0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

" ആ സ്ത്രീ ഏതെങ്കിലും കാരണവശാൽ നമ്മളെ കണ്ടിട്ടുണ്ടെങ്കിൽ , രാജീവ് എന്നെ തിരഞ്ഞു വരുമെന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.. അതുപോലെ തന്നെ സംഭവിച്ചു…"

"അതും യാത്രയുമായി എന്താ ബന്ധം… ? "

" നമ്മൾ പോകുന്ന സ്ഥലം ഒരിക്കലും രാജീവ് അറിയാൻ പാടില്ല…… അതാണ് കാരണം… "

ഒന്നും മനസ്സിലായില്ലായെങ്കിലും സനോജ് തല കുലുക്കി…

" മാഷിതൊക്കെ എങ്ങനെ മുൻകൂട്ടി കാണുന്നു എന്നാ എന്റെ സംശയം… "

സനോജ് അയാളെ നോക്കി ചിരിച്ചു……

"സനോജേ……, നാല്പതിനും അമ്പതിനുമിടയിൽ കുട്ടികളുണ്ടാവും ഓരോ ക്ലാസ്സിലും.. അതിൽ നാല്പതും നാല്പതു തരക്കാരുമായിരിക്കും… അവരെയെല്ലാവരെയും പഠിച്ചവനായിരിക്കും ഒരു നല്ല അദ്ധ്യാപകൻ…… മാത്രമല്ല, ഞാൻ ഷെർലക് ഹോംസിന്റെ ഒരു ആരാധകൻ കൂടിയാണ്…… "

വിനയചന്ദ്രനും ചിരിച്ചു.

" ഹോംസിനെ എനിക്കും ഇഷ്ടമാ…… "

അവൻ പറഞ്ഞു…

സനോജ് ശ്രദ്ധാപൂർവ്വമാണ് കാർ ഓടിച്ചത്…… തങ്ങളെ ഏതെങ്കിലും വാഹനം അനുഗമിക്കുന്നുണ്ടോയെന്ന് അവൻ പരതിക്കൊണ്ടിരുന്നു..

വഴിയരികിൽ കാർ നിർത്തി, വിനയചന്ദ്രൻ കുറച്ചു ബേക്കറികളും സ്വീറ്റ്സും വാങ്ങി…

"ഇതൊന്നും വേണ്ടായിരുന്നു മാഷേ… "

വിനയചന്ദ്രൻ അതിനു മറുപടി പറഞ്ഞില്ല…

കോളനിയിലേക്ക് കയറുന്ന ഭാഗത്തു തന്നെയായിരുന്നു സനോജിന്റെ വീട്..

കാർ നിർത്തി ഇറങ്ങിയപ്പോൾ, ടാപ്പിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിൽ വെള്ളമെടുത്ത് , എളിയിലേറ്റി പോകുന്ന സ്ത്രീകളെ വിനയചന്ദ്രൻ കണ്ടു..

"ഈ കാർ എന്തെങ്കിലും പറഞ്ഞ് നീ മാറ്റിയേക്ക്… നാളെ വേറൊരു വണ്ടി മതി… "

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.

" ആയിക്കോട്ടെ മാഷേ… "

പണിയൊന്നും പൂർണ്ണമായി തീരാത്തതായിരുന്നു സനോജിന്റെ വീട്…

വിനയചന്ദ്രൻ തിണ്ണയിലേക്ക് കയറിയതും , സനോജ് അകത്തു നിന്ന് ഒരു പ്ലാസ്റ്റിക് കസേരയുമായി വന്നു……

"ഇരിക്ക് മാഷേ… "

" എവിടെടാ . മോള്… ? "

കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ വിനയചന്ദ്രൻ ചോദിച്ചു……

" ഞാൻ വിളിക്കാം.."

സനോജ് അകത്തു പോയി , തന്റെ മകളെ വിളിച്ചു കൊണ്ടുവന്നു………

"ഇതാ മാഷിന്റെ മോള്……."

സനോജ് അങ്ങനെയാണ് പറഞ്ഞത്..

അതിൽ നിന്നു തന്നെ അവന്റെ വിധേയത്വം വിനയചന്ദ്രൻ മനസ്സിലാക്കി..

"വാ… "

വിനയചന്ദ്രൻ കുട്ടിയെ വിളിച്ചു……

കുട്ടി സനോജിനെ

💬 Comments

View all comments