Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]
വിട്ടത് രാജീവന് കൊണ്ടു..
" അവളോട് പറഞ്ഞേക്ക് , എനിക്കവളുടെ ഒരണ പോലും ആവശ്യമില്ലാ എന്ന്… പറഞ്ഞ അവധിക്ക് സെറ്റിൽ ചെയ്യാൻ രാജീവ് തയ്യാറാണെന്നും പറഞ്ഞേക്ക്…….."
മുന്നോട്ടു നീങ്ങിയ വിനയചന്ദ്രൻ രാജീവിന്റെ വാക്കുകൾ കേട്ട് തിരിഞ്ഞു..
"കയ്യിലെ മുറിവുണങ്ങിയോ രാജീവാ… ?"
അടി കിട്ടിയതു പോലെ രാജീവ് പുളഞ്ഞു…
വിനയചന്ദ്രനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം, മുഖത്തെ കണ്ണട, വിരൽത്തുമ്പാൽ ഒന്നുകൂടി ഉറപ്പിച്ച് രാജീവ് പിന്തിരിഞ്ഞു…
വിനയചന്ദ്രൻ തുറന്നിട്ട ,കാറിന്റെ ഡോർ അടച്ച ശേഷം സനോജ് അയാളെ അനുഗമിച്ചു……
" അയാളത്ര ഇഷ്ടപ്പെടാതെയാ പോയത് … "
സനോജ് പറഞ്ഞു.
" നിനക്ക് പേടിയുണ്ടോ… ?"
"എന്തിന്……….?"
വിനയചന്ദ്രനോടൊപ്പം സനോജും ബാറിനകത്തേക്ക് കയറി……
വിനയചന്ദ്രൻ വീണ്ടും രണ്ടെണ്ണം കൂടി കഴിച്ചു.
സനോജ് അയാളുടെ അംഗരക്ഷകനേപ്പോലെ മാറി നിന്നതേയുള്ളൂ…
തിരിച്ചു വന്ന് ഇരുവരും കാറിലേക്ക് കയറി..
സനോജ് കാർ സ്റ്റാർട്ട് ചെയ്യാതെ , അനങ്ങാതിരുന്നു …
"നിനക്കു വല്ലതും മനസ്സിലായോടാ… ?"
" മാഷ് പറഞ്ഞാൽ……. "
സനോജ് അർദ്ധോക്തിയിൽ നിർത്തി.
" അവളും അവനും ഒന്നാ… …. അവൾ നമ്മളെ കണ്ടിട്ടുണ്ട്…… "
" അതുറപ്പല്ലേ……."
തുടർന്ന് സനോജ് പയ്യൻ വിളിച്ച കാര്യവും പറഞ്ഞു.
"ആ സ്ത്രീയെ നീ മുൻപ് കണ്ടിട്ടുണ്ടോ…? "
" ഇല്ല മാഷേ… ആ ഭാഗത്തേക്കും ഞാനങ്ങനെ പോയിട്ടില്ല… "
" ഉം………. "
വിനയചന്ദ്രൻ ആലോചനയോടെ മൂളി…
എത്ര തന്നെ ആലോചിച്ചിട്ടും ആ സ്ത്രീ ആരാണെന്നും രാജീവും അവളും തമ്മിലുള്ള ബന്ധവും വിനയചന്ദ്രന് മനസ്സിലായില്ല …
" എങ്ങോട്ടാ മാഷേ പോകേണ്ടത്…… ?"
വിനയചന്ദ്രൻ ഒന്നും സംസാരിക്കാതെ വന്നപ്പോൾ ഒടുവിൽ സനോജ് ചോദിച്ചു…
" നിന്റെ വീട്ടിലേക്കൊന്ന് പോയാലോ…? "
" എന്റെ വീട്ടിലേക്കോ…?"
സനോജ് അമ്പരന്ന് അയാളെ നോക്കി…
"അതേടാ… …. "
വിനയചന്ദ്രൻ ചിരിച്ചു……
കാർ ബാറിന്റെ ഗേയ്റ്റ് കടന്ന് പുറത്തിറങ്ങി.
"മാഷെന്താ യാത്ര വേണ്ടാന്ന് വെച്ചത്..?"
"വേണ്ടാന്ന് വെച്ചിട്ടില്ല…… ഇന്ന് പോകുന്നില്ല…… "
കാരണമെന്താ എന്നയർത്ഥത്തിൽ സനോജ് അയാളെ നോക്കി , അതു മനസ്സിലാക്കി വിനയചന്ദ്രൻ തുടർന്നു …
💬 Comments
View all comments