Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]
കിറുകൃത്യമാണെന്ന് സനോജ് ഒരു നിമിഷം ഓർത്തു…
തന്നോടയാൾ പരുക്കനായി സംസാരിച്ചതിനു പിന്നിലും കാരണങ്ങളുണ്ടാവാം എന്നവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു……
നിർത്തിയിട്ടിരുന്ന തങ്ങളുടെ കാറിനു നേർക്കാണ് രാജീവ് നടന്നു വരുന്നത് , എന്നവൻ കണ്ടു……
വിനയചന്ദ്രനെ ഒറ്റയ്ക്കു വിടാൻ മനസ്സില്ലാതെ, സനോജ് അവർക്കരുകിലേക്ക് വേഗത്തിൽ നടന്നു……
രാജീവും സനോജും ഒരേ സമയമാണ് കാറിനടുത്തെത്തിയത്……
" എവിടെടാ നിന്റെ മുതലാളി..?"
സനോജിനെ കണ്ടതും രാജീവ് എടുത്തണിഞ്ഞ ചിരിയോടെ ചോദിച്ചു……
" അകത്തുണ്ട്……. "
പറഞ്ഞിട്ട് സനോജ്, ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു..
ഗ്ലാസ്സിനു പുറത്ത് രാജീവിനെ കണ്ടതും വിനയചന്ദ്രൻ ഡോർ തുറന്നു…
അയാളെ കണ്ടതും, ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ രാജീവ് പതറി…
"എന്താ രാജീവാ… ….?"
മൃദുവായിരുന്നു വിനയചന്ദ്രന്റെ സ്വരം…
" കാണണം എന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്ത് വരണമല്ലോ…… "
രാജീവിന്റെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞത് ഒരു പരിഹാസച്ചിരിയാണെന്ന് വിനയചന്ദ്രൻ തിരിച്ചറിഞ്ഞു……
"ഇങ്ങനെയുള്ള സ്ഥലത്ത് വന്ന് എന്നെ കാണാൻ മാത്രം വിശേഷം……….?"
വിനയചന്ദ്രൻ ശാന്തത കൈവിട്ടില്ല……
" അഭിരാമി മിസ്സിങ്ങാണ്………. "
രാജീവ് പുതിയ വാർത്ത പോലെ പറഞ്ഞു……
" അത് , ദിവസം നാലഞ്ചായില്ലേ .. ഞാൻ സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നു………. "
" എന്നെ പൊലീസ് വിളിച്ചിരുന്നു……"
രാജീവ് തന്റെ അനിഷ്ടം പ്രകടമാക്കി……
" അതവരുടെ ഡ്യൂട്ടിയല്ലേ , സംശയമുള്ളവരെ വിളിച്ച് അന്വേഷിക്കുക എന്നത്… ?"
ശാന്തമായിരുന്നു വിനയചന്ദ്രന്റെ സ്വരം .
ഒരു കുത്ത് കിട്ടിയതു പോലെ രാജീവ് ഒന്ന് പിടഞ്ഞു.
"നിങ്ങൾ അവരെ ഒളിപ്പിച്ചെന്നാ സംസാരം.."
തന്റെ മുഖഭാവം മറയ്ക്കാൻ രാജീവ് പറഞ്ഞു……
"എങ്കിൽ പൊലീസ് എന്നെയും വിളിക്കും…… "
വിനയചന്ദ്രന്റെ സംസാരം കാറിനകത്തിരുന്ന് കേൾക്കുന്ന സനോജ് അതിശയപ്പെട്ടു……
ബാർ തുറന്നിരുന്നു……
അതു കണ്ടുകൊണ്ട് വിനയചന്ദ്രൻ പുറത്തേക്കിറങ്ങി…
രാജീവ്, അയാളുടെ മുൻപിൽ നിന്നും ഒരു വശത്തേക്ക് മാറി…
" വരുന്നോ… നെഞ്ചിലെ തീയണയാൻ നല്ലതാ…"
വിനയചന്ദ്രന്റെ സ്വരം ദൃഡമായിരുന്നു…
" ശീലമില്ല… …."
വിനയചന്ദ്രൻ ഒരടി മുന്നോട്ടു വെച്ചു..
മറുവശത്ത് ഡോർ തുറന്ന് സനോജ് പുറത്തിറങ്ങി…
" എനിക്കു മദ്യമാ ശീലം………. "
വിനയചന്ദ്രൻ പൂരിപ്പിക്കാതെ
💬 Comments
View all comments