0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

കറിവെച്ചു തിന്നുന്ന നാട്ടിൽ വന്ന് പുലിവേഷം കെട്ടി പേടിപ്പിക്കല്ലേ താഹിറേ… "

പറഞ്ഞു കൊണ്ട് നെൽസൺ കീശയിൽ നിന്നും ഫോണെടുത്തു …

" നീ മൂന്നാർ കടന്ന് പോകണോ എന്ന്  ഞാൻ തീരുമാനിക്കും… ഏത് വേണം..?"

നെൽസൺ പറഞ്ഞിട്ട് വാതിൽ തുറന്നു പിടിച്ചു..

അഭിരാമി ആദ്യം കയറി…

ബാഗ് സീറ്റിലേക്കിട്ട് അജയ് പിന്നാലെ കയറി…

തങ്ങളെ രക്ഷപ്പെടുത്താൻ വന്നയാളെ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല…

" നീ പണി മേടിച്ചു കെട്ടും ട്ടോ… "

താഹിർ ഭീഷണിപ്പെടുത്തി……

വാതിലടച്ച് നെൽസൺ തിരിഞ്ഞു……

"ഇപ്പോൾ ഈ നിമിഷം എന്തെങ്കിലുമുണ്ടെങ്കിൽ തീർത്തോളണം.."

പറഞ്ഞിട്ട് നെൽസൺ അവനടുത്തേക്ക് വന്നു.

" ഒന്ന് ഒതുങ്ങിയെന്നു കരുതി ഞാൻ വിശുദ്‌ധനായിട്ടൊന്നുമില്ല………. "

റോഡിൽ നിന്ന മറ്റുള്ളവരോടായി നെൽസൺ പറഞ്ഞു.

"ഈ പണി ഇവിടം കൊണ്ട് നിർത്തിക്കോണം…… ഇതിന്റെ എല്ലാ സുഖവും അറിഞ്ഞിട്ട് പറയുകയാണെന്ന് കരുതിയാൽ മതി…… "

അയാൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വന്നു ..

" താഹിറേ… മഞ്ഞു കൊള്ളാതെ നാടു പിടിക്കാൻ നോക്കടാ… "

പറഞ്ഞിട്ട് നെൽസൺ കാർ സ്റ്റാർട്ട് ചെയ്തു.

റോഡിലിട്ടു തന്നെ അയാൾ കാർ വട്ടം തിരിച്ചു …

"പട്ടിക്കഴുവേറി മോൻ.. "

പല്ലു ഞെരിച്ചു കൊണ്ട് താഹിർ കീശയിൽക്കിടന്ന ഫോണെടുത്തു……

കാറിനുള്ളിൽ നിശബ്ദതയായിരുന്നു……

ചുരിദാറിന്റെ ടോപ്പുയർത്തി, അഭിരാമി അജയ് യുടെ മുഖം തുടച്ചു..

"അജൂട്ടാ… "

അവളവന്റെ മുഖം പിടിച്ച് മാറിലേക്ക് ചേർത്തു…

" അവർ നിങ്ങളെ തല്ലിയോ………? "

മുന്നിൽ നിന്ന് നെൽസൺ ചോദിച്ചു …

" ഉം… "

അജയ് അവളുടെ മാറിൽ നിന്ന് അടർന്ന് മൂളി ..

"എനിക്ക് പരിചയമുള്ള ഒരു ക്ലിനിക്ക് ഉണ്ട് , ഒന്ന് കാണിച്ചിട്ടു പോകാം… "

നെൽസൺ പറഞ്ഞു……

ആരും അതിനു മറുപടി പറഞ്ഞില്ല…

ശരവേഗത്തിലാണ് കാർ പാഞ്ഞു കൊണ്ടിരുന്നത്……

വനമേഖലയിൽ  നിന്നും പെട്ടെന്ന് പുറത്തു ചാടാനായിരിക്കും അതെന്ന് അജയ് കണക്കു കൂട്ടി ..

" നിങ്ങളെ മനസ്സിലായില്ല………. ?"

ഒരു തരത്തിലും ആലോചനയിൽ  അയാളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അജയ് അയാളോട് ചോദിച്ചു……

അടുത്ത നിമിഷം വണ്ടി സഡൻ

💬 Comments

View all comments