0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

പറ്റിയെടാ…"

ചോദിച്ചുകൊണ്ട് അവൾ അയാൾക്കരുകിലേക്കിരുന്നു……

അയാളെ തണുപ്പിക്കാനെന്നവണ്ണം അവൾ കയ്യെടുത്ത് അയാളുടെ കവിളിൽ തലോടി…

" അവന് നല്ല സംശയമുണ്ട്……"

രാജീവ് പല്ലു ഞെരിച്ചു…

" ആർക്ക്… ?"

" വിനയചന്ദ്രന്………. "

കാഞ്ചന ഒന്നും മനസ്സിലാകാതെ അയാളെ നോക്കി……

"നിനക്കും കൂടി ലാഭമുള്ള കാര്യത്തിനിറങ്ങിത്തിരിച്ചതാ… "

രാജീവ് അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു…

വിനയചന്ദ്രനെ അപകടപ്പെടുത്താൻ ശ്രമിച്ച കാര്യം രാജീവ് അവളോട് പറഞ്ഞു……

ആ സ്ത്രീയെ രാജീവ് കഥയിൽ നിന്നും ഒഴിവാക്കി……

" അയാളു മരിച്ചാലൊന്നും എനിക്കൊന്നും കിട്ടാൻ പോകുന്നില്ലായെന്ന് നിന്നോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ…"

കാഞ്ചന ചോദിച്ചു..

" അതിനുള്ള വഴികൾ ഞാനൊരുക്കിയതായിരുന്നു… പക്ഷേ… ?"

" നടപ്പുള്ള കാര്യം വല്ലതുമാണോടാ… ?"

കാഞ്ചനയിൽ ഉദ്വേഗം കത്തിക്കയറി..

"നീയും കൂടി മനസ്സു വെക്കണം…".

"നീ പ്ലാൻ പറ…"

തനിക്കും കൂടെ ലാഭമുള്ള കാര്യമാണെന്നറിഞ്ഞപ്പോൾ കാഞ്ചന ഉത്സാഹം കാണിച്ചു…

" അതൊക്കെ പറയാം… തല്ക്കാലം നീ ഫോണൊന്ന് ചാർജിലിട്…"

രാജീവ് ഫോൺ അവളുടെ നേരെ നീട്ടി……

" നിന്റെ മുഖത്തെന്താ ഉറക്കച്ചടവ്… ? രാത്രി നല്ല അദ്ധ്വാനമായിരുന്നുവെന്ന് തോന്നുന്നല്ലോ.."

ഒരു ശൃംഗാര ഭാവത്തോടെ അവൾ ചോദിച്ചു..

" പോടീ… നീ , കുത്തിയിട്ടിട്ടു വാ…… "

അനാമികയുടെ റൂമിൽ കയറി ഫോൺ ചാർജിലിട്ട ശേഷം, ഒരു മിനിറ്റ് വൈകിയാണ് കാഞ്ചന തിരികെ വന്നത്……

" ഇനി പറ ഉറക്കച്ചടവിന്റെ കാര്യം…… "

രാജീവ് കാര്യങ്ങൾ വിസ്തരിച്ചു.. കാഞ്ചന എല്ലാം കേട്ട് സ്തബ്ധയായിരുന്നു…

"ആളു കൊള്ളാമല്ലോ നിന്റെ ചെക്കൻ…… ?"

രാജീവ് അതിനു മറുപടി പറഞ്ഞില്ല… ….

" അവനെ കയ്യിലെടുക്കുകയായിരുന്നു നീ ആദ്യം ചെയ്യേണ്ടിയിരുന്നത് … ഇനി പറഞ്ഞിട്ടെന്താ കാര്യം … "

രാജീവ് മിണ്ടിയില്ല…

അങ്ങനെയൊരു തെറ്റ് തനിക്കും പറ്റിയത് രാജീവ് മനസ്സാ കഴിഞ്ഞ രാത്രി മുതൽ അംഗീകരിച്ചു തുടങ്ങിയിരുന്നു……

"അവർ വനത്തിലായിരിക്കും എന്നല്ലേ നീ പറഞ്ഞത്… പറ്റുമെങ്കിൽ രണ്ടിനേം വനത്തിലിട്ട് തീർക്കാൻ പറ്റുമോന്ന് നോക്കടാ… "

പാതി തമാശയും പാതി കാര്യവുമായിട്ടാണ് കാഞ്ചന  പറഞ്ഞതെങ്കിലും ശബ്ദത്തിനു മൂർച്ചയുണ്ടായിരുന്നു..

രാജീവ് അവളെ നോക്കി…

" നീ വിചാരിക്കുന്നതു

💬 Comments

View all comments