെ ബാറിൽ വന്നതിന്റെ പൊരുളന്വേഷിച്ച് അവന്റെ മനസ്സ് പിടഞ്ഞുണർന്നു……….
സനോജിന്റെ ഫോൺ ശബ്ദിച്ചു…….
"സനുവേട്ടാ… ആള് രാവിലെ തന്നെ നിങ്ങളുടെ സ്വന്തം ബാറിലുണ്ട്.."
ഫോണെടുത്ത സനോജ് താൻ പറഞ്ഞേൽപ്പിച്ച പയ്യന്റെ സ്വരം കേട്ടു.
"നീയെവിടാ… ….?"
രാജീവിനെ തന്നെ ശ്രദ്ധിച്ച് സനോജ് ചോദിച്ചു..
" ഞാൻ ബാറിനു പുറത്തുണ്ട് … "
" അയാളെങ്ങോട്ടാ , തിരിച്ചു പോകുന്നത് എന്ന് നോക്കണം……"
"അതേറ്റു…, പിന്നെ വേറൊരു കാര്യമുണ്ട് സനുവേട്ടാ……."
" പറയെടാ… "
" അയാളിന്ന് രാവിലെ വേറൊരു വീട്ടിൽക്കൂടി കുറച്ചു മുൻപ് പോയായിരുന്നു… "
സനോജിന്റെ ഹൃദയമിടിപ്പ് കൂടി…
" നീ സ്ഥലം പറ………. "
പയ്യൻ പറഞ്ഞ സ്ഥലം, പ്രതീക്ഷിച്ചതാണെങ്കിലും കേട്ടപ്പോൾ സനോജിന് ഒരുൾക്കുളിരനുഭവപ്പെട്ടു……
വിനയചന്ദ്രൻ മാഷിന്റെ കണക്കുകൂട്ടലുകൾ
💬 Comments
View all comments