Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
******* *******
ടീ ഷർട്ടിന്റെ കൈ ഭാഗത്ത് , മുറിവേറ്റ ഭാഗം ഒന്നമർത്തി അജയ് ചെരിഞ്ഞു നോക്കി……
ലൈറ്റ് ഓഫാക്കാതെ തന്നെ കാർ കിടന്നിരുന്നു……
വലതു കൈ റോഡിൽ കുത്തി അഴിഞ്ഞുലഞ്ഞ മുടിയോടെ ആയാസപ്പെട്ട് അഭിരാമി എഴുന്നേൽക്കുന്നതിനിടയിൽ അജയ് അവളെ പിടിച്ചുയർത്തി..
വന്നതാര് എന്ന ഉദ്വേഗത്തോടെ താഹിറും കൂട്ടാളികളും കാറിനു നേർക്ക് അടിവെച്ചടുത്തു..
റോഡിൽ വീണു കിടന്ന ബാഗ് കുനിഞ്ഞെടുത്ത് , അഭിരാമിയേയും ചേർത്തു പിടിച്ച് അജയ് പിന്നിലേക്ക് ചുവടു വെച്ചു……
വന്ന കാറിന്റെ കോ- ഡ്രൈവർ സീറ്റിന്റെ വശത്തു തട്ടി, അവർ നിന്നു..
ആ നിമിഷം തന്നെ കാറിന്റെ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു…
ഹെഡ്ലൈറ്റ് ഇരുളിനെ തുളച്ച് മുന്നോട്ടു പോയിക്കൊണ്ടിരുന്നു..
തുറന്ന ഡോറിലൂടെ ഒരാൾ പുറത്തേക്കിറങ്ങി……
അരണ്ട വെളിച്ചത്തിൽ അയാളെ താഹിർ കണ്ടു..
നെൽസൺ……… !
താഹിറിന്റെ മുഖം പ്രകാശിച്ചു.
"അളിയോ…… "
വിളിച്ചു കൊണ്ട് താഹിർ അയാളിലേക്കടുത്തു.
" ശത്രുവല്ല… "
നെൽസൺ കാറിന്റെ മുൻവശം ചുറ്റി വരുന്നതിനിടയിൽ അജയ് യേയും അഭിരാമിയേയും നോക്കി പറഞ്ഞു……
പരിചയമുള്ളതു പോലെ തോന്നിയ ആ മുഖം മനസ്സിൽ തിരഞ്ഞ് അജയ് മടിച്ചു നിന്നു…
താഹിറിന്റെ മുഖം ഒന്ന് ചുളുങ്ങി…
"അതെന്നാ ഇടപാടാടാ.."
ഇടം കൈയ്യുടെ ചൂണ്ടുവിരൽ ചെവിയിൽ തിരുകി, കറക്കിക്കൊണ്ട് താഹിർ മുന്നോട്ടു വന്നു..
" സീസറിനുള്ളത് സീസറിന്……. "
അത് ശ്രദ്ധിക്കാതെ നെൽസൺ ബാക്കിലെ ഡോർ തുറന്നു..
അജയ് അഭിരാമിയെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചതും താഹിർ ഡോർ ചവിട്ടിയടച്ചു.
അടുത്ത നിമിഷം അടിപൊട്ടി…
കവിൾതിരുമ്മി താഹിർ റോഡിലേക്ക് ഒന്നു വേച്ചു…
കൂട്ടാളികൾ പാഞ്ഞു വന്നു…
" അടുത്തു പോകരുത്.."
നെൽസന്റെ മുന്നറിയിപ്പ് വന്നു……
" നെൽസാ…… ഇത് എന്റെ ക്വട്ടേഷനാ… നീ നിന്റെ പാടു നോക്കി പോ… …. "
" ഇത് ഒടേ തമ്പുരാന്റെ ക്വട്ടേഷനാ താഹിറേ… ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം…… ഇവരെ സേഫ് ആക്കിയിട്ടു വേണം എനിക്ക് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ… "
നെൽസൺ പറഞ്ഞു……
" നിന്നെ ഉറക്കിയിട്ടാണെങ്കിലും ഞാനിവരെ കൊണ്ടു പോകും … "
താഹിർ അവനിലേക്കടുത്തു..
"പുലിയെ പിടിച്ച്
💬 Comments
View all comments