0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

ഒന്ന് നോക്കി …

" ചെല്ല്.."

സനോജിന്റെ സമ്മതം കിട്ടിയതും കുട്ടി വിനയചന്ദ്രന്റെയടുത്തേക്ക് ചെന്നു……

വിനയചന്ദ്രൻ കയ്യെടുത്ത് അവളുടെ നെറുകയിൽ ഒന്ന് തലോടി……

അയാളുടെ ഹൃദയം പിഞ്ഞിത്തുടങ്ങിയിരുന്നു…

" എന്താ മോളുടെ പേര്… ?"

" സൗപർണ്ണിക……. "

ഒരല്പം നാണത്തോടെ അവൾ പറഞ്ഞു……

നദീരവം പോലെയാണ് അവളുടെ ശബ്ദവുമെന്നത് വിനയചന്ദ്രനോർത്തു…

ചോക്കലേറ്റും മിഠായികളും കൊടുത്തതോടെ അവൾ അയാളുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി……

വിനയചന്ദ്രന്റെ പേരും വീടും ജോലിയും വരെ അഞ്ചു മിനിറ്റിനുള്ളിൽ, അയാളുടെ മടിയിലിരുന്ന് അവൾ ചോദിച്ചു മനസ്സിലാക്കി….

സനോജിന്റെ ഭാര്യ ചായയും പലഹാരങ്ങളുമായി വന്നു .. അവർ ധൃതിയിൽ ഒരു മേക്കപ്പ് നടത്തിയതായി വിനയചന്ദ്രൻ കണ്ടു…

"മോൾക്കിന്ന് ക്ലാസ്സില്ലേ..?"

വിനയചന്ദ്രന്റെ ചോദ്യത്തിന് സനോജാണ് മറുപടി പറഞ്ഞത്……

" സ്കൂളിൽ നിന്ന് വൺഡേ ടൂർ…… വീഗാലാന്റിലേക്ക്… തുമ്മലും പനിയും പിടിക്കണ്ടാ എന്ന് കരുതി ഞാനാ പോകണ്ടാന്ന് പറഞ്ഞത് … "

" ന്നോട് ആത്യം പൊക്കോളാൻ പറഞ്ഞാരുന്നു അച്ഛ…… "

വിനയചന്ദ്രന് വല്ലായ്മ തോന്നി…

സാമ്പത്തികമാകും പ്രശ്നമെന്നതിൽ തർക്കമില്ലായിരുന്നു…

തന്റെ കാര്യങ്ങൾക്കായി ജോലിക്കു പോകാതിരിക്കുകയാണ് അവൻ……

താൻ പറഞ്ഞതല്ലാതെ പണം കൊടുത്തിട്ടില്ല……തന്നോട് ചോദിക്കുവാനും അവന് നിർവ്വാഹമില്ലല്ലോ……

" മാഷ് അച്ഛനോട് പറഞ്ഞോളാം ട്ടോ… "

വിനയചന്ദ്രൻ അവളെ സമാധാനിപ്പിച്ചു……

"സത്യം… ?"

അവൾ അയാളുടെ കയ്യിലടിച്ചു…

"സത്യം… "

വിനയചന്ദ്രൻ അവളെ കെട്ടിപ്പിടിച്ചു ചിരിച്ചു..

അവളുടെ ചിരിയും സംസാരവും വിനയചന്ദ്രന്റെ ഓർമ്മകളെ പിന്നോട്ടു വലിച്ചു..

തന്റെ മകൾ……….!

അമ്മയില്ലാതെ, അവളെ വളർത്തിയ ദിനങ്ങളോർത്ത് അയാളുടെ മിഴികൾ നിറഞ്ഞു…

മൃദുല വികാരങ്ങൾക്കടിപ്പെട്ട് അയാളുടെ മനസ്സും ഹൃദയവും കുത്തിയൊലിച്ചുകൊണ്ടിരുന്നു…

സനോജ് കാണാതെ അയാൾ മിഴികൾ തുടച്ചു…

******   ******   *******  *******

കുളി കഴിഞ്ഞ് ടവ്വൽ തലയിൽ ചുറ്റി, കാഞ്ചന ഹാളിൽ വന്നതും കോളിംഗ് ബൽ മുഴങ്ങി…

പീപ്പിംഗ് ഹോളിൽ നോക്കിയപ്പോൾ പുറത്ത് രാജീവ് നിൽക്കുന്നത് അവൾ കണ്ടു……

ആ സമയത്ത് അവൾ അയാളെ പ്രതീക്ഷിച്ചിരുന്നില്ല…

അവൾ വാതിൽ തുറന്നു…

" സർപ്രൈസാണല്ലോ…"

രാജീവിന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ കാര്യം ഗൗരവമേറിയതാണെന്ന് അവൾക്ക് മനസ്സിലായി……

രാജീവ് സെറ്റിയിലേക്കിരുന്നു.

" എന്തു

💬 Comments

View all comments