0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

ഈ രാത്രി ഇരുന്ന് ആലോചിക്ക്……. ദൈവത്തിന് രക്ഷിക്കാൻ മാത്രമല്ല, ശിക്ഷിക്കാനുമുണ്ട് അധികാരം… …. "

ഭിത്തിക്കു നേരെ അവളെ തള്ളിയെറിഞ്ഞു കൊണ്ട് , രാജീവ് വാതിലിനു നേർക്ക് നടന്നു.

ചുമരിലൊന്നിടിച്ച് കാഞ്ചന മുന്നോട്ടാഞ്ഞു..

അയാൾ വാതിൽക്കലെത്തി തിരിഞ്ഞു……

" അല്ലെങ്കിൽ ഇറങ്ങിക്കോണം തീരുമാനം മറിച്ചാകുന്ന നിമിഷം… …. "

സിറ്റൗട്ടിൽ നിന്ന് അയാളുടെ രൂപം മറഞ്ഞതും കാഞ്ചന സെറ്റിയിലേക്കിരുന്നു…

അനാമിക സമ്മതിക്കില്ലെന്ന് നൂറിൽപ്പരം ശതമാനം ഉറപ്പ്.

സമ്മതിച്ചാലും പ്രശ്നം തീരണമെന്നില്ല..

അവളെങ്കിലും രക്ഷപ്പെടട്ടെ .!

അവൾ ടേബിളിൽ കിടന്ന ഫോൺ എടുത്തു……

തുടരെത്തുടരെ വാട്സാപ്പ് നോട്ടിഫിക്കേഷൻ വരുന്നതു കണ്ട്, രാജീവ് ഫോണെടുത്തു നോക്കി……

കാഞ്ചന… !

ആദ്യം വന്ന വോയ്സ് അയാൾ ഓപ്പൺ ചെയ്തു.

"പുതിയ വെപ്പാട്ടിക്കു വേണ്ടി ഒഴിയണം അല്ലേ രാജീവ്…? "

" ഇറ്റ്സ് മൈ ബിസിനസ്സ്… "

അയാൾ മറുപടി കൊടുത്തു.

പിന്നീടു വന്നത് അനാമികയുടെ കുറച്ച് ചിത്രങ്ങളായിരുന്നു..

അതിൽ ചിലതിലൊക്കെ രാജീവും ഉണ്ടായിരുന്നു..

അതിൽ ബ്രായും പാവാടയും മാത്രം ധരിച്ച അനാമികയുടെ ഒരു ഫോട്ടോ കണ്ട് അയാൾ ഒന്നു നടുങ്ങി..

താൻ ഒളിച്ചു നിന്നെടുത്ത ചിത്രം .!

അതെങ്ങനെ അവളുടെ കയ്യിൽ… ?

അയാൾ കാർ ഒതുക്കി…

ഫോണിലെ പ്രൈവറ്റ് ഫോൾഡർ തംബ് പ്രസ്സ് ചെയ്ത് അയാൾ തുറന്നു..

അതിൽ വേറെയും ചിത്രങ്ങളുണ്ടായിരുന്നു……

അടുത്ത നിമിഷം അവളുടെ വോയ്സ് മെസ്സേജ് വന്നു..

" ക്യാമറാമാൻ രാജീവിനൊപ്പം എന്റെ മകൾ അനാമിക… "

അയാൾ വാട്സാപ്പ് കട്ട് ചെയ്ത് അവളെ വിളിച്ചു…

കാഞ്ചന ഫോൺ എടുത്തില്ല..

" ഇവിടെ നിന്ന്‌ ഇറങ്ങേണ്ടി വന്നാൽ, ഞാനതൊക്കെ എവിടെയൊക്കെ കൊടുക്കുമെന്ന് പറയാൻ പറ്റില്ല രാജീവ് …

പിഴച്ചു പെറ്റവൾക്കും അവളുടെ കൊച്ചിനും ഞാനൊരു വിലയിടും…… നീയും രാത്രി ഇരുന്ന് ആലോചിക്ക്… "

രാജീവ്‌ കാറിലിരുന്ന് വിയർത്തു……

അടുത്ത വോയ്സ് പിന്നാലെ വന്നു.

ഒരു ചിരിയുടെ അകമ്പടിയോടെ അവളുടെ സ്വരം അയാൾ കേട്ടു.

" സംഗതി പോക്സോയാ അല്ലേ രാജീവ്… "

നെറ്റി വിയർത്ത് അയാൾ സീറ്റിലേക്ക് ചാരി..

അയാൾ ഫോണിൽ ടൈപ്പ് ചെയ്തു.

"വെയ്റ്റ്…....."

********  ******   

💬 Comments

View all comments