Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
തരണം… "
അജയ് ദീനതയോടെ പറഞ്ഞു.
"നിങ്ങളല്ലാതെ വല്ലവരുടെയും വാക്ക് കേട്ട് ഇങ്ങനെ ഇറങ്ങിത്തിരിക്കുമോ .? അതും കാട്ടുമുക്കിലേക്ക്… "
അജയ് അഭിരാമിയെ നോക്കുക മാത്രം ചെയ്തു…
" കോടതിയും പൊലീസുമൊക്കെ ഉള്ള നാടല്ലേ അനിയാ ഇത്……. ഇങ്ങനെ പേടിച്ചോടിയാൽ എത്ര കാലം ഓടും..?"
നെൽസൺ കാർ മുന്നോട്ടെടുത്തു…
" താഹിറൊക്കെ വെറും ലോക്കലാ… അല്ലാത്തവർ ആയിരുന്നേൽ നിങ്ങളെ എപ്പോഴോ അവർ കൊന്നുകളഞ്ഞേനേ… "
ചെറിയ ഭയം ഇരുവരിലുമുണ്ടായി……
കാർ വീണ്ടും പറന്നു തുടങ്ങി…
ഇടയ്ക്ക് തട്ടുകടയിൽ വണ്ടി നിർത്തി രണ്ടു തവണ നെൽസൺ കട്ടൻ ചായ കുടിച്ചു…
വിളിച്ചെങ്കിലും അവർ പോയില്ല..
ഒരു തവണ പെട്രോൾ പമ്പിലും കാർ കയറി…
പുലർച്ചയോടെ അയാൾ അവരെ തൃശ്ശൂർ എത്തിച്ചു..
അഭിരാമി കാറിലിരുന്ന് മയങ്ങിപ്പോയിരുന്നു.
ടൗണിലെത്തിയപ്പോൾ അജയ് നെൽസണ് വഴി പറഞ്ഞു കൊടുത്തു…
അറിയാത്ത വഴിയായതിനാൽ നെൽസൺ പതിയെ ആണ് കാർ ഓടിച്ചത് …
ഗേയ്റ്റിനു മുൻപിൽ കാർ വന്നു നിന്നു…
അജയ് അഭിരാമിയെ വിളിച്ചുണർത്തി……
" അകത്തേക്ക് കയറ്റണോ… ?"
നെൽസൺ ചോദിച്ചു……
" വേണ്ട ചേട്ടാ… "
കാറിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു.
മറുവശത്തു കൂടി അഭിരാമിയും ഇറങ്ങി…
ഇരുട്ടിൽ പ്രേതാലയം പോലെ വീടു നിൽക്കുന്നത് അവൾ കണ്ടു…
അമ്മിണിയമ്മ വന്ന് ലൈറ്റിടാറില്ലേ, എന്നവൾ ഓർത്തു……
ചുറ്റുവട്ടത്തുള്ള വീടുകളിൽ പ്രകാശം ഉണ്ടായിരുന്നു ..
" ചേട്ടന്റെ ചാർജ്ജ്..?"
അയാളോട് വളരെ മടിച്ചാണ് അജയ് ചോദിച്ചത്……
"അതൊന്നും വേണ്ട അനിയാ… ഞാൻ പറഞ്ഞില്ലേ, ഇത് ദൈവത്തിന്റെ ക്വട്ടേഷനാ… "
നെൽസൺ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചിരിയോടെ പറഞ്ഞു……
അതേ സമയം തന്നെ അയാളുടെ ഫോൺ ബെല്ലടിച്ചു…
അതയാളുടെ ഭാര്യയായിരുന്നു ..
സംസാരത്തിനു ശേഷം അയാൾ ഫോൺ കട്ടാക്കി.
"ഭാര്യയാ………. നമ്മളിവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ… "
നെൽസൺ ചിരിച്ചു……
അജയ് മനസ്സിലാകാതെ അയാളെ നോക്കി …
" ഓട്ടത്തിന്റെ കാര്യമൊക്കെ ഞാൻ അവളോട് പറയാറുണ്ട്.. അങ്ങനെ ഇതും അറിയാം .. സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്ക് തന്നത് അവളാണ് … "
അജയ് വിസ്മയം പൂണ്ട് അയാളെ നോക്കി……
💬 Comments
View all comments